കോവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം മുന്‍പത്തെ പോലെയായിരുന്നില്ല. വീടുകയറിയുള്ള വോട്ടുപിടുത്തവും കൊട്ടിക്കലാശവുമൊക്കെ ഒഴിവാക്കിയാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണം കടന്നു പോയത്. ഇപ്പോഴിതാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ബിഗ്‌മേക്കര്‍ ബ്രാന്‍ഡ് സൊലൂഷന്‍.

‘സ്റ്റിക്കര്‍ഹണ്ട്’ എന്നാണ് മൊബൈല്‍ ആപ്ലിക്കേഷന്റെ പേര്. ഉപയോക്താക്കള്‍ക്ക് അവരുടെ രാഷ്ട്രീയ താത്പര്യം അനുസരിച്ച് സ്റ്റിക്കറുകള്‍ ലഭിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം. ജനുവരി ഒന്ന് മുതല്‍ ചലച്ചിത്ര അഭിനേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സ്റ്റിക്കറുകളും ബെര്‍ത്ത്‌ഡേ, വിവാഹം, സ്ഥാപനങ്ങളുടെ ഉദ്ഘാടനം, മറ്റ് ഇവന്റുകള്‍ തുടങ്ങിയ എല്ലാ സന്ദര്‍ഭങ്ങള്‍ക്കുമുള്ള സ്റ്റിക്കറുകളും ആപ്പിലൂടെ ലഭ്യമാകും.