കൊച്ചി: കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍എസ് ദേവിനെ സ്വര്‍ണക്കടത്ത് അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തില്‍ നിന്നാണ് മാറ്റിയത്. കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴി പുറത്തായതിനെ തുടര്‍ന്നാണ് നീക്കമെന്നാണ് സൂചന.

വിഷയത്തില്‍ നേരത്തെ തന്നെ ദേവ് നിരീക്ഷണത്തിലായിരുന്നു. ദേവില്‍ നിന്നാണ് സ്വപ്നയുടെ മൂന്ന് പേജുള്ള മൊഴി പുറത്തായതെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.അനില്‍ നമ്പ്യാര്‍ക്കെതിരായ സ്വപ്‌നയുടെ മൊഴി പുറത്തായ സംഭവത്തിലാണ് നടപടി.