തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശമടങ്ങിയ പ്രസംഗം വിവാദമായ പശ്ചാത്തലത്തില്‍ മന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ ധാരണ. മന്ത്രി വപ്രസ്താവനകളില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്ന് നിരീക്ഷിച്ച സെക്രട്ടറിയേറ്റ് നടപടിയെ സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്തതിന് ശേഷം അറിയിക്കുമെന്നും റിപ്പോര്‍ട്ട്.

വാര്‍ത്ത ചൂണ്ടിക്കാട്ടിയ മാധ്യമ പ്രവര്‍ത്തകരോട് തിരുത്തേണ്ടത് തിരുത്തുമെന്ന് എം.എം മണി പറഞ്ഞു. ഇന്ന് നടന്ന സിപിഎം സെക്രട്ടറിയേറ്റിലാണ് എം.എം മണിക്കെതിരെ നടപടി വേണമെന്ന് ധാരണയായിട്ടുള്ളത്. അതേസമയം, പ്രസംഗം വിവാദമായതിന് പിന്നില്‍ ഉദ്യോഗസ്ഥരടക്കമുള്ളവരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി