Connect with us

kerala

ആശയറ്റവരുടെ സമരം 22ആം ദിനത്തില്‍; തീയായി മാറാന്‍ ഒരു കൂട്ടം ആശമാര്‍

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശനും, കൊല്ലത്ത് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

Published

on

സേവന വേതന വര്‍ധനവ് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടരുന്ന ആശാവര്‍ക്കര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. ‘സെക്രട്ടറിയേറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. പ്രതിഷേധമാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിര്‍വഹിക്കും.

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശനും, കൊല്ലത്ത് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. 22 ദിവസമായി സമരം തുടരുന്ന ആശാവര്‍ക്കര്‍മാരും ഇന്ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും.

നിയമസഭ സമ്മേളനം ഒരു ഇടവേളയ്ക്ക് ശേഷം ഇന്ന് പുനരാരംഭിച്ചു. ഈ വേളയില്‍ ഇന്ന് പ്രതിപക്ഷം ഉയര്‍ത്താന്‍ സാധ്യത ആശമാരുടെ സമരമാകും. 22 ദിനമായി വെയിലും മഴയും കൊണ്ട് ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തിന് നേരെ ആരോഗ്യ വകുപ്പും പിണറായി സര്‍ക്കാരും തിരിഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. എത് വഴിയും അവരെ അവിടെ നിന്ന് ഒഴിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. സമരത്തിന്റെ 21ആം ദിനം മഴ കനത്തതിനാല്‍ സമരക്കാര്‍ കെട്ടിയ ടാര്‍പ്പോളിന്‍ ബലമായി എടുത്ത് മാറ്റുകയാണ് പിണറായി പോലീസ് ചെയ്തത്.

ഇതിനു പിന്നിലും ഉന്നതരുടെ കൈയ്യുണ്ടെന്ന് മനസ്സിലാക്കാന്‍ അല്‍പം വിവേകം മതി. എന്തൊക്കെ പ്രതിസന്ധി നേരിടേണ്ടി വന്നാലും തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതു വരെ സമരം തുടരും എന്നാണ് ആശമാര്‍ അറിയിച്ചിരിക്കുന്നത്. എല്ലാ പിന്തുണയും സമരത്തില്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറിയിച്ചിട്ടുണ്ട്.

kerala

കാലവര്‍ഷം എത്തുന്നു; വിവധ ജില്ലകളില്‍ മഴ മുന്നറിയിപ്പ്

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടര്‍ന്നേക്കും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് ആണ്.

രണ്ടുദിവസത്തിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ പ്രവേശിക്കാനാണ് സാധ്യത. തെക്കന്‍ കര്‍ണാടകയ്ക്ക് മുകളിലായി നിലവിലുള്ള ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി രൂപപ്പെടും എന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മറ്റന്നാള്‍വരെ മീന്‍പിടിത്തത്തിന് വിലക്കുണ്ട്

Continue Reading

kerala

ഫുട്‌ബോള്‍ മത്സരത്തിനിടെ തര്‍ക്കം; യുവാവിന് നേരെ ക്രൂരമര്‍ദനം

ക്രിക്കറ്റ് ബാറ്റും ഹെല്‍മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം.

Published

on

എറണാകുളം ഇടക്കൊച്ചിയില്‍ യുവാവിന് നേരെ ക്രൂരമര്‍ദനം. മട്ടാഞ്ചേരി സ്വദേശിയായ ഷഹബാസിന്റെ തലയ്ക്കും കണ്ണിനും ഗുരുതര പരിക്കേറ്റു. ക്രിക്കറ്റ് ബാറ്റും ഹെല്‍മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം. ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിന് കാരണം.

സംഭവത്തില്‍ പള്ളുരുത്തി സ്വദേശികളായ ചുരുളന്‍ നഹാസ്, ഇജാസ്, അമല്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Continue Reading

kerala

മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലുവയസുകാരി ബന്ധുവില്‍ നിന്ന് നേരിട്ടത് ക്രൂര പീഡനം. കുട്ടി മരിക്കുന്നതിന്റെ തലേദിവസവും പീഡിപ്പിക്കപ്പെട്ടതായാണ് വിവരം.

Published

on

തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലുവയസുകാരി ബന്ധുവില്‍ നിന്ന് നേരിട്ടത് ക്രൂര പീഡനം. കുട്ടി മരിക്കുന്നതിന്റെ തലേദിവസവും പീഡിപ്പിക്കപ്പെട്ടതായാണ് വിവരം. കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിലെ മുറിവ് പ്രതിയുടെ ലൈംഗിക വൈകൃതങ്ങളുടെ തെളിവാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ കുഞ്ഞിന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചു.

കുഞ്ഞിനെ പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു. പ്രതി കുട്ടിയുടെ വീടിനടുത്താണ് താമസിച്ചിരുന്നത്. പലപ്പോഴും ഇയാള്‍ കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുവരുകയും കുട്ടി പലപ്പോഴും ഇയാള്‍ക്കൊപ്പമാണ് ഉറങ്ങിയിരുന്നതെന്നും വിവരം പുറത്തുവരുന്നു.

കുഞ്ഞിന് രണ്ടര വയസുള്ളപ്പോള്‍ മുതല്‍ ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയതായാണ് വിവരം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ ഏറെ നിര്‍ണായകമായത്. അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസായി അറിയപ്പെട്ട സംഭവം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമാണ് മറ്റൊരു തലത്തിലേക്ക് എത്തിയത്. ആലുവ ഡിവൈഎസ്പി ടി ആര്‍ രാജേഷിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റ സമ്മതം നടത്തിയത്.

Continue Reading

Trending