Connect with us

Video Stories

ഭാര്യയുടെ ശമ്പളം ചോദിച്ചയാള്‍ക്ക് സുഷമാ സ്വരാജിന്റെ ഭര്‍ത്താവ് നല്‍കിയ തകര്‍പ്പന്‍ മറുപടി

Published

on

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെപ്പോലെ ട്വിറ്ററില്‍ സജീവമാണ് അവരുടെ ഭര്‍ത്താവ് സ്വരാജ് കൗശലും. മുന്‍ മിസോറം ഗവര്‍ണറും സുപ്രീം കോടതി അഭിഭാഷകനുമായ അദ്ദേഹം പക്ഷേ, ഭാര്യയെപ്പോലെ രാഷ്ട്രീയക്കാരനല്ല. രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്ന് ട്വിറ്ററിലെ പരിചയക്കുറിപ്പില്‍ തന്നെ എഴുതി വെച്ചിട്ടുള്ള സ്വരാജ് കൗശല്‍ ട്വിറ്ററിലൂടെ വരുന്ന ചോദ്യങ്ങള്‍ക്ക് രസകരമായി മറുപടി നല്‍കുന്നതില്‍ വിദഗ്ധനാണ്. രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും പ്രിയങ്കരിയായ വിദേശകാര്യ മന്ത്രിയുടെ ഭര്‍ത്താവ് ആയതിനാല്‍ തന്നെ, സുഷമാ സ്വരാജിനെ സംബന്ധിച്ചുള്ള ചോദ്യങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വരാറുണ്ട്. ഉരുളക്കുപ്പേരി എന്ന നിലയില്‍ മറുപടി നല്‍കുന്ന സ്വരാജ് കൗശലിനെ 12,500-ലധികം പേര്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ട്.

സുഷമാ സ്വരാജിന്റെ ശമ്പളം എത്രയെന്ന് ചോദിച്ച വിരുതന് സ്വരാജ് നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: ‘നോക്കൂ… എന്റെ വയസ്സും മാഡത്തിന്റെ ശമ്പളവും ചോദിക്കരുത്. അത് മോശം സ്വഭാവമാണ്….’ പുരുഷന്റെ ശമ്പളവും സ്ത്രീയുടെ വയസ്സും ചോദിക്കരുതെന്ന പൊതുബോധത്തെ പരിഹസിച്ചു കൊണ്ടാണ് ഭാര്യയുടെ ശമ്പളവും ഭര്‍ത്താവിന്റെ വയസ്സും ചോദിക്കരുതെന്ന് കൗശല്‍ പറയുന്നത്.

 

‘താങ്കളെ കണ്ടുമുട്ടാനുള്ള ഒരു വഴി പറഞ്ഞുതരൂ’ എന്നാവശ്യപ്പെട്ടയാള്‍ക്ക് സ്വരാജ് നല്‍കിയ മറുപടി ഇങ്ങനെ: ‘പോലീസ് താങ്കളെ വിളിക്കുമ്പോള്‍ എന്നെ ബന്ധപ്പെട്ടാല്‍ മതി. ഞാനൊരു അഭിഷാഷകനാണ്…’

2015-ല്‍ ട്വിറ്റര്‍ ഉപയോഗിച്ച് തുടങ്ങിയ സ്വരാജ് വെറും നാലു പേരെയാണ് ഫോളോ ചെയ്യുന്നത്. നിയമ കാര്യങ്ങള്‍ ട്വീറ്റ് ചെയ്യാറുള്ള ലൈവ് ലോ, ദി ഹിന്ദു ലീഗല്‍ കറസ്‌പോണ്ടന്റ് കൃഷ്ണദാസ് രാജഗോപാല്‍, ന്യൂസ്18 ലീഗല്‍ എഡിറ്റര്‍ ഉത്കര്‍ഷ് ആനന്ദ്, ടൈംസ് ഓഫ് ഇന്ത്യ അസോസിയേറ്റ് എഡിറ്റര്‍ ധനഞ്ജയ് മഹാപാത്ര എന്നിവരെ മാത്രം. എന്തുകൊണ്ടാണ് സുഷമാ സ്വരാജിനെ ഫോളോ ചെയ്യാത്തത് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ‘അവര്‍ എന്നെ പിന്തുടരാത്തതു കൊണ്ട്…’

ജി.എസ്.ടി, ബീഫ്, ഘര്‍ വാപ്‌സി തുടങ്ങിയ കാര്യങ്ങളില്‍ അഭിപ്രായം പറയാത്തതെന്ത് എന്ന ചോദ്യത്തിനോട് സ്വരാജ് പ്രതികരിച്ചത് ‘അമിത ഡോസില്‍ രാഷ്ട്രീയം കഴിച്ചാല്‍ അതിജീവിക്കാന്‍ എനിക്കു കഴിയില്ല’ എന്നാണ്.

സ്വരാജ് കൗശലിന്റെ രസകരമായ ചില മറുപടികള്‍:

kerala

14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

Published

on

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.

Continue Reading

kerala

ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Published

on

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.

Continue Reading

kerala

പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു

ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

Published

on

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.

ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.

Continue Reading

Trending