Connect with us

Culture

ഗോവിന്ദച്ചാമിയെ രക്ഷിച്ചത് ഡോ. ഷെര്‍ളി വാസുവെന്ന് ആരോപണം; വെളിപ്പെടുത്തലുമായി ഡോ. ഹിതേഷ് ശങ്കര്‍

Published

on

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയെ കൊലക്കയറില്‍ നിന്ന് രക്ഷിച്ചത് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഷെര്‍ളി വാസുവാണെന്ന ആരോപണവുമായി ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കര്‍. ഗോവിന്ദച്ചാമി സൗമ്യയെ കൊല്ലാനുള്ള പ്രേരണ തെളിയിക്കാന്‍ ഷെര്‍ളി വാസു കഥകള്‍ മെനയുകയായിരുന്നുവെന്നും അവര്‍ കുറ്റസമ്മതത്തില്‍ പറയുന്നതിന് വിഭിന്നമായി ബലാത്സംഗ ശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൗമ്യയെ ഗോവിന്ദച്ചാമി തീവണ്ടിയില്‍ നിന്ന്‌ തള്ളിയിടുകയായിരുന്നുവെന്നും ഹിതേഷ് ശങ്കര്‍ ‘ഗോകുലം ശ്രീ’ മാസികയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. നേരത്തെ, സൗമ്യ കൊല്ലപ്പെട്ട സ്ഥലം പരിശോധിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട് തയാറാക്കിയതും ഗോവിന്ദച്ചാമിയുടെ മൊഴി രേഖപ്പെടുത്തിയതും ഡോ. ഹിതേഷ് ശങ്കറായിരുന്നു.

ഡോ. ഹിതേഷ് ശങ്കര്‍

ഡോ. ഹിതേഷ് ശങ്കര്‍

ശ്വാസകോശത്തിലേക്ക് രക്തം കടന്നതു കൊണ്ടാണ് സൗമ്യയുടെ മരണം സംഭവിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ ഡോ. ഹിതേഷ് ശങ്കര്‍ ചോദ്യം ചെയ്യുന്നുണ്ട്. മോഷണം ആയിരുന്നു ഗോവിന്ദച്ചാമിയുടെ ലക്ഷ്യം. അതിനുള്ള ശ്രമത്തില്‍ സൗമ്യയെ സ്പര്‍ശിച്ചപ്പോള്‍ ലൈംഗിക ഉത്തേജനമുണ്ടായി. അക്രമിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തീവണ്ടിയുടെ സൗമ്യ വാതിലിനടുത്ത് അടുത്തു. ചാമി തള്ളിയിടുകയും ചെയ്തു. അല്ലാതെ, ഷെര്‍ളി വാസു പറയുംപോലെ ഗോവിന്ദച്ചാമി എടുത്തുറെയികുയായിരുന്നില്ല. തല പാളത്തില്‍ ഇടിച്ചാണ് സൗമ്യ വീണത്. ട്രെയിനിന് വേഗത ഇല്ലാത്തതിനാലാണ് ഗോവിന്ദച്ചാമിക്കും ഇറങ്ങാന്‍ കഴിഞ്ഞത്. പാതി അബോധാവസ്ഥയിലായ സൗമ്യ ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശബ്ദമുണ്ടാക്കി. ശബ്ദും പുറത്തുവരാതിരിക്കാന്‍ പ്രതി തലയിലും മുഖത്തും വായഭാഗത്തും കല്ലുകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു.

മലര്‍ത്തിക്കിടത്തിയാല്‍ വായിലെ രക്തം ശ്വാസകോശത്തില്‍ പ്രവേശിച്ച് മരണം സംഭവിക്കുമോ എന്ന് അറിയാന്‍ വിദഗ്ധ ഡോക്ടര്‍ക്കേ കഴിയൂ എന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. അക്കാര്യം ഗോവിന്ദച്ചാമിക്ക് അറിയില്ലാത്തതിനാല്‍ കൊലപാതകം മനപ്പൂര്‍വമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതാണ് ചാമിയുടെ ശിക്ഷ കുറക്കാന്‍ കാരണമായത്. ശ്വാസകോശത്തില്‍ രക്തം കടന്നുവെന്ന ഡോ. ഷെര്‍ളി വാസുവിന്റെ റിപ്പോര്‍ട്ട് ചാമിക്ക് അനുഗ്രഹമായി.

