അപ്രതീക്ഷിതമായ സാഹചര്യത്തില്‍ ആര്‍ക്കും തെറ്റുപറ്റാം. പക്ഷേ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയില്‍ നിന്ന് അത്തരമൊരു തെറ്റു സംഭവിക്കുമ്പോള്‍ പ്രത്യേകിച്ച് വിദേശ രാജ്യങ്ങളില്‍ വെച്ചാകുമ്പോള്‍ അതിന്റെ ഗൗരവം വര്‍ദ്ധിക്കും. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അബദ്ധം പിണഞ്ഞെന്നു മാത്രമല്ല, സമയമെടുത്ത് ആ അബദ്ധത്തെ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

ചൈനാ സന്ദര്‍ശനത്തിനിടെയാണ് സംവഭം നടന്നത്. തന്റെ പ്രസംഗത്തിനിടയില്‍ STRENGTH എന്ന വാക്കാണ് മോദി പറയാന്‍ ശ്രമിച്ചത്. ഓരോ വാക്കും ഇന്ത്യയുടെ ഏത് മേഖലകളെ പ്രതിനിധീകരിക്കുന്നു എന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ പറഞ്ഞു വന്നത് ഇങ്ങനെ

‘S’ സ്റ്റാന്റ്‌സ് ഫോര്‍ സ്പികിച്വാലിറ്റി, T സ്റ്റാന്റ്‌സ് ഫോര്‍ ട്രെഡീഷന്‍ ട്രേഡ് ആന്‍ഡ് ടെക്‌നോളജി, R സേ റിലേഷന്‍ഷിപ്പ്, E സേ എന്റര്‍ടൈന്‍മെന്റ് ഹാമാരാ മൂവീ ഹേ, ഡാന്‍സ് ഹേ, ഹാമാരാ മ്യൂസിക് ഹേ ഓര്‍..A സേ ആര്‍ട്ട്, N സേ നേഷന്‍ ഓര്‍ H സേ ഹെല്‍ത്ത് സെക്ടര്‍ യെ സ്‌ട്രേങ്ത്ത് അക്ഷരോം കെ സാത് ഹാമാരീ പൂരാ യോജനാ..ഹം ബനാ സക്താ ഹൈ..

പ്രധാനമന്ത്രി പറഞ്ഞ അക്ഷരങ്ങള്‍ ഏതൊക്കെയെന്ന് നോക്കിയപ്പോളാണ് വിചിത്രമായി തോന്നിയത്. STREANH എന്ന പുതിയ വാക്ക് രൂപപ്പെട്ടത്. ഒരു രാജ്യത്തെ മൊത്തം അപമാനത്തിലേക്ക് തള്ളിവിടുന്ന ഗതികേടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും സമ്മാനിച്ചിരിക്കുന്നത്.