Connect with us

india

2021 ലേക്ക് കലണ്ടറുകളും ഡയറികളും അച്ചടിക്കരുതെന്ന് കേന്ദ്രം

മന്ത്രാലയങ്ങളോടും വകുപ്പുകളോടും കലണ്ടറുകളും ഡയറികളും ഉള്‍പ്പടെയുളളവയുടെ അച്ചടി നിര്‍ത്തിവെക്കാനും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കാനുമാണ് കേന്ദ്ര നിര്‍ദേശം

Published

on

ഡല്‍ഹി: കോവിഡ്  പശ്ചാത്തലത്തില്‍ രാജ്യത്തെ സമ്പദ്ഘടന അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ കണക്കിലെടുത്ത് മന്ത്രാലയങ്ങളോടും വകുപ്പുകളോടും കലണ്ടറുകളും ഡയറികളും ഉള്‍പ്പടെയുളളവയുടെ അച്ചടി നിര്‍ത്തിവെക്കാനും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കാനും നിര്‍ദേശിച്ച് കേന്ദ്രം.

അടുത്തവര്‍ഷത്തെ ഉപയോഗത്തിനായി ഏതെങ്കിലും മന്ത്രാലയങ്ങള്‍, ഡിപ്പാര്‍ട്ട്‌മെന്റുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവ ചുമര്‍ കലണ്ടറുകള്‍, ഡെസ്‌ക്ടോപ്പ് കലണ്ടറുകള്‍, ഡയറികള്‍ തുടങ്ങിയവ അച്ചടിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടെന്നാണ് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

79ാം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു

ഒരു സ്വാശ്രയ രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ കഴിവുകളില്‍ ആത്മവിശ്വാസമുണ്ടെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു.

Published

on

79ാം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഒരു സ്വാശ്രയ രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ കഴിവുകളില്‍ ആത്മവിശ്വാസമുണ്ടെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു.

മേക്ക്-ഇന്‍-ഇന്ത്യ സംരംഭം, ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ തുടങ്ങിയ നമ്മുടെ ദേശീയ ഉദ്യമങ്ങള്‍ക്ക് സ്വദേശി എന്ന ആശയം പ്രചോദനമാണ്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും ഉപയോഗിക്കാനും നമുക്ക് തീരുമാനിക്കാം,’ മുര്‍മു തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

‘ഇന്ത്യ സ്വാശ്രയ രാഷ്ട്രമായി മാറുന്നതിനുള്ള പാതയിലാണ്, വളരെ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്,” പ്രസിഡന്റ് മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു.

‘ഓഗസ്റ്റ് പതിനഞ്ച് നമ്മുടെ കൂട്ടായ ഓര്‍മ്മയില്‍ പതിഞ്ഞ ഒരു തീയതിയാണ്. കൊളോണിയല്‍ ഭരണത്തിന്റെ നീണ്ട വര്‍ഷങ്ങളില്‍, ഇന്ത്യക്കാരുടെ തലമുറകള്‍ സ്വാതന്ത്ര്യ ദിനം സ്വപ്നം കണ്ടു. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും സ്ത്രീകളും പുരുഷന്മാരും വൃദ്ധരും ചെറുപ്പക്കാരും വൈദേശിക ഭരണത്തിന്റെ നുകം വലിച്ചെറിയാന്‍ കൊതിച്ചു. അവരുടെ പോരാട്ടം ശക്തമായ ശുഭാപ്തിവിശ്വാസത്താല്‍ അടയാളപ്പെടുത്തി. 78 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഗസ്റ്റ് 15 ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത ത്യാഗങ്ങള്‍ സഹിച്ച എല്ലാ സ്വാതന്ത്ര്യ സമര സേനാനികളുടെയും സ്മരണയ്ക്ക് ആദരാഞ്ജലികള്‍,’ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുര്‍മു കൂട്ടിച്ചേര്‍ത്തു.

Continue Reading

india

ബിഹാര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

ആഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ ബിഹാറിലെ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് 65 ലക്ഷം പേരെ ഒഴിവാക്കിയത് എങ്ങനെയെന്ന് കോടതി തെരഞ്ഞെടുപ്പ് കമീഷനോട് ചോദിച്ചു.

Published

on

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍(എസ്.ഐ.ആര്‍) തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടിയായി സുപ്രീംകോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. ആഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ ബിഹാറിലെ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് 65 ലക്ഷം പേരെ ഒഴിവാക്കിയത് എങ്ങനെയെന്ന് കോടതി തെരഞ്ഞെടുപ്പ് കമീഷനോട് ചോദിച്ചു.

