Connect with us

More

കുട്ടിക്കളി മടുത്തോ; സൗബിന്‍ സാഹിര്‍ വിവാഹിതനാവുന്നു

Published

on

യുവ സംവിധായകനും ജനപ്രിയ നടനുമായ സൗബിന്‍ സാഹിര്‍ വിവാഹിതനാവുന്നതായി വിവരം. സോഷ്യല്‍ മീഡിയയിലൂടെയാണ് സൗബിന്റെ വിവാഹം സംബന്ധിച്ച വിവരങ്ങള്‍ പുറത്തായത്. ജാമിയ സഹീർ ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതായാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രിയ താരത്തിന്റെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം

കഴിഞ്ഞ ദിവസം കോഴിക്കോടെത്തിയ സൗബിന്‍ ജാമിയക്കൊപ്പം നില്‍ക്കുന്ന ചിത്രം രേഷ്മ സഫര്‍ ആണ് പുറത്തു വിട്ടത്.
saoubin

നേരത്തെ സൗബിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

#loveyouall 😘😘😘😘😘😘😘😘😘

A post shared by Soubin Shahir (@soubinshahir) on

kerala

കാസര്‍കോട് ഗവ. കോളേജില്‍ എ.ബി.വി.പിയെ വാരിപ്പുണര്‍ന്ന് എസ്എഫ്‌ഐ; എ.ബി.വി.പി മത്സര രംഗത്ത് നിന്ന് പിന്‍വാങ്ങി

Published

on

കാസർക്കോട് ഗവ. കോളേജിൽ എ.ബി.വി.പിയെ വാരിപ്പുണർന്ന് എസ്.എഫ്.ഐ. കോളേജ് യൂണിയൻ ഭരിച്ചിരുന്ന എ.ബി.വി.പി എസ്.എഫ്.ഐയെ സഹായിക്കുന്നതിന് വേണ്ടി മത്സര രംഗത്ത് നിന്ന് പിൻവാങ്ങി. പതിറ്റാണ്ടുകളായുള്ള കോളേജിന്റെ ചരിത്രത്തിലാദ്യമായി ഇത്തവണ എബിവിപി മത്സരിക്കുന്നില്ല.

യു.ഡി.എസ്.എഫ് മുന്നണിയെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.എഫ്.ഐ-എ.ബി.വി.പി കൂട്ടുകെട്ട്. ഒരാഴ്ചയായി എ.ബി.വി.പിയുടെ പണി ഓവർടൈമിലെടുത്ത് വർഗ്ഗീയത വിളമ്പിയ എസ്.എഫ്.ഐ കാസർക്കോട് ഗവ. കോളേജിൽ എ.ബി.വി.പിയിൽനിന്ന് കൂലി വാങ്ങുകയാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പറഞ്ഞു. ഈ അവിശുദ്ധ കൂട്ടുകെട്ടിനെ പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

kerala

‘130 ആം ഭരണഘടനാ ഭേദഗതി ജനാതിപത്യത്തിനു നേരെയുള്ള വധഭീഷണി’: യൂത്ത് ലീഗ്

Published

on

ന്യൂ ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നു ലോക്സഭയിൽ അവതരിപ്പിച്ച 130 ആം ഭരണഘടന ഭേദഗതി ജനാധിപത്യത്തിനു നേരെയുള്ള വധ ഭീഷണിയാണെന്നു മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ്‌ അഡ്വ: സർഫറാസ് അഹ്‌മദും ജനറൽ സെക്രട്ടറി ടി.പി അഷ്‌റഫലിയും പ്രസ്താവനയിൽ പറഞ്ഞു.

അഞ്ചു വർഷമോ അതിലധികമൊ തടവ് ശിക്ഷ വിധിക്കപ്പെടാവുന്ന കുറ്റം ആരോപിക്കപ്പെട്ട 30 ദിവസം ജയിലിൽ കിടന്നാൽ പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാർ, കേന്ദ്ര സംസ്ഥാന മന്ത്രിമാർ അവ എന്നിവരെ സ്വമേധയാ അയോഗ്യരാക്കുന്ന വ്യവസ്ഥ പ്രതിപക്ഷ പാർട്ടികളുടെ സർക്കാരുകളെ ലക്ഷ്യം വച്ച് കൊണ്ടാണ്.

കള്ളക്കേസുകൾ ചമച്ച് ജയിലിലടച്ച് പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ അയോഗ്യരാക്കി സർക്കാറുകളെ അട്ടിമറിക്കുന്നതിലേക്കാണ് ഇത് നയിക്കുക.ബി ജെ പി മന്ത്രിമാർക്കെതിരെ എത്ര ഗുരുതരമായ അരോപണം വന്നാലും ചെറുവിരലനക്കാത്ത അന്വേഷണ സംവിധാനങ്ങൾ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നത് ഇതിനോടകം നാം കണ്ടിട്ടുണ്ട്. പ്രതിപക്ഷത്തിരിക്കുമ്പോൾ ആരോപണ വിധേയരായ നേതാക്കൾ ബി.ജെ,പിയിൽ ചേർന്നാൽ ആ നിമിഷം കുറ്റവിമുക്തരാകുന്ന വാഷിംഗ് മെഷീൻ രാഷ്ട്രീയവും ഇന്ത്യയിൽ തുടർക്കഥയാണ്. ജനാധിപത്യത്തിൻ്റെ അന്ത:സത്തയായ പ്രതിപക്ഷ പ്രവർത്തനം അക്ഷരാർത്ഥത്തിൽ അസാധ്യമാക്കുന്നതാണ് ഈ ഭരണഘടനാ ഭേദഗതി. വോട്ടു ചോരി അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യാ സഖ്യം ഉയർത്തിയ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതായ ബി ജെ പി സർക്കാർ കടുത്ത ഏകാധിപത്യത്തിലേക്കാണ് നീങ്ങുന്നത്.

ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിസ്ഥാനപരമായ സ്വഭാവത്തെ അട്ടിമറിക്കുന്ന ഈ നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും പൊതുസമൂഹവും രംഗത്തിറങ്ങണമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്തു. അത്തരം ജനകീയ സമരങ്ങളോടൊപ്പം ശക്തമായ നിലയുറപ്പിക്കാനും യുവാക്കളെ അണിനിരത്താനും യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്നും നേതാക്കൾ പ്രഖ്യാപിച്ചു.

Continue Reading

Health

മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; 11 കാരി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

കടുത്ത പനിയെത്തുടര്‍ന്ന് ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Published

on

മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസ്സുള്ള കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കടുത്ത പനിയെത്തുടര്‍ന്ന് ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി ലാബില്‍ നടത്തിയ സ്രവ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. കുട്ടിക്ക് എങ്ങനെയാണ് രോഗം ബാധിച്ചത് എന്നതടക്കമുള്ള പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിലവില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച രണ്ടുപേരാണ് ചികിത്സയിലുള്ളത്. ഇതില്‍ മൂന്നു മാസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെടുന്നു. അതീവഗുരുതരാവസ്ഥയിലുള്ള കുട്ടി അതിതീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്. അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ ഒരു 49 കാരനെക്കൂടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

Trending