സര്‍വകലാശാല യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐക്കുവേണ്ടി അധികാരദുര്‍വിനിയോഗത്തിന്റെ ഘോഷയാത്രതന്നെയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്.
ഐക്യരാഷ്ട്ര സഭയുടെ കണക്കില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനം നടക്കുന്നതില്‍ ഇന്ത്യയുടെ സ്ഥാനം 2016 ല്‍ 131 ആയിരുന്നെങ്കില്‍ ഇപ്പോഴത് 150 ആയിട്ടുണ്ട്. 181 രാജ്യങ്ങളാണ് ഈ കണക്കെടുപ്പില്‍ ആകെയുള്ളത് എന്നോര്‍ക്കണം.
ഏതാനും കാലത്തേക്ക് ജനവിധി നേരിടേണ്ടി വരില്ല എന്ന ഒറ്റക്കാരണംകൊണ്ടാണ് മന്ത്രിമാര്‍ മത്സരിച്ച് ജനദ്രോഹ സമീപനങ്ങളില്‍ ഏര്പ്പെട്ടുകൊണ്ടിരിക്കുന്നതെങ്കില് ജനങ്ങളുടെ പ്രതിഷേധത്തിനുമുന്നില്‍ അവര്‍ക്കു മുട്ടുമടക്കേണ്ടി വരുമെന്നുറപ്പാണ്.
തിരഞ്ഞെടുപ്പുകളൊന്നുമില്ലാത്ത വര്‍ഷം നോക്കിയാണ് സാധ്യമായ എല്ലാ മേഖലയിലും കൈവെച്ചതിന്പുറമെ വന്‍ വിലക്കയറ്റത്തിന് വഴിവെച്ച് പെട്രോള്‍, ഡീസല്‍ വിലയും കൂട്ടിയത്. സമീപകാല ചരിത്രത്തിലൊന്നും ഇത്ര വലിയ ജീവിതഭാരം ഒരു സര്‍ക്കാറും ഒറ്റയടിക്ക് അടിച്ചേല്പിച്ചിട്ടില്ല.
ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ക്കും എം.എല്‍.എമാരെ വിലക്കെടുത്ത് സംസ്ഥാന സര്‍ക്കാറുകളെ വീഴ്ത്താനും കോടികള്‍ ഒഴുക്കിക്കൊടുക്കുന്ന സമ്പന്ന പ്രമാണിയെ പരമാവധി ചിറകിലൊതുക്കാന്‍ മോദി ശ്രമിക്കുന്നുണ്ട്. ഇ.ഡിയെയും സി.ബി.ഐയേയും അഴിച്ചുവിട്ട് എതിരാളികളെ വേട്ടയാടാറുള്ള കേന്ദ്ര സര്‍ക്കാറിനിപ്പോള്‍ മിണ്ടാട്ടമില്ല
ഇത്രയും കാലം ഊതി വീര്‍പ്പിച്ചുനിര്‍ത്തിയിരുന്ന സമ്പദ്ഘടന പെട്ടെന്ന് കാറ്റൊഴിഞ്ഞപ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാതെ നെട്ടോട്ടമോടുകയാണ് പാകിസ്താന് ഭരണകൂടം.
യാത്രയെ പിന്തുണക്കാതിരിക്കാനുള്ള കാരണമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ന്യായം പറഞ്ഞത് ബി.ജെ.പിയെ നേരിടുന്നതിനുള്ള പ്രാപ്തി കോണ്‍ഗ്രസിനില്ലെന്നും അവരുടെ പോരാട്ടങ്ങള്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നുമായിരുന്നു. എന്നാല്‍ തങ്ങളുടെ നിലനില്‍പ്പിന്റെ വിഷയം വന്നപ്പോള്‍ അതേ കോണ്‍ഗ്രസിനെ ഒപ്പംകൂട്ടാന്‍ ഒരു തരത്തിലുള്ള പ്രത്യയശാസ്ത്ര പ്രശ്നങ്ങളും...
ചരിത്രത്തിലിന്നേവരെയില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോഴാണ് കപട നാടകങ്ങളിലൂടെ സി.പി.എം നേതാക്കന്മാര് ഖജനാവ് കാലിയാക്കിക്കൊണ്ടിരിക്കുന്നത്.
തങ്ങള്‍ക്കിഷ്ടമില്ലാത്തതൊക്കെ നിരോധിക്കുകയോ വിലക്കേര്‍പ്പെടുത്തുകയോ ചെയ്യുക എന്ന ഫാസിസ്റ്റ് രീതിതന്നെയാണ് ഡോക്യുമെന്ററിയെ നേരിടാന്‍ തിരഞ്ഞെടുത്തത്. പക്ഷേ എത്ര മൂടിവെച്ചാലും സത്യം ഒരു നാള് പുറത്തുവരിക തന്നെചെയ്യുമെന്നാണ് ഈ സംഭവവും ഓര്‍മപ്പെടുത്തുന്നത്.
മോദിയുമായി ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതല്‍ നല്ല ബന്ധമുണ്ടെന്നും അദാനിയുമായി അടുത്ത ബന്ധമാണെന്നും പറയുന്ന തോമസ് മാഷില്‍നിന്നും പിണറായിക്കും സി.പി.എമ്മിനും വേറെയും ഉണ്ട് പ്രതീക്ഷിക്കാന്‍.