Connect with us

Sports

സൂപ്പർ ലീഗ് കേരള: കോഴിക്കോട് എഫ്സിയും മലപ്പുറം എഫ്സിയും ഇന്ന് ആവേശ പോരാട്ടത്തിന്

ആവേശം കത്തിക്കുന്ന മത്സരത്തിൽ കോഴിക്കോട് എഫ്.സിയും മലപ്പുറം എഫ്.സിയും തമ്മിലാണ് നേർക്കുനേർ പോരാട്ടം.

Published

on

കോഴിക്കോട്: സൂപ്പർ ലീഗ് കേരളയുടെ എട്ടാം റൗണ്ട് പോരാട്ടങ്ങൾക്ക് ഇന്ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം വേദിയാകുന്നു. ആവേശം കത്തിക്കുന്ന മത്സരത്തിൽ കോഴിക്കോട് എഫ്.സിയും മലപ്പുറം എഫ്.സിയും തമ്മിലാണ് നേർക്കുനേർ പോരാട്ടം. കഴിഞ്ഞ മത്സരങ്ങളിലൂടെ ഏറ്റവും കൂടുതൽ കാഴ്ചവൈഭവം കാഴ്ചവെച്ച ടീമുകൾ തമ്മിലുള്ള ഏറ്റുമുട്ടലായതിനാൽ ഗാലറി നിറയെ ആരാധകരെ പ്രതീക്ഷിക്കുകയാണ്.

മൂന്നാം റൗണ്ടിൽ 1-1 എന്ന സമനിലയിൽ പിരിഞ്ഞ ടീമുകൾ ഇന്ന് ആ സ്‌കോർ തിരുത്താൻ ഇറങ്ങുകയാണ്. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ തിരുവനന്തപുരം കൊമ്പൻസി, ഫോഴ്‌സ് കൊച്ചി, ഇതുവരെ തോൽപ്പിക്കപ്പെട്ടിട്ടില്ലായിരുന്ന തൃശൂർ മാജിക് എന്നിവരെ പരാജയപ്പെടുത്തി ആത്മവിശ്വാസം നിറഞ്ഞിരിക്കുകയാണ് കോഴിക്കോട് എഫ്.സി. സ്വന്തം ഹോം ഗ്രൗണ്ടായതിനാൽ അവർ കൂടുതൽ കരുത്തോടെ ഇറങ്ങുമെന്നാണ് നിരീക്ഷണം.

കഴിഞ്ഞ മത്സരത്തിൽ കണ്ണൂർ വാർയേഴ്സിനെതിരെ സമനില നേടാനാണ് മലപ്പുറത്തിനു കഴിഞ്ഞത്. ഏഴ് മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി കോഴിക്കോട് എഫ്.സി മുന്നിലാണ്. അതെ സമയം മലപ്പുറം എഫ്.സി ഏഴ് കളികളിലൂടെ 10 പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്.

എട്ട് മത്സരങ്ങളിൽ 14 പോയിന്റുള്ള തൃശൂർ മാജിക് ആണ് ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അതേ എണ്ണം മത്സരങ്ങളിൽ 11 പോയിന്റ് നേടിയ കൊമ്പൻസി രണ്ടാം സ്ഥാനത്ത്. ഇതുവരെ 14 ഗോളുകൾ നേടിയ കോഴിക്കോട് എഫ്.സി ഗോൾവേട്ടയിൽ മുന്നണിയിലാണെങ്കിൽ, മലപ്പുറം എഫ്.സി 12 ഗോളുകളുമായി പിന്നിൽ തുടരുന്നു.

ഇരു ടീമുകളും ഫോമിലായതിനാൽ ഇന്ന് കോഴിക്കോട് സ്റ്റേഡിയത്തിൽ രസകരവും കടുത്തതുമായ ഒരു പോരാട്ടം പ്രതീക്ഷിക്കാം.

