Connect with us

Health

ഏറ്റവും ആധുനികമായ 3ഡി ഒസിടി കേരളത്തിലാദ്യമായി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

ഹൃദയ ചികിത്സയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് ആന്‍ജിയോ കോ-രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള 3ഡി ഒ സി ടി കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ആദ്യമായി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സജ്ജീകരിച്ചു.

Published

on

കോഴിക്കോട്: ഹൃദയ ചികിത്സയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് ആന്‍ജിയോ കോ-രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള 3ഡി ഒ സി ടി കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ആദ്യമായി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സജ്ജീകരിച്ചു. ശ്രീ. ടി. പി രഞ്ജിത്ത് (അസി. കമ്മീഷണല്‍ ഓഫ് പോലീസ്, കോഴിക്കോട്) ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ കൂടി അഭ്യര്‍ത്ഥന പരിഗണിച്ച് ഒ സി ടി ഉള്‍പ്പെടെയുള്ള കാര്‍ഡിയോളജി സേവനങ്ങളെ മെഡിസെപ്പില്‍ ഉള്‍പ്പെടുത്തുമെന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു.

‘സങ്കീര്‍ണ്ണമായതും രണ്ടില്‍ കൂടുതലുള്ളതുമായ ബ്ലോക്കുകള്‍ ഉണ്ടെങ്കില്‍ ഒ സി ടി യുടെ സഹായത്തോടെ ആന്‍ജിയോപ്ലാസ്റ്റി ചെയ്യുമ്പോള്‍ അത് ശസ്ത്രക്രിയയ്ക്ക് തുല്യമായതും ഏറ്റവും മികച്ചതുമായ ഫലം നല്‍കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്’ എന്ന് ശ്രീ. ഷഫീഖ് മാട്ടുമ്മല്‍ (കാര്‍ഡിയോളജി വിഭാഗം മേധാവി& സീനിയര്‍ കണ്‍സല്‍ട്ടന്റ്) പറഞ്ഞു.

കൊറോണറി ആന്‍ജിയോപ്ലാസ്റ്റി പോലുള്ള ചികിത്സാ രീതികള്‍ കൂടുതല്‍ ഫലപ്രദമായും വിജയകരമായും നിര്‍വ്വഹിക്കുവാന്‍ 3ഡി ഒസിടി സഹായകരമാകും. രക്തക്കുഴലുകള്‍ക്കുള്ളിലൂടെ ദൃശ്യങ്ങളാണ് 3ഡി ഒ സി ടി യിലൂടെ ലഭ്യമാവുക. ഇത് ആന്‍ജിയോഗ്രാമില്‍ ഉള്‍പ്പെടെ ശ്രദ്ധയില്‍ പെടാതെ പോകുന്ന പ്രാരംഭ ദശയിലുള്ള കൊഴുപ്പ് അടിഞ്ഞ് അവസ്ഥയെപ്പോലും തിരിച്ചറിയുവാനും മരുന്നുകളുടെ ഉപയോഗത്തിലൂടെ തന്നെ ഭേദമാക്കുവാനും സഹായകരമാകുന്നു.

ഒരു നേര്‍ത്ത കത്തീറ്ററില്‍ ഘടിപ്പിച്ച അതി സൂക്ഷ്മമായ ഒരു ക്യാമറ കൊറോണറി ധമനികല്‍ലൂടെ കടത്തിവിട്ടാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത്. ഈ ചിത്രങ്ങള്‍ ഒ സി ടി മെഷീനിലൂടെ കടത്തിവിട്ട് വ്യക്തതയോടെ നമുക്ക് നല്‍കുന്നു. ഈ ചിത്രങ്ങള്‍ക്ക് നിലവിലെ ആന്‍ജിയോഗ്രാം ഇമേജിനേക്കാള്‍ 20 മടങ്ങോളം റെസലൂഷന്‍ ലഭിക്കും, മാത്രമല്ല ഇന്‍ട്രാവാസ്‌കുലാര്‍ അല്‍ട്രാസൗണ്ടിലെ ദൃശ്യങ്ങളുടേതിനേക്കാള്‍ 10 മടങ്ങ് അധികരിച്ച റെസല്യൂഷനും ഇതില്‍ ലഭിക്കും. ഇത്രയും മികവുള്ള ദൃശ്യങ്ങളാണ് ബ്ലോക്കുകളിലേക്ക് നയിക്കാനുള്ള സാധ്യതകളെ പ്രാരംഭ ദശയില്‍ തന്നെ തിരിച്ചറിയാന്‍ സഹായിക്കുന്നത്.

ശരീരത്തില്‍ മുറിവുകള്‍ സൃഷ്ടിക്കേണ്ടതില്ല എന്നതും അനസ്തീസിയയുടേയോ സര്‍ജറിയുടേയോ ആവശ്യമില്ല എന്നതും പ്രധാന സവിശേഷതകളാണ് മാത്രമല്ല ആന്‍ജിയോപ്ലാസ്റ്റിയുടെ കൂടെ തന്ന ഇത് നിര്‍വ്വഹിക്കാനും സാധിക്കും. സങ്കീര്‍ണ്ണമായ ബ്ലോക്കുകളുള്ള രോഗികളില്‍ സ്റ്റെന്റിങ്ങിന് മുന്‍പും ശേഷവും ഒ സി ടി യുടെ സഹായത്തോടെ വിശകലനം ചെയ്ത് സ്റ്റെന്റിങ്ങിനെ ആധികാരികത ഉറപ്പ് വരുത്താനും സാധിക്കും. മാത്രമല്ല സ്റ്റെന്റിങ്ങിന് ശേഷം രക്തക്കുഴലുകളിലൂടെയുള്ള ദൃശ്യങ്ങള്‍ വീക്ഷിച്ച് മറ്റ് ബ്ലോക്കുകളോ സമീപ ഭാവിയില്‍ മറ്റ് ബ്ലോക്കുകള്‍ക്കുള്ള സാധ്യതകളോ ഇല്ല എന്നും ഉറപ്പ് വരുത്താന്‍ സാധിക്കും.

3ഡി ഒ സി ടി യില്‍ പ്രത്യേക പരിശീലനം സിദ്ധിച്ച വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വവും പ്രത്യേകതയാണ്. ബഹു. കോഴിക്കോട് എ സി പി ശ്രീ ടി. പി. രഞ്ജിത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള & ഒമാന്‍), ശ്രീ. ഷഫീഖ് മാട്ടുമ്മല്‍ (സീനിയര്‍ കണ്‍സല്‍ട്ടന്റ് & വകുപ്പ് മേധാവി), സീനിയര്‍ കണ്‍സല്‍ട്ടന്റുമാരായ ഡോ. അനില്‍ സലീം, ഡോ. സല്‍മാന്‍ സലാഹുദ്ദീന്‍, ഡോ.ബിജോയ്, ഡോ. സുദീപ് കോശി എന്നിവര്‍ പങ്കെടുത്തു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കുടിശിക 500 കോടി; ജീവൻരക്ഷാ മരുന്നുകൾക്കു ക്ഷാമം

കമ്പനികൾക്കു കഴിഞ്ഞ വർഷത്തെ 200 കോടി രൂപയും ഈ വർഷത്തെ 300 കോടി രൂപയിലേറെയുമാണു നൽകാനുള്ളത്.

Published

on

മരുന്നുകമ്പനികൾക്ക് 500 കോടി രൂപയിലേറെ കുടിശിക വരുത്തിയതിനാൽ സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾക്കു ക്ഷാമം. കമ്പനികൾക്കു കഴിഞ്ഞ വർഷത്തെ 200 കോടി രൂപയും ഈ വർഷത്തെ 300 കോടി രൂപയിലേറെയുമാണു നൽകാനുള്ളത്. തുകയ്ക്കുവേണ്ടി ആരോഗ്യവകുപ്പു പലവട്ടം ധനവകുപ്പിനെ സമീപിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കൈമലർത്തി.

കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേനയാണ് ആശുപത്രികൾക്കുള്ള മരുന്നു സംഭരിക്കുന്നത്. 3 ഘട്ടങ്ങളിലായി കമ്പനികൾ നൽകിയ മരുന്നിനു പണം നൽകാനായിട്ടില്ല. അതിനാൽ ഒട്ടേറെ കമ്പനികൾ അവസാനഘട്ട മരുന്നു വിതരണം മരവിപ്പിച്ചു. ധനവകുപ്പ് കനിഞ്ഞില്ലെങ്കിൽ മാർച്ച് വരെ മരുന്നു ക്ഷാമം തുടരും.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മുതൽ മെഡിക്കൽ കോളജ് ആശുപത്രികളിൽ വരെ മരുന്നുക്ഷാമമുണ്ട്.  മെഡിക്കൽ കോളജ് ആശുപത്രികളിലെ അർബുദ ചികിത്സാ വിഭാഗങ്ങളിൽ ആവശ്യമായ മരുന്നുകളുടെ മൂന്നിലൊന്നു മാത്രമേ ലഭ്യമായിട്ടുള്ളൂ. ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള മരുന്നുകളും വേണ്ടത്രയില്ല.

പ്രമേഹ രോഗികൾക്കുള്ള ഇൻസുലിനും മെറ്റ്ഫോർമിനും ഗ്ലിമിപ്രൈഡ് ഉൾപ്പെടെ വിവിധയിനം മരുന്നുകളും പല ആശുപത്രികളിലും ലഭ്യമല്ല.

രക്താതിമർദം കുറയ്ക്കാനുള്ള ആംലോ, കൊളസ്ട്രോളിനുള്ള അറ്റോർവസ്റ്റാറ്റിൻ, രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാനുള്ള ക്ലോപിഡോഗ്രൽ, ഫംഗൽ ഇൻഫെക്‌ഷൻ മാറ്റാനുള്ള ഫ്ലൂക്കോനാസോൾ, ഇൻഫെക്‌ഷൻ ബാധിതർക്കു നൽകുന്ന ആന്റിബയോട്ടിക്കായ അസിത്രോമൈസിൻ, അസിഡിറ്റി കുറയ്ക്കാനുള്ള പാന്റോപ്രസോൾ എന്നിവ ഉൾപ്പെടെ ഒട്ടേറെ മരുന്നുകൾക്കു ക്ഷാമമുണ്ട്.

ആശുപത്രികൾ തമ്മിലുള്ള മരുന്നു കൈമാറ്റം നിലച്ചതും ക്ഷാമത്തിനു വഴിവച്ചു. 2 വർഷം മുൻപുവരെ എല്ലാ മാസവും ജില്ലാതലത്തിൽ സർക്കാർ ഫാർമസിസ്റ്റുകളുടെ അവലോകന യോഗം നടന്നിരുന്നു. അവിടെ ഓരോ ആശുപത്രിയിലെയും മരുന്നു ലഭ്യത പരിശോധിച്ചു കൂടുതൽ സ്റ്റോക്ക് ഉള്ള ആശുപത്രിയിൽ നിന്നു കുറവുള്ള ആശുപത്രിയിലേക്കു നൽകുന്നതായിരുന്നു പതിവ്. ഈ യോഗം നിർത്തലാക്കിയതോടെ ഇത്തരത്തിലുള്ള മരുന്നു കൈമാറ്റത്തിനുള്ള അവസരം ഇല്ലാതായി.

Continue Reading

Health

തലവേദനക്ക് കുത്തിവെപ്പെടുത്തു; പിന്നാലെ 7 വയസ്സുകാരന്റെ കാല് തളർന്നെന്ന് പരാതി; ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്

കുത്തിവെപ്പിന് തുടർന്ന് കാലിന് ഭാഗികമായി ചലനശേഷി നഷ്ടപ്പെട്ട കുട്ടി ഇപ്പോൾ ചികിത്സയിലാണ്.

Published

on

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസ്സുകാരന്റെ കാല് തളർന്നെന്ന പരാതിയിൽ ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്.

ഡോക്ടറെ ഒന്നാം പ്രതിയും പുരുഷ നഴ്സിനെ രണ്ടാം പ്രതിയുമാക്കിയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്. കുത്തിവെപ്പിന് തുടർന്ന് കാലിന് ഭാഗികമായി ചലനശേഷി നഷ്ടപ്പെട്ട കുട്ടി ഇപ്പോൾ ചികിത്സയിലാണ്.

തൃശൂർ പാലയൂർ സ്വദേശി ഷാഫിലിന്റെ മകൻ മുഹമ്മദ് ഗസാലിയെ തലവേദനയെ തുടർന്നാണ് മാതാവ് ഹിബയുമൊത്ത് ചവക്കട് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഡിസംബർ 1ന് അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറെ കാണിച്ചപ്പോൾ രണ്ട് കുത്തിവെപ്പുകൾ എടുക്കാൻ നിർദേശിച്ചു. തുടർന്ന് ഗസാലിയുടെ ഇടതു കൈയിൽ ആദ്യം കുത്തിവെപ്പ് നൽകി.

കൈയിൽ വേദന അനുഭവപ്പെടുന്നതായി കുട്ടി പറഞ്ഞപ്പോൾ പുരുഷ നഴ്സ് സിറിഞ്ച് താഴെ വെച്ച് അവിടെനിന്ന് പോയെന്നും മാതാവ് പിന്നാലെ പോയി പറഞ്ഞിട്ടാണ് നഴ്സ് തിരികെ വന്നതെന്നും പരാതിയിൽ പറയുന്നു.

ശേഷം അരക്കെട്ടിൽ ഇടതുഭാഗത്തായി കുത്തിവെപ്പ് നൽകി. ഇതോടെ ഇടതുകാലിൽ ശക്തമായ വേദനയും തരിപ്പും അനുഭവപ്പെട്ടു. എഴുന്നേറ്റ് നടക്കാൻ ശ്രമിച്ചപ്പോൾ ഇടത് കാലിന് ബലക്കുറവ് തോന്നുകയും ചെയ്തു.

ഈ സമയം കുട്ടിയുടെ മാതാവ് ഹിബ ഡോക്ടറെ ചെന്നുകണ്ട് വിവരം പറഞ്ഞു. മാറിക്കോളുമെന്ന് പറഞ്ഞ് ഡോക്ടർ വീട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്തു. പക്ഷെ കുട്ടിയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതായതോടെ കോട്ടയ്ക്കലിലെ ആശുപത്രിയിലെത്തിച്ചു.

മരുന്ന് മാറിയതിനാലോ ഇൻജക്ഷൻ ഞരമ്പിൽ കൊണ്ടതിനാലോ ആവാം കാലിലെ തളർച്ചയെന്ന് അവിടെയുള്ള ഡോക്ടർ അറിയിച്ചുവെന്ന് കുടുംബം പറയുന്നു.

തുടർന്ന് രക്ഷിതാക്കൾ ചാവക്കാട് പൊലീസിനും ആശുപത്രി സൂപ്രണ്ട്, എം.എൽ.എ, ആരോഗ്യമന്ത്രി, ബാലാവകാശ കമീഷൻ എന്നിവർക്കും പരാതി നൽകുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ജില്ല മെഡിക്കൽ ഓഫിസർക്ക് റിപ്പോർട്ട് നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാർ പറഞ്ഞു.

Continue Reading

Health

എലിപ്പനി- ഡെങ്കിപ്പനി; 5 വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിൽ

രാ​ജ്യ​ത്ത്​ ഡെ​ങ്കി കേ​സു​ക​ളി​ൽ കേ​ര​ള​മാ​ണ് മു​ന്നി​ൽ.

