kerala
ജലീലിനെ രക്ഷപ്പെടുത്താന്‍ പുതിയ അവതാരങ്ങള്‍ രംഗത്ത്
മതവും മതവിരുദ്ധതയും തരാതരം പോലെ എടുത്തുപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചതാണ് കെ.ടി ജലീലിന്റെ രാഷ്ട്രീയ ചരിത്രം.
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീല്‍ പൂര്‍ണമായും ഒറ്റപ്പെടുമ്പോള്‍ രക്ഷപ്പെടുത്താന്‍ പുതിയ അവതാരങ്ങള്‍ രംഗത്ത്. മതഗ്രന്ഥത്തെ വെച്ച് രാഷ്ട്രീയം കളിക്കുന്ന ജലീലിന്റെ രാഷ്ട്രീയത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന് നടക്കുന്നത്. ജലീലിനെതിരെ ഉയരുന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ മതഗ്രന്ഥത്തെ ബാധിക്കുമെന്ന പ്രചാരണമാണ് ഇക്കൂട്ടര്‍ നടത്തുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് മതഗ്രന്ഥത്തെ മനപ്പൂര്‍വ്വം വലിച്ചിട്ട് മതത്തേയും മതഗ്രന്ഥത്തേയും തെറ്റായ രീതിയില്‍ ഉപയോഗിച്ചത് ജലീലായിരുന്നു. ഈ യാഥാര്‍ത്ഥ്യം മറച്ചുവെച്ചാണ് ഇപ്പോള്‍ പ്രതിപക്ഷം മതഗ്രന്ഥത്തെ വിവാദമാക്കുന്നു എന്ന പ്രചാരണം നടക്കുന്നത്.
മതവും മതവിരുദ്ധതയും തരാതരം പോലെ എടുത്തുപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചതാണ് കെ.ടി ജലീലിന്റെ രാഷ്ട്രീയ ചരിത്രം. ഒരു രാഷ്ട്രീയ നേതാവും ചെയ്യാത്ത രീതിയില്‍ വിശുദ്ധ ഖുര്‍ആന്‍ പൊതുവേദിയില്‍ കൊണ്ടുവന്ന് തന്റെ രാഷ്ട്രീയ പ്രചാരണത്തിന് വിശ്വാസ്യത വരുത്താന്‍ ദുരുപയോഗം ചെയ്യുന്ന ജലീലിനെ കേരളം കണ്ടതാണ്. അതേസമയം സിപിഎം നേതൃത്വത്തിന്റെ പ്രീതി പിടിച്ചു പറ്റാന്‍ ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളെപ്പോലും തള്ളിപ്പറയാന്‍ ജലീലിന് തെല്ലും മടിയില്ലായിരുന്നു. സര്‍വാദരണീയരായ പണ്ഡിത നേതൃത്വത്തെ നിന്ദ്യമായി അധിക്ഷേപിക്കാനും ജലീല്‍ മടി കാണിച്ചിട്ടില്ല. എന്നാല്‍ സ്വര്‍ണക്കടത്തില്‍ ആരോപണവിധേയനായതോടെ കേരളത്തിലേക്ക് ഖുര്‍ആന്‍ കൊണ്ടുവന്നതിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്ന രക്തസാക്ഷിയായി ജലീല്‍ സ്വയം അവരോധിക്കുകയായിരുന്നു.
സിപിഎം നേതൃത്വവും ഇതേ വഴിയില്‍ തന്നെയാണ് ജലീലിനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കുന്നത്. ജലീല്‍ ഈമാനുള്ള വിശ്വാസിയാണ്, സമരം ചെയ്യുന്നവര്‍ മുനാഫിഖുകളാണ് എന്നായിരുന്നു മന്ത്രി എ.കെ ബാലന് പറഞ്ഞത്. ഖുര്‍ആന്‍ കൊണ്ടുവരുന്നത് പോലും ലീഗുകാര്‍ക്ക് ഇഷ്ടമില്ലാതായോ എന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. ഇത്തരത്തില്‍ മതഗ്രന്ഥത്തെ അനാവശ്യമായി കള്ളക്കടത്തുമായി കൂട്ടിക്കെട്ടി വിവാദത്തിലേക്ക് വലിച്ചിട്ടത് കെ.ടി ജലീലായിരുന്നു. ഇതിന് പിന്തുണപ്രഖ്യാപിക്കുന്ന തരത്തിലുള്ള ക്യാമ്പയിനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പല ജലീല്‍ ഭക്തരും നടത്തിക്കൊണ്ടിരിക്കുന്നത്.
അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്പിച്ചത് മുഖ്യമന്ത്രിയുടെ താല്പര്യപ്രകാരമാണ്. ഇത് സര്‍ക്കാറിന്റെ സുതാര്യതക്ക് ഉദാഹരണമായി അദ്ദേഹം എടുത്തുപറയുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം മന്ത്രിയിലേക്ക് തിരിയുമ്പോള്‍ കേന്ദ്ര ഏജന്‍സികളെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിനാല്‍ ഖുര്‍ആനുമായി ബന്ധപ്പെട്ട് ദുരുപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ജലീലിനെതിരെ മിണ്ടരുതെന്നാണ് ചിലരുടെ വാദം. എന്നാല്‍ അലന്-താഹ വിഷയത്തില്‍ എന്‍ഐഎ അന്വേഷണത്തെ പുകഴ്ത്തിയ സിപിഎം നേതൃത്വം തന്നെയാണ് ഇത്തരത്തില്‍ വാദിക്കുന്നത് എന്നത് വലിയ വിരോധാഭാസമാണ്. തനിക്കെതിരായ അന്വേഷണത്തെ പ്രതിരോധിക്കാന്‍ മതത്തെയും മതഗ്രന്ഥത്തെയും ദുരുപയോഗം ചെയ്ത കെ.ടി ജലീലിനെ വിമര്‍ശിക്കുന്നതിന് പകരം സര്‍ക്കാറിന്റെ വീഴ്ചകള്‍ തുറന്നുകാട്ടാന്‍ ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള താല്പര്യപ്പെടുന്നവര് ജലീലിന്റെ തന്ത്രത്തില്‍ വീഴുകയാണ് തങ്ങളെന്ന സത്യം തിരിച്ചറിയേണ്ടതുണ്ട്.
kerala
തൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
തൃശൂർ: ബി.ജെ.പി കൂടുതൽ പ്രതീക്ഷ വെക്കുന്ന കോർപറേഷനുകളിലൊന്നായ തൃശൂരിൽ ഗ്രൂപ്പുപോരിൽ സിറ്റിങ് കൗൺസിലറായ ജില്ല നേതാവിന് അവസാന നിമിഷം സീറ്റ് നഷ്ടമായി. മേയർ സ്ഥാനത്തേക്കടക്കം ഉയർത്തിക്കാട്ടപ്പെട്ടിരുന്ന പൂങ്കുന്നത്തുനിന്നുള്ള കൗൺസിലർ വി. ആതിരയെയാണ് സ്ഥാനാർഥിപ്പട്ടികയിൽനിന്ന് വെള്ളിയാഴ്ച ഒഴിവാക്കിയത്.
സംസ്ഥാന സെക്രട്ടറി എം.ടി. രമേശ് പ്രഖ്യാപിച്ച രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടികയിൽ രണ്ടാം ഡിവിഷനായ കുട്ടംകുളങ്ങരയിലാണ് ആതിരക്ക് സീറ്റ് നൽകിയിരുന്നത്. എന്നാൽ, നാമനിർദേശപത്രിക സമർപ്പണം അവസാനിക്കുന്നതിന് മണിക്കൂറുകൾ മുമ്പ് ആതിരയെ ഒഴിവാക്കി ആർ.എസ്.എസ് നേതാവിന്റെ മകളെ സ്ഥാനാർഥിയാക്കുകയായിരുന്നു. ആർ.എസ്.എസ് ജില്ല സംഘചാലകായിരുന്ന മഹാദേവിന്റെ മകൾ എം. ശ്രീവിദ്യയാണ് സ്ഥാനാർഥി.
പ്രാദേശിക എതിർപ്പും വിഭാഗീയതയുമടക്കമുള്ള കാരണങ്ങളാലാണ് അവസാന നിമിഷം ആതിരയെ മാറ്റിയതെന്നാണ് ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന സൂചന. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അടക്കം പങ്കെടുത്ത ചടങ്ങിൽ പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റിയത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം കുട്ടംകുളങ്ങരയിലെത്തിയ ആതിരക്ക് പ്രവർത്തകരുടെ പ്രതിഷേധം നേരിടേണ്ടിവന്നിരുന്നു.
സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ വാർഡാണ് കുട്ടംകുളങ്ങര. ആതിര കൗൺസിലറായ പൂങ്കുന്നത്ത് ഇത്തവണ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രഘുനാഥാണ് സ്ഥാനാർഥി. ഉത്തരവാദിത്തം ഏറ്റെടുത്തതായും പ്രചാരണം ആരംഭിച്ചതായും എം. ശ്രീവിദ്യ പറഞ്ഞു. കഴിഞ്ഞ തവണ കൈവിട്ട വാർഡ് തിരിച്ചുപിടിക്കാമെന്നാണ് പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി.