Sports

നോര്‍ത്ത് ലണ്ടന്‍ ഡെര്‍ബിയില്‍ ആര്‍സനലിന് ജയം; എബ്രിച്ചേ എസെയുടെ ഹാട്രിക്ക്

മത്സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ആര്‍സനല്‍ 4-1 നാണ് ടോട്ടനത്തെ തോല്‍പ്പിച്ചത്. ലിയാന്‍ഡ്രോ ട്രോസാര്‍ഡാണ് ഗണ്ണേഴ്സിന്റെ ആദ്യ ഗോള്‍ നേടിയത്.

Published

on

ലണ്ടന്‍: നോര്‍ത്ത് ലണ്ടന്‍ ഡെര്‍ബിയില്‍ ടോട്ടനത്തിനെതിരെ ആര്‍സനല്‍ ജയം നേടി. താരം എബ്രിച്ചേ എസെ നേടിയ ഹാട്രിക്ക് ഗണ്ണേഴ്സിന്റെ വിജയത്തില്‍ നിര്‍ണായകമായി. മത്സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ആര്‍സനല്‍ 4-1 നാണ് ടോട്ടനത്തെ തോല്‍പ്പിച്ചത്. ലിയാന്‍ഡ്രോ ട്രോസാര്‍ഡാണ് ഗണ്ണേഴ്സിന്റെ ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ റീചാര്‍ലിസണ്‍ നേടിയ ഗോളാണ് ടോട്ടനത്തിനുള്ള ഏക ആശ്വാസം.

ജയത്തോടെ ആര്‍സനല്‍ പോയിന്റ് പട്ടികയില്‍ ആറ് പോയിന്റിന്റെ ലീഡുമായി മുന്നില്‍ നില്‍ക്കുകയാണ്.

മത്സരത്തിന്റെ 36-ാം മിനിറ്റില്‍ മൈക്കല്‍ മറിനോയുടെ പാസില്‍ ട്രോസാര്‍ഡ് കൃത്യമായ ഫിനിഷിങ്ങിലൂടെ ആര്‍സനലിന് ലീഡ് നല്‍കി. അതിനുശേഷം, ടിംബറിന്റെ ഡിഫന്‍സ് തകര്‍ത്ത് മുന്നേറ്റം സൃഷ്ടിച്ച നീക്കം ഡെക്ലന്‍ റൈസിന്റെ പാസിലൂടെ എസെയെ കണ്ടെത്തി. രണ്ട് ടച്ച് എടുത്ത് എസെ കരുതലോടെ ബോള്‍ വലയില്‍ എത്തിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ എസെ തന്റെ രണ്ടാം ഗോള്‍ നേടി ആര്‍സനലിന്റെ ലീഡ് ഉയര്‍ത്തി. ഇതിന് പിന്നാലെയാണ് ടോട്ടനത്തിന്റെ ആദ്യ ഷോട്ട് ഓണ്‍ ടാര്‍ഗറ്റും അത് ഗോളായും മാറിയത്. ഗോള്‍കീപ്പര്‍ ഡേവിഡ് റയയെ മറികടന്ന് റീചാര്‍ലിസണ്‍ കൃത്യമായി ബോള്‍ വലയില്‍ എത്തിച്ചു.

എന്നാല്‍ ഗണ്ണേഴ്സിന്റെ ആക്രമണം ഇവിടെ അവസാനിച്ചില്ല. 76-ാം മിനിറ്റില്‍ ട്രോസാര്‍ഡിന്റെ അസിസ്റ്റില്‍ എസെ തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി ആര്‍സനലിന്റെ നാലാം ഗോളും നേടി.

Continue Reading

Sports

സിഡ്നിയിൽ ലക്ഷ്യ സെന്നിന്റെ അത്ഭുത പ്രകടനം; ആസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ 500 കിരീടം സ്വന്തമാക്കി

ഫൈനലിൽ ജപ്പാന്റെ സീഡ് ചെയ്യാത്ത താരമായ യുഷി തനാകയെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് ലക്ഷ്യ 2025ലെ തന്റെ ആദ്യ കിരീടം ഉറപ്പിച്ചത്.

