വിശാഖപട്ടണം: 108 നമ്പറില്‍ വിളിച്ചിട്ട് ആംബുലന്‍സ് സര്‍വീസില്‍ നിന്ന്് യാതൊരു പ്രതികരണവുമുണ്ടായില്ല. വിശാഖപട്ടണത്തെ അനുകു ഗ്രാമത്തിലെ ഗര്‍ഭണിയായ സ്ത്രീയെ ആസ്പത്രിയിലേക്ക് കൊണ്ടു പോകാന്‍ ബന്ധുക്കള്‍ കണ്ടെത്തിയ മാര്‍ഗം ദയനീയമായിരുന്നു. ഒരു മുളയില്‍ ബെഡ്ഷീറ്റ് കെട്ടി അതില്‍ കിടത്തിയാണ് പ്രസവ വേദന അനുഭവിക്കുന്ന സ്ത്രീയെ ചികിത്സക്കായി കൊണ്ടു പോയത്. ബന്ധുക്കള്‍ മുളയുടെ ഇരുവശങ്ങള്‍ ചുമലില്‍ താങ്ങി ആറു കിലോമീറ്റര്‍ നടന്നു.