പാലക്കാട്: സ്വത്തുക്കള്‍ എഴുതി വാങ്ങിയ ശേഷം ആറു മാസത്തോളം മുറിക്കുള്ളില്‍ മക്കള്‍ അച്ഛനെ പൂട്ടിയിട്ടു. വാര്‍ധക്യസഹചമായ അവശതകളുള്ള അച്ഛന് ഭക്ഷണം പോലും കൃത്യമായി നല്‍കിയിരുന്നില്ല. ആരോഗ്യവകുപ്പും പൊലീസും സ്ഥലത്തെത്തി വയോധികനെ മോചിപ്പിച്ചു.

മണ്ണാര്‍ക്കാട് പടിഞ്ഞാറെ തറയില്‍ പൊന്നു ചെട്ടിയാരെയാണ് മക്കളായ ഗണേഷനും തങ്കമ്മയും പൂട്ടിയിട്ടത്. ചെട്ടിയാര്‍ക്ക് ഇവര്‍ ഭക്ഷണം പോലും കൃത്യമായി നല്‍കിയിരുന്നില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. ഒരു നേരം മാത്രമായിരുന്നു ഭക്ഷണം നല്‍കിയിരുന്നത്. മോചിപ്പിച്ച ശേഷം വയോധികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊന്നു ചെട്ടിയാരുടെ ഭാര്യ രണ്ട് വര്‍ഷം മുമ്പാണ് മരിച്ചത്.