Culture
മുഖ്യമന്ത്രിക്കെതിരെ വിമര്ശനവുമായി സുരേഷ് ഗോപി എം.പി
മുംബൈ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണവുമായി സുരേഷ് ഗോപി എം.പി. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള് അവസാനിപ്പിക്കാന് സംസ്ഥാന സര്ക്കാരിന് ആര്ജവമില്ലെന്ന്് സുരേഷ്ഗോപി പറഞ്ഞു. സമാധാന ശ്രമമല്ല അതു നടപ്പിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂരില് സമാധാനശ്രമങ്ങള് നടത്തുന്നതായി പറയുന്നത് നാടകമാണോയെന്ന് സംശയിക്കുന്നതായും സുരേഷ് ഗോപി പറഞ്ഞു. മുംബൈ പന്വേലിലെ കോര്പറേഷന് തിരഞ്ഞെടുപ്പില് ബിജെപിക്കായി പ്രചാരണത്തിനെത്തിയതായിരുന്നു താരം.
രാഷ്ട്രീയ കൊലപാതങ്ങള് അവസാനിപ്പിക്കാന് ആദ്യം വേണ്ടത് ആര്ജവമാണെന്നും ആയുധം ആരെടുത്താലും അത് അവസാനിപ്പിക്കുമെന്ന് പറയാനാവണമെന്നും സുരേഷ് ഗോപി എംപി വ്യക്തമാക്കി.
എം.പി ഫണ്ട് വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്ന്നിരുന്ന ആരോപണങ്ങള്ക്കും സുരേഷ് ഗോപി മറുപടി നല്കി. എം.പി ഫണ്ട് ചെലവഴിക്കാന് ഇടത്-വലത് കക്ഷികള് തടസം നില്ക്കുകയാണെന്നും അതുകൊണ്ട് ഫണ്ട് ശരിയായ രീതിയില് വിനിയോഗിക്കാന് ആവുന്നില്ലെന്നുമായിരുന്നു എം.പിയുടെ മറുപടി. എംപി ഫണ്ടായി ലഭിച്ച അഞ്ചുകോടിയില്, ഒരു കോടി രൂപയില് താഴെയാണ് ചെലവഴിച്ചതെന്നായിരുന്നു സുരേഷ് ഗോപിക്കെതിരെ ഉയര്ന്ന വിമര്ശനം.
Film
നടി അനുപമ പരമേശ്വരനെതിരെ സൈബര് ആക്രമണം; ഉള്ളടക്കം പ്രചരിപ്പിച്ചത് തമിഴ്നാട്ടില് നിന്നുള്ള 20 വയസ്സുകാരി
മോര്ഫ് ചെയ്ത ഫോട്ടോകളും വ്യാജ ആരോപണങ്ങളും നിരവധി വ്യാജ സോഷ്യല് മീഡിയ അക്കൗണ്ടുകള് വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തി.
നടി അനുപമ പരമേശ്വരന്ക്കെതിരേ നടക്കുന്ന സംഘടിത ഓണ്ലൈന് കാമ്പയിനില് നിന്ന് സംരക്ഷണം തേടി സൈബര് ക്രൈം പൊലീസില് പരാതി നല്കി. മോര്ഫ് ചെയ്ത ഫോട്ടോകളും വ്യാജ ആരോപണങ്ങളും നിരവധി വ്യാജ സോഷ്യല് മീഡിയ അക്കൗണ്ടുകള് വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തി.
ആദ്യത്തില് സാധാരണ ട്രോളിങ് എന്ന് കരുതിയതെങ്കിലും, പിന്നീട് അത് അപമാനിക്കുന്നതും മാനസികമായി തകര്ക്കുന്നതുമായ സംഘടിത ശ്രമം ആണെന്ന് അനുപമ വ്യക്തമാക്കി.
‘കുറച്ച് ദിവസങ്ങള്ക്ക് മുമ്പ്, ഒരു ഇന്സ്റ്റാഗ്രാം പ്രൊഫൈല് എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും വളരെ അനുചിതവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുണ്ടെന്നും എന്റെ സുഹൃത്തുക്കളെയും സഹനടന്മാരെയും ടാഗ് ചെയ്യുന്നുണ്ടെന്നും എന്റെ ശ്രദ്ധയില്പ്പെട്ടു’ -ഇന്സ്റ്റാഗ്രാം പോസ്റ്റില് അനുപമ എഴുതി. പോസ്റ്റുകളില് മോര്ഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉണ്ടായിരുന്നു. ഓണ്ലൈനിലെ ഇത്തരം ആക്രമണം വളരെ ദുഃഖകരമാണെന്നും താരം എഴുതി.
