ഇന്ത്യക്കാരുള്‍പ്പെടെ നിരവധി ആളുകളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് അത്യാവശ്യമായി പോകേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി ബന്ധപ്പെടണം. ശ്രീലങ്കയില്‍ അടിയന്തരാവസ്ഥയും രാത്രികാലങ്ങളില്‍ നിരോധനാജ്ഞയും നിലനില്‍ക്കുന്നതും യാത്രയെ ബാധിക്കും. ഈസ്റ്റര്‍ ദിനത്തില്‍ തുടങ്ങിയ സ്‌ഫോടന പരമ്പരയില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും കുറേയധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.