ഒഴിവാക്കിയ 65 ലക്ഷം ആളുകളുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചൊവ്വാഴ്ചക്കകം പ്രസിദ്ധീകരിക്കണമെന്നാണ് നിര്‍ദേശം. ആധാര്‍ പൗരത്വ രേഖയായി അംഗീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ബിഹാറില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രങ്ങളില്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് പരസ്യം നല്‍കണം. ദൂരദര്‍ശനിലും റേഡിയോ ചാനലുകളിലും ഇത് സംബന്ധിച്ച പ്രക്ഷേപണവും വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ ഇലക്ടറല്‍ ഓഫിസര്‍മാരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും അറിയിപ്പ് പ്രസിദ്ധപ്പെടുത്തണം.

അതേസമയം കോടതിയുടെ നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അംഗീകരിച്ചു.

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് കമീഷന്‍ നടത്തുന്ന വോട്ടര്‍ പുനഃപരിശോധനാ പ്രക്രിയയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

നേരത്തേ വോട്ടര്‍ പട്ടികയില്‍ പേരുണ്ടാവുകയും എന്നാല്‍ തീവ്ര പുനഃപരിശോധനക്ക് ശേഷമുള്ള കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്ത 65 ലക്ഷം വോട്ടര്‍മാരുടെ പട്ടികയാണ് പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്. അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ആധാര്‍ പ്രധാന രേഖയായി പരിഗണിക്കണമെന്നും സുപ്രീംകോടതി കമീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത 65 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം എന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ നിര്‍ദേശം.

65 ലക്ഷം വോട്ടര്‍മാരെ പുറത്താക്കിക്കൊണ്ടുള്ള പട്ടിക പുതുക്കള്‍ യോഗ്യരായ നിരവധി പേരുടെ വോട്ടര്‍മാരുടെ വോട്ടവകാശം നഷ്ടപ്പെടുത്തും എന്നാരോപിച്ചാണ് പ്രതിപക്ഷം പാര്‍ട്ടികള്‍ രംഗത്തെത്തിയത്.

Continue Reading

india

ജമ്മു കശ്മീരില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം; മരണം 40 ആയി

50ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

Published

on

ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം 40 ആയി ഉയര്‍ന്നു. 220ല്‍ അധികം ആളുകളെ കാണാനില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 50ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

മരിച്ചവരില്‍ രണ്ട് പേര്‍ സിഐഎസ്എഫ് ജവാന്മാരാണ്. ചോസ്തി, ഗാണ്ടര്‍ബാള്‍, പഹല്‍ഗാം മേഖലകളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. സൈന്യവും, എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.

കിഷ്ത്വാറിലെ മചൈല്‍ മാതാ തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള പാത ആരംഭിക്കുന്നിടത്താണ് മേഘവിസ്ഫോടനവും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ചോസിതി പ്രദേശത്ത് ഉണ്ടായ വലിയ മേഘവിസ്ഫോടനം ഗണ്യമായ നാശനഷ്ടങ്ങള്‍ക്ക് കാരണമായേക്കാമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കിയ ഭരണകൂടം ഉടന്‍ തന്നെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.

അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഹിമാചല്‍പ്രദേശില്‍ മിന്നല്‍ പ്രളയമുണ്ടായി. ഷിംലയില്‍ രണ്ടിടങ്ങളില്‍ മണ്ണിടിഞ്ഞു. കുളു, ഷിംല, ലാഹൗള്‍-സ്പിറ്റി തുടങ്ങിയ ജില്ലകളില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.

മിന്നല്‍പ്രളയത്തില്‍ തീര്‍ഥന്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ താഴ്ന്ന പ്രദേശത്ത് കഴിയുന്നവരെയും കുളു ജില്ലാ ഭരണക്കൂടം ഒഴിപ്പിച്ചു. കുളു ജില്ലയില്‍ മാത്രം ബാഗിപുല്‍, ബട്ടാഹര്‍ എന്നീ പ്രദേശങ്ങളില്‍ മേഘവിസ്ഫോടനം റിപ്പോര്‍ട്ട് ചെയ്തു. ഇരുപ്രദേശങ്ങളിലും ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഒട്ടേറെ കെട്ടിടങ്ങള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്.

Continue Reading

Trending