അന്വേഷണത്തില് ഉള്ളടക്കം പ്രചരിപ്പിച്ചത് തമിഴ്നാട്ടില് നിന്നുള്ള 20 വയസ്സുകാരി ആണെന്ന് കണ്ടെത്തി. യുവതിയുടെ ഭാവി കണക്കിലെടുത്ത് ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതില്ലെന്ന് നടി തീരുമാനിച്ചു.
Film
”സ്ത്രീകളെ ശരീരത്തിന്റെ പേരില് വിമര്ശിക്കുന്ന പ്രവണത അവസാനിക്കണം”;ഗൗരി കിഷനെ പിന്തുണച്ച് സമീര റെഡ്ഡി
മാധ്യമങ്ങളോട് സംസാരിക്കവെയാണ് സമീര തന്റെ നിലപാട് വ്യക്തമാക്കിയത്.
പുതിയ സിനിമയുടെ പ്രമോഷന് പരിപാടിക്കിടെ നടി ഗൗരി കിഷനെ ബോഡി ഷെയിം ചെയ്ത യൂട്യൂബറിനെതിരെ ഗൗരി ശക്തമായി പ്രതികരിച്ചതിന് പിന്തുണയുമായി നടി സമീര റെഡ്ഡി രംഗത്തെത്തി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് സമീര തന്റെ നിലപാട് വ്യക്തമാക്കിയത്.
‘ഗൗരി സംഭവം നടന്ന സ്ഥലത്ത് തന്നെ ശബ്ദമുയര്ത്തിയത് എല്ലാ സ്ത്രീകള്ക്കായിട്ടാണ്. സ്ത്രീകളെ അവരുടെ ശരീരത്തെ അടിസ്ഥാനമാക്കി വിലയിരുത്തുന്ന പ്രവണത ഇപ്പോഴല്ല തുടങ്ങിയത്. എത്ര മികച്ച അഭിനയമോ ചിത്രമോ ചെയ്താലും, പലരും ആദ്യം നോക്കുന്നത് അവരുടെ ശരീരത്തെയാണ്,”എന്ന് സമീര പറഞ്ഞു.
സമീരയുടെ അഭിപ്രായത്തില്, ഇന്നത്തെ പുതുതലമുറയിലെ പെണ്കുട്ടികള് ഇത്തരം ചോദ്യങ്ങള്ക്ക് ഇനി മിണ്ടാതിരിക്കില്ല. പണ്ടത്തെ പോലെ അല്ല ഇന്ന്. ഗൗരിയെപോലെയുള്ള പെണ്കുട്ടികള് ധൈര്യത്തോടെ പ്രതികരിക്കുന്നു, എന്ന് അവര് കൂട്ടിച്ചേര്ത്തു.
പ്രസ് മീറ്റില് നടിയുടെ ഉയരത്തെയും ശരീരഭാരത്തെയും കുറിച്ച് ചോദ്യം ചെയ്ത യൂട്യൂബറിനോട് ഗൗരി കിഷന് കടുത്ത ഭാഷയില് പ്രതികരിച്ചിരുന്നു. ചോദ്യം ബോഡി ഷെയിം ചെയ്യുന്നതാണെന്ന് അവര് ചൂണ്ടിക്കാട്ടിയപ്പോള്, യൂട്യൂബര് അതിനെ തള്ളിക്കളഞ്ഞ് പ്രകോപിതനായും പെരുമാറി. എന്നാല് ഗൗരിയുടെ ഉറച്ച പ്രതികരണം സോഷ്യല് മീഡിയയില് വന് പിന്തുണയും കയ്യടിയും നേടി.
സമീര റെഡ്ഡി തനിക്കും ഇതുപോലെയുള്ള ചോദ്യങ്ങള് നേരിട്ടിട്ടുണ്ടെന്ന് ഓര്മ്മിപ്പിച്ചു.
എന്നോട് ഇത്തരത്തിലുള്ള ചോദ്യങ്ങള് എത്രയോ പ്രാവശ്യം ചോദിച്ചിട്ടുണ്ട്. അന്ന് ഞാനും ഗൗരിയെ പോലെ പ്രതികരിച്ചിരുന്നെങ്കില് എന്ന് ഇപ്പോള് തോന്നുന്നു. ഇങ്ങനെ പ്രതികരിക്കുന്നത് മാറ്റത്തിന് തുടക്കമാണ്. എന്നാല് മാറ്റം വരണമെങ്കില് അത് ഒരു നടിയുടെയോ ഒരാളുടെയോ പ്രതികരണത്താല് മാത്രം സംഭവിക്കില്ല മാധ്യമങ്ങളും പ്രേക്ഷകരും ഒരുമിച്ചുനില്ക്കണം, എന്ന് സമീര റെഡ്ഡി വ്യക്തമാക്കി.
