തിരുവനന്തപുരം: തലസ്ഥാനത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ ആക്രമണം നോക്കി നിന്ന പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. അക്രമം തടയാതിരുന്ന രണ്ട് പൊലീസുകാരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റു ചെയ്തത്. സുരക്ഷാ ഡ്യൂട്ടിക്കുണ്ടായിരുന്ന ഒരു പൊലീസുകാരന്‍ മാത്രമാണ് ആക്രമണത്തെ എതിര്‍ക്കാന്‍ ശ്രമിച്ചത്. മര്‍ദ്ദനത്തില്‍ ഈ ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐ.പി ബിനു, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ സാജ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും ഇവരെ ദൃശ്യങ്ങളില്‍ കാണാമെന്നും ബിജെപി ആരോപിക്കുന്നു.
തിരുവനന്തപുരം നഗരത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി അരങ്ങേറിയ അക്രമസംഭവങ്ങളില്‍ പൊലീസ് ഇടപെടുന്നില്ലെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെയാണ് നടപടി.

Watch Video: 

https://www.youtube.com/watch?v=PLnxb5F-qtQ