കണ്ണൂര്‍: രാജ്യത്ത് ഓണ്‍ലൈന്‍ ഫാര്‍മസികളുടെ പ്രവര്‍ത്തനം മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഔഷധ വിതരണ സംഘടനകളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. ഈ മാസം 11 വരെയാണ് സ്റ്റേ. ഓണ്‍ലൈന്‍ ഫാര്‍മസികള്‍ സൗകര്യപ്രദമാണെങ്കിലും ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളില്‍ നിന്ന് മരുന്നുവാങ്ങുന്നത് അപകടകരമാണെന്ന് സംഘടനകള്‍ വാദിച്ചു. വ്യാജ മരുന്നുകള്‍, കാലാവധി കഴിഞ്ഞ മരുന്നുകള്‍, ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ എന്നിവയാണ് പലപ്പോഴും ഇ-ഫാര്‍മസി വഴി ലഭ്യമാകുന്നതെന്നും സംഘടനകള്‍ വാദിച്ചു. ഷെഡ്യുള്‍എക്‌സ്, ഷെഡ്യൂള്‍ എച്ച് വിഭാഗത്തില്‍പ്പെട്ട മരുന്നുകളും ഇത്തരത്തില്‍ ലഭിക്കുന്നതായും അവര്‍ പരാതിയില്‍ പറയുന്നു.