നാളിതുവരെ സി.പി.എം കാട്ടിക്കൂട്ടിയ നെറികേടുകള്‍ക്കുള്ള തിരിച്ചടികളാണ് ഓരോ തിരഞ്ഞെടുപ്പ് വേളയിലും അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ചേലക്കരയിലേയും വയനാട്ടിലേയും ഉപതിരഞ്ഞടുപ്പുദിവസം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്റെ ആത്മകഥ വിവാദം അവര്‍ ചെയ്തുകൂട്ടിയതിനുള്ള കാലത്തിന്റെ തിരിച്ചടിയായിവേണം കരുതാന്‍. വേങ്ങര...
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വടകരയിലെ കാഫിര്‍ സ്ക്രീന്‍ഷോട്ട് പോലെ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ടെ പാതിരാനാടകവും സി.പി.എമ്മിന് ബുമറാങ്ങായിത്തീര്‍ന്നിരിക്കുകയാണ്. ഷാഫി പറമ്പലിന്റെ ജനസമ്മതിയില്‍ വിറളിപൂണ്ടായി രുന്നു കാഫിര്‍ പ്രയോഗമെങ്കില്‍ പാലക്കാട്ട് ചിത്രത്തില്‍പോലും ഇല്ലാതാകുന്ന ഘട്ടത്തിലാണ് പാര്‍ട്ടിയുടെ ഉന്നത നേതാക്കളുടെ തലയില്‍നിന്നുതന്നെ...
ഒരിടവേളക്കുശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പരസ്യമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. അടിക്കു തിരിച്ചടി, തിരിച്ചടിക്കു മറിച്ചടി എന്ന കണക്കെ കൊണ്ടുംകൊടുത്തും ഇരുവരും മുന്നേറുമ്പോള്‍ ഇതുകേവലം രണ്ടുവ്യക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലല്ലെന്നും മറിച്ച് ഫെഡറല്‍ സംവിധാനത്തിനെതിരായുള്ള കേന്ദ്ര...
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സ്വതന്ത്ര്യ ഇന്ത്യക്ക് ഇന്ന് വയസ്സ് 76; ബഹുവര്‍ണ ശോഭ വിതറി ലോകത്തിന് മുമ്പില്‍ വിസ്മയങ്ങളുടെ തലയെടുപ്പോടെ ദിശകാണിക്കുന്ന രാജ്യത്തിന് സല്യൂട്ട്. പോരായ്മകള്‍ എന്തൊക്കെ ആരോപിച്ചാലും, ഇന്ത്യന്‍ ഭരണഘടനയുടെ കരുത്തില്‍ ആത്മവിശ്വാസത്തിന്റെ...
കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ അക്ഷന്തവ്യമായ മൗനമാണ് തുടര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ ഇക്കാര്യത്തില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല.
ആദ്യം കോണ്‍ഗ്രസിന്റെ തകര്‍ച്ച ഉറപ്പാക്കിയ ശേഷമേ അവര്‍ ബി.ജെ.പിക്കെതിരെ ചിന്തിക്കുക പോലും ചെയ്യുന്നുള്ളൂ. സി.പി.എം ഉള്‍പ്പെടെയുള്ള ഇടതു പാര്‍ട്ടികള്‍ ഏറെക്കാലം കൊണ്ടുനടന്ന മുദ്രാവാക്യവും അതായിരുന്നു.
കേവലം നാലു സീറ്റുനേടിയെടുക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് വിരോധം വ്രതമായെടുത്ത സി.പി.എം കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഏതു ചെകുത്താനുമായും കൂട്ടുകൂടുമെന്ന പ്രഖ്യാപനവുമായി, പാര്‍ലമെന്റിന്റെ മൂലയില്‍ കഴിഞ്ഞുകൂടിയിരുന്ന ജനസംഘം നേതാക്കള്‍ക്ക് രാഷ്ട്രീയ ആയുധം കൈവെള്ളയില്‍ വെച്ചുകൊടുക്കുകയായിരുന്നു.
വൈദ്യുതി നിരക്ക് കുത്തനെ കൂട്ടണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം ഏറ്റവും ബാധിക്കുക വീടുകളെയാണ്. വാണിജ്യ വ്യവസായ ഉപഭോക്താക്കളെ തലോടുന്ന കെ.എസ്.ഇ.ബി, വീട്ടുവൈദ്യുതി നിരക്കും ഫിക്സഡ് ചാര്‍ജും വര്‍ധിപ്പിക്കണമെന്നാണ് റെഗുലേറ്ററി കമീഷനോട് ആവശ്യപ്പെട്ടത്
സര്‍വകലാശാല യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐക്കുവേണ്ടി അധികാരദുര്‍വിനിയോഗത്തിന്റെ ഘോഷയാത്രതന്നെയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്.
ഐക്യരാഷ്ട്ര സഭയുടെ കണക്കില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനം നടക്കുന്നതില്‍ ഇന്ത്യയുടെ സ്ഥാനം 2016 ല്‍ 131 ആയിരുന്നെങ്കില്‍ ഇപ്പോഴത് 150 ആയിട്ടുണ്ട്. 181 രാജ്യങ്ങളാണ് ഈ കണക്കെടുപ്പില്‍ ആകെയുള്ളത് എന്നോര്‍ക്കണം.