അമരാവതി: ജനദ്രോഹ നയം മാത്രം കൈക്കൊള്ളുന്ന ബി.ജെ.പിയെ രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം തൂത്തെറിയുന്ന ദിവസം വരുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു.

കേന്ദ്രസര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് അമരാവതിയില്‍ നടത്തിയ സൈക്കിള്‍ റാലിക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആന്ധ്രയിലെ ജനങ്ങള്‍ ഇപ്പോള്‍ ബി.ജെ.പിയെ അംഗീകരിക്കുന്നില്ല. അതു പോലെ രാജ്യത്തെ മുഴുവന്‍ ജനങ്ങളും ബി.ജെ.പിയെ തൂത്തെറിയുന്ന ദിവസം വരുമെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി ലഭിക്കുന്നതു വരെ സമരത്തില്‍ നിന്ന് പിന്നോട്ടുപോവില്ലെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.