പീഡനത്തിനു ശേഷം അഞ്ചാറു ദിവസം ഹോസ്പിറ്റലില്‍ കഴിഞ്ഞ സൗമ്യക്ക് മികച്ച ചികിത്സ ലഭിച്ചിരുന്നു. ഡോക്ടര്‍മാര്‍ ആദ്യം ചെയ്യുക ശ്വാസതടസ്സമുണ്ടാക്കുന്ന ശ്വാസനാളത്തിലെ രക്തവും മറ്റും നീക്കം ചെയ്യുക എന്നതാണ്. അഞ്ചു ദിവസം കഴിഞ്ഞിട്ടും ശ്വാസനാളത്തില്‍ രക്തമുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ട് നല്‍കുക വഴി ചികിത്സിച്ച ഡോക്ടര്‍മാരെക്കൂടിയാണ് ഷെര്‍ളിവാസു കുറ്റക്കാരാക്കുന്നത് – ഡോ. ഹിതേഷ് പറയുന്നു.

ട്രെയിനില്‍ നിന്ന് തള്ളിയിടുന്നതിലും കല്ലെടുത്ത് കുത്തുന്നതിലും ഗോവിന്ദച്ചാമിക്ക് പങ്കുണ്ടെന്ന് തെളിയിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഷെര്‍ളി വാസുവിന് കഴിയുമായിരുന്നു. പക്ഷേ, നേരിട്ട് പരിശോധന നടത്താതെ റിപ്പോര്‍ട്ട് തയാറാക്കിയത് പ്രതിയുടെ ശിക്ഷ കുറയാന്‍ കാരണമായി. തലക്ക് കല്ലെടുത്ത് കുത്തിയാല്‍ മരിക്കുമെന്ന് ഏത് സാധാരണക്കാരനും അറിയാം. ഇക്കാര്യം കോടതിയെ ബോധിപ്പിക്കുന്നതിനു പകരം ശ്വാസനാളത്തിലെ രക്തത്തെ പറ്റി കെട്ടുകഥയുണ്ടാക്കി പ്രതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുകയാണ് – ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

chami-01 chami-02

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

നാനിയുടെ പുതിയ പുതിയ ചിത്രം ഹായ് നാണ്ണായിലെ പുതിയൊരു ഗാനം പുറത്തുവിട്ടു

ഗാനങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ഒരു ചിത്രമാണ് ഹായ് നാണ്ണാ.

Published

on

നാനി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഹായ് നാണ്ണാ’. മൃണാള്‍ താക്കൂറാണ് നായികയായി എത്തുന്നത്. ഗാനങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ഒരു ചിത്രമാണ് ഹായ് നാണ്ണാ. നാനി നായകനായ പാന്‍ ഇന്ത്യന്‍ ചിത്രമായ ഹായ് നാണ്ണായിലെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

വരികള്‍ എഴുതിയിരിക്കുന്നത് കൃഷ്ണ കാന്താണ്. ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീത സംവിധാനം നിര്‍വഹിച്ച് ഗാനം ആലപിച്ചിരിക്കുന്നത്. സാനു ജോണ്‍ വര്‍ഗീസ് ഐഎസ്സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.

ഷൊര്യു ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്യുമ്പോള്‍ ജയറാമും ഒരു പ്രധാന വേഷത്തിലുണ്ട്. നാനിയും മൃണാള്‍ താക്കൂറും ഒന്നിക്കുന്ന ചിത്രം മോഹന്‍ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂര്‍ത്തി കെ എസ് എന്നിവരാണ് വൈര എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ നിര്‍വഹിക്കുന്നത്. നാനിയുടേതായി ‘ദസറ’ എന്ന ചിത്രമാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

Continue Reading

Film

ഗോഡ്സില്ല എക്‌സ്‌ കോങ്:ന്യൂ എംപയര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ആപ്പിള്‍ ടിവിയില്‍ പുരോഗമിക്കുന്ന മോണാര്‍ക്ക് സീരിസിന്റെ തുടര്‍ച്ചയായി അടുത്ത വര്‍ഷം ചിത്രം എത്തും.

