പാലക്കാട്: പാലക്കാട് പേഴുങ്കരയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. പേഴുങ്കര ബൈപ്പാസില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. കറുകോട് സ്വദേശി പ്രവീണ്‍, വടക്കന്തര സ്വദേശി ശ്രീനിവാസന്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.