Film
ദളപതി വിജയിന്റെ ‘ജനനായകന്’ ജനുവരി 9ന് തിയറ്ററുകളില്
ആമസോണ് പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ പോസ്റ്റ്-തിയറ്ററല് സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ദളപതി വിജയിന്റെ കരിയറിലെ അവസാന സിനിമയായ ‘ജനനായകന്’ ആരാധകര് കാത്തിരിപ്പിന് വിരാമമിട്ട് ജനുവരി 9ന് വേള്ഡ് വൈഡ് റിലീസിന് ഒരുങ്ങുന്നു.
ആമസോണ് പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ പോസ്റ്റ്-തിയറ്ററല് സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യം 2025 ഒക്ടോബറിലായിരുന്നു റിലീസ് പദ്ധതി, എന്നാല് അത് മാറ്റി പൊങ്കല് റിലീസ് ആയി മാറ്റിയിരിക്കുകയാണ്.
എച്ച്. വിനോദ് ദളപതി വിജയ് കൂട്ടുകെട്ടാണ് ഈ സിനിമയിലെ പ്രധാന ആകര്ഷണം. പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രിയാമണി, ബോബി ഡിയോള്, പ്രകാശ് രാജ്, ഗൗതം മേനോന് എന്നിവരും പ്രധാന വേഷങ്ങളില്.
ജനനായകന് നന്ദമുരി ബാലകൃഷ്ണയുടെ തെലുങ്ക് ഹിറ്റ് ‘ഭഗവന്ത് കേസരി’യുടെ റീമേക്കാണെന്ന അഭ്യൂഹം കൂടി പ്രചരിക്കുന്നുണ്ട്. വിജയ് വീണ്ടും പോലീസ് വേഷത്തില് എത്തുന്നുവെന്ന സൂചനയും പോസ്റ്ററുകള് നല്കുന്നു.
ആദ്യം പുറത്തിറങ്ങിയ ‘ദളപതി കച്ചേരി’ ഗാനം ആരാധകരില് വന് ഹിറ്റായി. അനിരുദ്ധാണ് സംഗീത സംവിധാനം നിര്വഹിക്കുന്നത്.
ടെക്നിക്കല് ടീം ഛായാഗ്രഹണം: സത്യന് സൂര്യന്, ആക്ഷന്: അനല് അരശ്, ആര്ട്ട്: വി. സെല്വകുമാര്, എഡിറ്റിംഗ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖര്, സുധന്, വരികള്: അറിവ്, വസ്ത്രാലങ്കാരം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈന്: ഗോപി പ്രസന്ന, പിആര്ഒ & മാര്ക്കറ്റിങ്: പ്രതീഷ് ശേഖര്
-
kerala1 day agoതദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ ?, 20ന് മുന്പ് വോട്ടെണ്ണല്
-
india2 days agoമകന് പഠനത്തില് മോശമെന്ന് പിതാവിനോട് അധ്യാപകര്; പിന്നാലെ വിദ്യാര്ഥി ജീവനൊടുക്കി
-
entertainment3 days agoകമല് ഹാസന് നായകനാകുന്ന പുതിയ ചിത്രത്തിന് സംഗീതം ജേക്സ് ബിജോയ്
-
News3 days agoഗസ്സ വംശഹത്യ; നെതന്യാഹുവിനെതിരെ തുര്ക്കിയില് അറസ്റ്റ് വാറണ്ട്
-
News2 days agoകെട്ടിട അവിശിഷ്ടങ്ങള്ക്കടിയില് നിന്ന് ഇസ്രാഈലി സൈനികന്റെ മൃതദേഹം കണ്ടെടുത്ത് ഹമാസ്
-
kerala2 days agoകുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പിതാവ്; അമ്മയും ലെസ്ബിയന് പങ്കാളിയും അറസ്റ്റില്
-
kerala3 days agoവടകരയില് വന് മയക്കുമരുന്ന് പിടികൂടി; 150 ഗ്രാം എം.ഡി.എം.എ കടത്തിയ യുവാവ് അറസ്റ്റില്
-
kerala3 days agoകോഴിക്കോട് മെഡിക്കല് കോളജില് തെരുവ് നായ ശല്യം രൂക്ഷം; രോഗികളും ജീവനക്കാരും ഭീതിയില്

