ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ നിന്ന് രാജ്യസഭയിലേക്ക് ഒഴിവുവന്ന 26 സീറ്റുകളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് നാലു വരെ നീളും.
ഉത്തര്‍പ്രദേശില്‍ നിന്ന് പത്തും പശ്ചിമബംഗാളില്‍ അഞ്ചും കര്‍ണാടകയില്‍ നാലും തെലുങ്കാനയില്‍ മൂന്നും ജാര്‍ഖണ്ഡില്‍ രണ്ടും ഛത്തീസ്ഗഢില്‍ ഒന്നും ഒഴുവികളിലാണ് വോട്ടെടുപ്പ്. തെലുങ്കാനയില്‍ ബി.ജെ.പിയും ടി.ഡി.പിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും. എം.പി വീരേന്ദ്രകുമാര്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് സംസ്ഥാനത്തു നിന്ന് രാജ്യസഭയിലേക്ക് ഒഴിവു വന്നത്. കക്ഷിരഹിതനായി വീരേന്ദ്രകുമാറും യു.ഡി.എഫിലെ ബി.ബാബുപ്രസാദും തമ്മിലാണ് മത്സരം. വൈകിട്ട് അഞ്ചു മണിയോടെ വോട്ടെണ്ണും.