Health
ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി; ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി
തിരുവനന്തപുരം: അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ്. നോര്‍ത്ത് പറവൂര്‍ പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനാ വേളയില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉത്തേജക മരുന്നുകള്‍ പര്‍ച്ചേസ് ബില്‍ ഇല്ലാതെ വാങ്ങുകയും ഓണ്‍ലൈനായി വില്‍പ്പന നടത്തിയതായും കണ്ടെത്തി. കേരളത്തില്‍ ഇതാദ്യമായാണ് അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് & കോസ്മെറ്റിക്സ് ആക്ട് പ്രകാരം നിയമ നടപടി സ്വീകരിക്കുന്നത്. കണ്ടെടുത്ത മരുന്നുകളും അനുബന്ധ രേഖകളും നോര്‍ത്ത് പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും കേരളം നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തില്‍ നിന്ന് ഇത്തരത്തില്‍ ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം നടക്കുന്നതായി വിവരം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇങ്ങനെയൊരു സ്ഥാപനം വഴി ഓണ്‍ലൈനാഴി മരുന്ന് വ്യാപാരം നടക്കുന്നതായി സംശയം ഉണ്ടായതിനെ തുടര്‍ന്ന് ഡ്രഗ്സ് കണ്ട്രോള് വകുപ്പ് അത് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. വകുപ്പിലെ ഉദ്യോഗസ്ഥന് അവരുടെ വെബ്സൈറ്റില്‍ കയറി ഓണ്‍ലൈനായി ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരു തടസവുമില്ലാതെ അയച്ചു കൊടുത്തു. അതേസമയം അതിലെ അഡ്ഡ്രസ് വ്യാജമായിരുന്നു. വില്പന നടത്തിയ സ്ഥാപനം കണ്ടെത്താന്‍ ഇതോടെ ബുദ്ധിമുട്ടായി. പിന്നീട് വിദഗ്ധമായി പിന്തുടര്ന്നാണ് ചെയ്താണ് റെയ്ഡ് നടത്തിയത്.
kerala
നാമനിര്‍ദേശ പ്രതിക നല്‍കിയത് 45,652 പേര്
തിരുവനന്തപുരം: രണ്ട് ഘട്ടമായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത് 45,652 പേര്. പാര്‍ട്ടികളുടെ ഡമ്മി സ്ഥാനാര്‍ഥികളുടെയും റിബലുകളുടെയും ഉള്‍പ്പെടെ 59,667 നാമനിര്‍ദേശ പത്രികകളാണ് കമ്മിഷന് ലഭിച്ചത്. പത്രിക നല്കിയവരില് 22,927 പേര് വനിതകളാണ്. 22,927 പുരുഷന്മാരും പത്രിക നല്‍കിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് മലപ്പുറത്താണ്, 5,845. എറണാകളുത്ത് 4616 പേരും തൃശൂരില്‍ 4327 പേരും പത്രിക നല്‍കിയിട്ടുണ്ട്. ആലപ്പുഴ-3830, കോഴിക്കോട്-3775, കൊല്ലം-3530, തിരുവനന്തപുരം-3485, പാലക്കാട്-3459, കോട്ടയം-2988, കണ്ണൂര്‍ 2564, പത്തനംതിട്ട-2317, ഇടുക്കി-2015, കാസര്‍കോട് -1561, വയനാട് 1340 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സ്ഥാനാര്‍ഥികളുടെ എണ്ണം.
നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ശനിയാഴ്ച രാവിലെ 10 മുതല്‍ ആരംഭിക്കും. ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിര്ദേശകന് എന്നിവര്‍ക്കു പുറമേ സ്ഥാനാര്‍ത്ഥി എഴുതി നല്കുന്ന ഒരാള്‍ക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കും. സൂക്ഷ്മപരിശോധനാ സമയം എല്ലാ സ്ഥാനാര്‍ത്ഥികളുടേയും നാമനിര്‍ദേശ പത്രികകള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവര്‍ക്ക് ലഭിക്കും. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സ്വീകരിക്കപ്പെട്ട പത്രികകള്‍ സമര്‍പ്പിച്ച സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും.
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
india6 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoഇടത് സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി യു.ഡി.എഫ്
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
-
GULF7 hours agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം

