തിരുവനന്തപുരം: കവയത്രി സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമായ പ്രൊഫ.ബി.സുജാത ദേവി അന്തരിച്ചു. 72 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് എസ്.യു.ടി റോയല്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.

നിരവധി കവിതാ സമാഹാരങ്ങളും സഞ്ചാര സാഹിത്യങ്ങളും രചിച്ച സുജാത ദേവിക്ക് കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാരസാഹിത്യത്തിന് ഉള്‍പ്പെടെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
ഭൗതിക ശരീരം രാവിലെ സുഗതകുമാരിയുടെ വസതിയില്‍ പൊതുദര്‍ശനത്തിനു വെക്കും. സംസ്‌കാരം ഇന്നു ഉച്ചക്ക് മൂന്നു മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.

പരേതനായ അഡ്വ.വി.ഗോപാലകൃഷ്ണന്‍ നായരാണ് ഭര്‍ത്താവ്. പരേതയായ പ്രൊഫ.ഹൃദയകുമാരി ടീച്ചര്‍ സഹോദരിയാണ്. മക്കള്‍ പരമേശ്വരന്‍, പരേതനായ ഗോവിന്ദന്‍, പത്മനാഭന്‍. മരുമക്കള്‍: സ്വപ്‌ന, വിനീത, സോണാള്‍.