സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കില്ല. മൂല്യനിര്‍ണയ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ഇന്ന് ഫലം പ്രഖ്യാപിക്കാത്തത്. ഈയാഴ്ച അവസാനമോ അടുത്ത ആഴ്ചയോ ഫലം പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു.

നേരത്തെ സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്നും പന്ത്രണ്ടാം ക്ലാസ് ഫലം പത്തിനും പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മൂല്യനിര്‍ണയ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഫലം പ്രഖ്യാപിക്കാന്‍ കുറച്ചു ദിവസങ്ങള്‍കൂടി എടുക്കുമെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.