സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച ഇന്നലെ ആശമാർക്ക് പ്രത്യേക പരിശീലന ക്ലാസ് ഉണ്ടെന്ന ഉത്തരവിറക്കി സമരത്തെ പൊളിക്കാൻ കുതന്ത്രം ഒരുക്കുകയാണ് സർക്കാർ ചെയ്തതെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി.
കേരള സർക്കാർ ചർച്ചചെയ്ത് പ്രശ്നം പരിഹരിക്കാനും തയ്യാറായിട്ടില്ല.
ആശാവര്‍ക്കര്‍മാര്‍ക്ക് ലഭിക്കേണ്ട വേതനം ഉറപ്പുവരുത്തണമെന്നും വിഷയം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ബെന്നി ബഹനാന് എംപി ലോക്സഭയില്‍ അടിയന്തര പ്രമേ നോട്ടീസ് നല്കി.
ആശാവര്‍ക്കര്‍മാര്‍ക്ക് അര്‍ഹതപ്പെട്ട ശമ്പളം സ്ത്രീയെന്ന കാരണം കൊണ്ട് നിഷേധിക്കരുതെന്ന് രമേശ് ചെന്നിത്തല.
സമരത്തെ പിന്തുണച്ച് ജനപ്രതിനിധികളും വിവിധ സംഘടനകളും എത്തിയെങ്കിലും മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ ഇതുവരെയും ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല.
അടുത്ത തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ പ്രതികാരം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്.
സമരത്തിന് എണ്ണം വര്‍ധിപ്പിക്കുന്നതിനുവേണ്ടി ആളുകളെ ഇറക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെ തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചാണ് ആശ വര്‍ക്കര്‍മാര്‍ സമരത്തിനെത്തിയത്.
തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശനും, കൊല്ലത്ത് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
സര്‍ക്കാര്‍ കുടിശിക തീര്‍ത്തു നല്‍കിയത് സമരം നടത്തിയതിന്റെ വിജയമാണെന്ന് ആശാ വര്‍ക്കേഴ്സ്.
സമരത്തെ സര്‍ക്കാര്‍ അവഗണിക്കുമ്പോഴും ബഹുജന പിന്തുണയോടെ സമരം കൂടുതല്‍ ശക്തമാക്കുകയാണ് സമരസമിതി.