Published

on

ലെജന്‍ഡറിയുടെ മോണ്‍സ്റ്റര്‍വേര്‍സിലെ പുതിയ ചിത്രം ഗോഡ്സില്ല എക്‌സ്‌
കോങ്:ന്യൂ എംപയര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു പ്രത്യേക ദൌത്യത്തിന് വേണ്ടി ഇരു ഭീകരന്മാരും ഒന്നിക്കുന്നു എന്നതാണ് പുതിയ ചിത്രത്തിന്റെ സൂചന. ഒപ്പം തന്നെ പുതിയ വില്ലനും ഉദയം ചെയ്യുന്നുണ്ട്.

മനുഷ്യരാശിയെ തുടച്ചുനീക്കുമെന്ന് ഉറച്ച പുതിയ ഭീകരന്‍ കുരങ്ങിനെതിരെ പോരാടാന്‍ ഗോഡ്‌സില്ലയും കോങും ഒന്നിക്കുന്നതായി ട്രെയിലറില്‍ കാണിക്കുന്നു.

ആദ്യ ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലാണ് ഗോഡ്‌സില്ലയും കോങും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക എന്ന് ട്രെയിലര്‍ വ്യക്തമാകുന്നു. ആപ്പിള്‍ ടിവിയില്‍ പുരോഗമിക്കുന്ന മോണാര്‍ക്ക് സീരിസിന്റെ തുടര്‍ച്ചയായി അടുത്ത വര്‍ഷം ചിത്രം എത്തും.

സംവിധായകന്‍ ആദം വിംഗാര്‍ഡ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെബേക്ക ഹാള്‍, ബ്രയാന്‍ ടൈറി ഹെന്റി , ഡാന്‍ സ്റ്റീവന്‍സ് , കെയ്ലി ഹോട്ടില്‍ , അലക്സ് ഫേണ്‍സ്, ഫാല ചെന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ടെറി റോസിയോ, സൈമണ്‍ ബാരറ്റ് , ജെറമി സ്ലേറ്റര്‍ എന്നിവരുടെതാണ് തിരക്കഥ. 2024 ഏപ്രില്‍ 10നായിരിക്കും ചിത്രം റിലീസ് ചെയ്യുക.

 

Continue Reading

Film

‘അബ്രഹാം ഓസ്ലര്‍’ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

കഴിഞ്ഞ കുറച്ച് നാളുകളായി മലയാളത്തില്‍ ഹിറ്റുകള്‍ ഇല്ലാത്ത ജയറാമിന്റെ തിരിച്ചുവരവ് ചിത്രമായേക്കാവുന്ന സിനിമയാണ് എബ്രഹാം ഓസ്ലര്‍.

Published

on

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്ലര്‍’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ക്രിസ്മസ് റിലീസ് ആയി എത്തുമെന്നാണ് സെപ്റ്റംബറില്‍ അണിയറക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം ക്രിസ്മസിന് ഉണ്ടാവില്ല.മറിച്ച് ജനുവരി റിലീസ് ആയി എത്തും.

2024 ജനുവരി 11 ന് ചിത്രം തിയറ്ററുകളില്‍ എത്തും. തിയറ്ററുകളില്‍ വന്‍ വിജയം നേടിയ അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷകപ്രതീക്ഷ നേടിയ ചിത്രമാണിത്. ജയറാമാണ് നായകനെന്നതും ചിത്രത്തിന്റെ ഹൈപ്പ് വര്‍ധിപ്പിക്കുന്ന ഘടകമാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി മലയാളത്തില്‍ ഹിറ്റുകള്‍ ഇല്ലാത്ത ജയറാമിന്റെ തിരിച്ചുവരവ് ചിത്രമായേക്കാവുന്ന സിനിമയാണ് എബ്രഹാം ഓസ്ലര്‍. ഓസ്ലറുടെ രചന മിഥുന്‍ അല്ല. ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു അതിഥിവേഷത്തില്‍ മമ്മൂട്ടി എത്തുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

 

Continue Reading

Trending