ഹൈദരാബാദ്: ഐഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ബിഗ് ബോസ് താരവും തെലുങ്ക് സിനിമാനിര്‍മാതാവുമായ നുതാന്‍ നായിഡുവിന്റെ ഭാര്യ അടക്കം ഏഴ് പേര്‍ അറസ്റ്റില്‍ പേരെ പോലീസ് അറസ്റ്റ് ചെയ്തു.

നായിഡുവിന്റെ വീട്ടിലെ മുന്‍ ജോലിക്കാരനായിരുന്ന ശ്രീകാന്തിനെ(20)യാണ് ഭാര്യ പ്രിയ മാധുരിയും സംഘവും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. പ്രിയ മാധുരിക്ക് പുറമെ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ചേര്‍ന്നാണ് ആക്രമം നടത്തിയത്. പ്രിയ മാധുരി അടക്കമുള്ള ഏഴ് പ്രതികള്‍ക്കെതിരേയും വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയതായി വിശാഖപട്ടനം കമ്മീഷണര്‍ അറിയിച്ചു. മര്‍ദനത്തിന് ശേഷം ശ്രീകാന്തിന്റെ തല മുണ്ഡനം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളും കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.