Published

on

സം​സ്ഥാ​ന​ത്ത് എ​ലി​പ്പ​നി, ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ൽ. 11 മാ​സ​ത്തി​നി​ടെ 4254 പേ​രാ​ണ്​ എ​ലി​പ്പ​നി​യും സ​മാ​ന​ല​ക്ഷ​ണ​ങ്ങ​ളു​മാ​യും ചി​കി​ത്സ​തേ​ടി​യ​ത്. ഡെ​ങ്കി​പ്പ​നി​യും സ​മാ​ന​ല​ക്ഷ​ണ​ങ്ങ​ളു​മാ​യും 47,986 പേ​രും ചി​കി​ത്സ​തേ​ടി. ഈ​വ​ർ​ഷം എ​ലി​പ്പ​നി​യും സ​മാ​ന​ല​ക്ഷ​ണ​ങ്ങ​ളു​മാ​യും 229 പേ​ർ ഇ​തു​വ​രെ മ​രി​ച്ചു.

ഡെ​ങ്കി​പ്പ​നി​യും സ​മാ​ന​ല​ക്ഷ​ണ​ങ്ങ​ളു​മാ​യും 152 പേ​രും മ​രി​ച്ചു. എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണ്​ ഡെ​ങ്കി​പ്പ​നി രൂ​ക്ഷം. ഒ​ക്​​ടോ​ബ​റി​ൽ മാ​ത്രം എ​ലി​പ്പ​നി ബാ​ധി​ച്ച്​ മ​രി​ച്ച​ത്​ 50 പേ​രാ​ണ്. വി​വി​ധ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച്​ 60 പേ​രും മ​രി​ച്ചു. ഈ ​മാ​സം പ​ത്ത്​ ദി​വ​സ​ത്തി​നി​ടെ എ​ലി​പ്പ​നി ബാ​ധി​ച്ച്​ അ​ഞ്ച്​ ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞു.

രാ​ജ്യ​ത്ത്​ ഡെ​ങ്കി കേ​സു​ക​ളി​ൽ കേ​ര​ള​മാ​ണ് മു​ന്നി​ൽ. ആ​കെ കേ​സു​ക​ളി​ൽ ക​ർ​ണാ​ട​ക​യും മ​ഹാ​രാ​ഷ്ട്ര​യു​മാ​ണ് തൊ​ട്ടു​പി​ന്നി​ൽ. സം​സ്ഥാ​ന​ത്ത് ഡെ​ങ്കി കേ​സു​ക​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ 56 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം 4468 കേ​സു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു. ക​ഴി‌​ഞ്ഞ​വ​ർ​ഷം ആ​കെ 58 മ​ര​ണ​ങ്ങ​ളു​മു​ണ്ടാ​യി. ക​ഴി​ഞ്ഞ​വ​ർ​ഷം എ​ലി​പ്പ​നി 2482 പേ​ർ​ക്കാ​ണ്​ സ്ഥി​രീ​ക​രി​ച്ച​ത്. സ​മാ​ന​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 2833 പേ​രും ച​കി​ത്സ​തേ​ടി. ക​ഴി​ഞ്ഞ​വ​ർ​ഷം 121 മ​ര​ണ​ങ്ങ​ളാ​ണ്​ കേ​ര​ള​ത്തി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്
രോ​ഗ​വ്യാ​പ​നം കു​റ​ക്കാ​ൻ ത​ദ്ദേ​ശ​വ​കു​പ്പി​ന്റെ പ​ങ്കാ​ളി​ത്ത​തോ​ടെ കൊ​തു​ക് നി​ർ​മാ​ർ​ജ​നം ഉ​ൾ​പ്പെ​ടെ ആ​വി​ഷ്ക​രി​ച്ചെ​ങ്കി​ലും പ​ല​യി​ട​ങ്ങ​ളി​ലും കാ​ര്യ​മാ​യി ന​ട​പ്പാ​യി​ല്ലെ​ന്ന​തി​ന് തെ​ളി​വാ​ണ് കേ​സു​ക​ളി​ലെ വ​ർ​ധ​ന. ഇ​ട​വി​ട്ടു​ള്ള മ​ഴ​യും ഓ​ട​ക​ൾ പൊ​ട്ടി​യൊ​ഴു​കു​ന്ന​തും കേ​സു​ക​ൾ ഇ​നി​യും കൂ​ടാ​നു​ള്ള സാ​ധ്യ​ത​യാ​ണ് ആ​രോ​ഗ്യ​വി​ദ​ഗ്ദ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Continue Reading

Trending