ന്യൂഡല്‍ഹി: 90 മിനിറ്റിനുള്ളില്‍ കോവിഡ് പരിശോധനാ ഫലം അറിയാവുന്ന ടെസ്റ്റിങ് കിറ്റ് ടാറ്റ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കി.

കിറ്റ് ഡിസംബറോടെ വിപണിയിലെത്തുമെന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ ഗിരീഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു.

ടാറ്റയുടെ ചെന്നൈയിലെ പ്ലാന്റിലാണ് കിറ്റുകള്‍ നിര്‍മ്മിക്കുക. പ്രതിമാസം 10 ലക്ഷം കിറ്റുകള്‍ നിര്‍മിക്കാനുള്ള ശേഷി ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.