ഹരിപ്പാട്: സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ആറാട്ടുപുഴ വലിയഴീക്കല്‍ ബീച്ചിലാണ് സംഭവം. മാന്നാര്‍ കുട്ടംപേരൂര്‍ കുമരംമ്പള്ളില്‍ ശ്രീകുമാറിന്റെ മകന് വിശ്വജിത്ത് (16) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മാവേലിക്കര ബിഷപ് ഹോഡ്ജസ്...
ബാംഗളൂരു: ബാംഗളൂരുവില്‍ കാറപകടത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. ബാലുശേരി സ്വദേശികളായ അഭിരാം(23), ആദിത്ത് (25)എന്നിവരാണ് മരിച്ചത്. കാറോടിച്ചിരുന്ന അഖില്‍(25) പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ കുമ്പല്‍ഗോഡിലാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക്...
കോയമ്പത്തൂര്‍: പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് മലയാളി പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കോയമ്പത്തൂരിലെ ആര്.എസ് പുരത്താണ് സംഭവം. പെണ്‍കുട്ടി സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മാണൂര്‍ സ്വദേശിനിയായ അമൃതക്ക് നേരെയാണ് ആക്രമണമുണ്ടായത്. വയറ്റില്‍...
വയനാട്: ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് ആത്മഹത്യ ചെയ്തു. ബത്തേരി മാതമംഗലം ഉളളിലം പണിയ കോളനിയിലെ മോഹനനെയാണ് വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ശോഭയെയും മകന് ആദിദേവിനെയും ഇന്ന് രാവിലെയാണ് മോഹനന് വെട്ടിപ്പരിക്കേല്‍പ്പിച്ചത്....
എറണാകുളം: പോത്താനിക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. പുളിന്താനം കുഴിപ്പിള്ളില്‍ പ്രസാദ് എന്നയാളെയാണ് വെടിയേറ്റ മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയുടെ വീടിന്റെ ടെറസിലാണ് മൃതദേഹം കിടന്നിരുന്നത്. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ പൊലീസിനായിട്ടില്ല. പ്രസാദിന്റെ...
പാലക്കാട്: വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങിയ നവവരന് ബൈക്ക് അപകടത്തില്‍ മരിച്ചു. കല്ലടിക്കോട് സ്വദേശി വി.ആര്. രാജീവ് (26) ആണു മരിച്ചത്. ഭാര്യക്ക് മുന്നിലാണ് സൈനികന് കൂടിയായ രാജീവിന്റെ മരണം സംഭവിച്ചത്. ദേശീയപാത...
ആലപ്പുഴ: സൗമ്യയെ കൊലപ്പെടുത്തിയ ആലുവ ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ അജാസിന്റെ (33) ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പ്രതി അജാസ്. അജാസിന്റെ വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം സാധാരണ...
മലപ്പുറം: എടവണ്ണയില്‍ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാലപ്പറ്റ കണ്ണാടിപറമ്പന്‍ മജീദിന്റെ മകന് നിബിന് മുഹമ്മദാണ് മരിച്ചത്. ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ തിങ്കളാഴ്ച്ച രാത്രി 8 മണിക്കാണ് നിബിനെ ഒഴുക്കില്‍ പെട്ട് കാണാതായത്....
വയനാട്: വയനാട് ബാവലിയില്‍ വന്യജീവി സങ്കേതത്തില്‍ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വന്യജീവി സങ്കേതത്തിലെ താല്‍ക്കാലിക വാച്ചറായ കെഞ്ചനാ(46)ണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം. കെഞ്ചന്റെ മൃതദേഹം മാനന്തവാടി ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പാലക്കാട്: പാലക്കാട് പേഴുങ്കരയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. പേഴുങ്കര ബൈപ്പാസില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. കറുകോട് സ്വദേശി പ്രവീണ്‍, വടക്കന്തര സ്വദേശി ശ്രീനിവാസന് എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.