ന്യൂഡല്‍ഹി: ഇടതുപാളയത്തിലെ ചേരിത്തിരിവില്‍ അതൃപ്തി രേഖപ്പെടുത്തി മുന്‍ സിപിഎം നേതാവ് സോമനാഥ് ചാറ്റര്‍ജി. പ്രകാശ് കാരാട്ട് പക്ഷത്തിനെതിരെ ആഞ്ഞടിച്ചാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ദിവസം കഴിയുന്തോറും ഇടതു പാര്‍ട്ടികള്‍ ക്ഷയിച്ചു വരികയാണെന്നും അതിനാല്‍ ഇടതുപക്ഷത്തിനുമേലുള്ള കാരാട്ട് ലോബിയുടെ നിയന്ത്രണം ഭാവിയില്‍ നല്ലതല്ലെന്നും സോമനാഥ് ചാറ്റര്‍ജി പറഞ്ഞു. ബിജെപിയെ നേരിടുന്നതിന് കോണ്‍ഗ്രസ് സഹകരണം വേണമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് സിപിഎം കേന്ദ്ര കമ്മിറ്റി തള്ളിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘പശ്ചിമ ബംഗാളില്‍ ഇടതു പാര്‍ട്ടികള്‍ അവഗണിക്കപ്പെടുകയാണ്. ഇതിനെ മറികടക്കുന്നതിനാണ് കോണ്‍ഗ്രസ് സഹകരണം ആവശ്യപ്പെട്ട് കൊണ്ട് യെച്ചൂരി കരടു രാഷ്ട്രീയ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ അത് അംഗീകരിക്കപ്പെട്ടില്ല. കാരാട്ട് പക്ഷത്തിന്റെ അനാവശ്യ ഇടപെടല്‍ മൂലമാണ് അത് പാസാകാതെ പോയത്. ഇത് ഇടതുപക്ഷത്തെ തന്നെ തിരിച്ചടിക്കും’, ചാറ്റര്‍ജി പറഞ്ഞു.
Be the first to write a comment.