kerala

സുഡാനില്‍ സൈനിക വിഭാഗങ്ങൾ തമ്മില്‍ നടന്ന ഏറ്റമുട്ടലിനിടയിൽ മലയാളി വെടിയേറ്റ് മരിച്ചു

By webdesk15

April 16, 2023

സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലിനിടെ മലയാളി വെടിയേറ്റ് മരിച്ചു. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശിയും വിമുക്തഭടനുമായ ആൽബർട്ട് അഗസ്റ്റിനാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.വീടിനുള്ളില്‍ നിന്ന് ഫോൺ ചെയ്യുന്നതിനിടെയാണ് ആൽബർട്ടിന് വെടിയേറ്റത്. ഈ സമയം ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു. സുഡാനിന്റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാരോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ എംബസി നിര്‍ദ്ദേശിച്ചിരുന്നു.