കൊല്‍ക്കത്ത: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

മസ്തിഷ്‌ക്കാഘാതത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ ബെല്ലെ വ്യൂ ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചത്.

തലച്ചോറിലെ ഞരമ്പ് പൊട്ടിയതു മൂലം അദ്ദേഹത്തിന് ഹെമറോജിക് സ്‌ട്രോക്ക് ഉണ്ടായതായും തലച്ചോറില്‍ രക്തം കട്ടപിടിച്ച അവസ്ഥയാണെന്നും ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു.

ഇന്നലെ രാത്രിയാണ് ചാറ്റര്‍ജിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍ സിപിഎം നേതാവായ അദ്ദേഹം 2004 മുതല്‍ 2009 വരെ ലോക്‌സഭാ സ്പീക്കറായിരുന്നു.