Published

on

സിഡ്നി: സെമിഫൈനലിലെ അതേ ജോഷും ആക്രമണാത്മകതയും തുടർന്നാണ് ഇന്ത്യയുടെ ലക്ഷ്യ സെൻ ആസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ കിരീടം സ്വന്തമാക്കിയത്. ഫൈനലിൽ ജപ്പാന്റെ സീഡ് ചെയ്യാത്ത താരമായ യുഷി തനാകയെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് ലക്ഷ്യ 2025ലെ തന്റെ ആദ്യ കിരീടം ഉറപ്പിച്ചത്. സ്കോർ: 21–15, 21–11.

പാരിസ് ഒളിമ്പിക്‌സിൽ നാലാമതെത്തിയ ശേഷമുള്ള പരിക്കുകളും കിരീടദൗർലഭ്യവും പിന്നിലാക്കി ടൂർണമെന്റിലെത്തിയ ലോക 14ാം നമ്പർ താരം, ആദ്യ മത്സരത്തിൽ നിന്നുതന്നെ താൻ പഴയ ഫോം തിരിച്ചുകിട്ടിയെന്ന സൂചന കൃത്യമായി നൽകി. സെമിയിൽ ലോക ആറാം നമ്പർ താരത്തെ ഒരു പോയിന്റ് അകലെ നിന്ന് മറികടന്ന അദ്ദേഹത്തിന്റെ തിരിച്ചുവരവ് മത്സരത്തിന് നിറം നൽകി.

ഫൈനലിൽ എന്നാൽ മത്സരം ഒരിക്കലും കടുപ്പമായി തോന്നാനില്ല. തനാകയുടെ പ്രതിരോധം ആദ്യ സെറ്റ് തുടക്കത്തിൽ ചെറിയൊരു സമ്മർദ്ദം സൃഷ്ടിച്ചെങ്കിലും ലക്ഷ്യയുടെ കൃത്യമായ ഷോട്ടുകളും തകർപ്പൻ ഡ്രോപ്പുകളും തുടർച്ചയായി പോയിന്റുകൾ നേടിക്കൊടുത്തു. 6–3ന് ലീഡ് എടുത്തതിന് പിന്നാലെ തനാക 9–7 വരെ എത്തിച്ചെങ്കിലും അതിന് ശേഷമാണ് ഇന്ത്യൻ താരം പൂർണ നിയന്ത്രണം സ്ഥാപിച്ചത്.

കോർട്ടിന്റെ എല്ലാ കോണുകളിലേക്കും പായുന്ന അതിവേഗ ചലനങ്ങളും അസാധ്യമായെന്ന് തോന്നുന്ന ഡൈവിങ് റെറ്റേണുകളും കൊണ്ട് ലക്ഷ്യ ദൃശ്യമഹോത്സവം സൃഷ്ടിച്ചു. ഗാലറിയുടെ ആർപ്പു മുഴങ്ങിയപ്പോഴൊക്കെ ലക്ഷ്യയുടെ ആത്മവിശ്വാസവും വീര്യവും ഇരട്ടിയായി. രണ്ടാം സെറ്റ് ആരംഭം മുതൽ ലക്ഷ്യയുടെ മേൽക്കോയ്മ വ്യക്തമായിരുന്നു. 10–5, 13–6, തുടർന്ന് 19–8 എന്ന നിലയ്ക്ക് മുന്നേറിക്കൊണ്ടിരിക്കെ വിജയമുറപ്പിച്ചത് നിമിഷങ്ങളുടെ കാര്യമായിരുന്നു.

2023ലെ കാനഡ ഓപ്പൺ സൂപ്പർ 500ന് ശേഷം ഇന്ത്യയ്ക്ക് പുറത്തുള്ള ലക്ഷ്യയുടെ ആദ്യ കിരീടമാണിത്. കഴിഞ്ഞ നവംബറിൽ ഇന്ത്യയിൽ സയിദ് മോദി ഇന്റർനാഷണൽ സൂപ്പർ 300 കിരീടം നേടിയിട്ടുമുണ്ട്. ലോക ബാഡ്മിന്റൺ രംഗത്ത് ലക്ഷ്യയുടെ തിരിച്ചുവരവ് ശക്തമാണെന്ന് ഈ കിരീടം തെളിയിക്കുന്നു.

Continue Reading

Cricket

പ്രഥമ വനിത ബ്ലൈൻഡ് ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്

ഫൈനലിൽ നേപ്പാളിനെയാണ് തോല്പിച്ചത്

Published

on

കൊളംബോ: വനിതകളുടെ പ്രഥമ ബ്ലൈൻഡ് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കു കിരീടം. കൊളംബോയിൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴു വിക്കറ്റുകൾക്കു തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത നേപ്പാള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തപ്പോൾ, മറുപടിയിൽ ഇന്ത്യ 12 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. മറുപടി ബാറ്റിങ്ങിൽ 44 റൺസടിച്ചു പുറത്താകാതെ നിന്ന ഫുല സറേനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

ഫൈനൽ പോരാട്ടത്തിലും ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു. നേപ്പാൾ ബാറ്റർമാർക്ക് ഒരു ബൗണ്ടറി മാത്രമാണ് ഇന്നിങ്സിൽ നേടാൻ സാധിച്ചത്. ശനിയാഴ്ച നടന്ന സെമി ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. അതേസമയം പാക്കിസ്ഥാനെ കീഴടക്കിയായിരുന്നു നേപ്പാളിന്റെ ഫൈനൽ പ്രവേശം.

പാക്കിസ്ഥാൻ താരം മെഹ്റീൻ അലിയാണു ടൂർണമെന്റിലെ ടോപ് സ്കോറർ. ടൂർണമെന്റിൽ 600 റൺസ് അടിച്ചെടുത്ത മെഹ്റീൻ, ശ്രീലങ്കയ്ക്കെതിരെ 78 പന്തിൽ 230 റൺസാണു നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെ താരം സെഞ്ചറിയും (133) സ്വന്തമാക്കിയിരുന്നു.

ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി നടത്തിയ ടൂർണമെന്റിന്റെ ഫൈനൽ, ശ്രീലങ്കയിലെ ആദ്യത്തെ ടെസ്റ്റ് വേദിയായ പി. സരവണമുത്തു സ്റ്റേഡിയത്തിലാണു നടന്നത്. വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ചാണ് ബ്ലൈൻഡ് ക്രിക്കറ്റ് കളിക്കുന്നത്. താരങ്ങൾക്ക് പന്തിന്റെ വരവ് കേട്ടു മനസ്സിലാക്കുന്നതിനായി പന്തിനകത്ത് ചെറിയ ഉരുളകളും ഉണ്ടാകും.

ബാറ്ററോട് തയാറാണോ എന്നു ചോദിച്ച ശേഷം ബോളർ ‘പ്ലേ’ എന്നു പറഞ്ഞാണ് അണ്ടർ ആമായി പന്തെറിയുന്നത്. പന്ത് ഒരു തവണയെങ്കിലും ബൗണ്‍സ് ചെയ്യണമെന്നും നിർബന്ധമുണ്ട്. സാധാരണ ക്രിക്കറ്റിലേതു പോലെ ടീമിൽ 11 താരങ്ങളുണ്ടാകുമെങ്കിലും അതിൽ നാലു പേര്‍ കാഴ്ച പൂർണമായും നഷ്ടമായവരാകണം. കൂടാതെ കണ്ണു മറച്ചുവേണം എല്ലാവരും ഗ്രൗണ്ടിൽ ഇറങ്ങാൻ.

Continue Reading

Trending