ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ആന്ധാപ്രദേശിലെ ഐ.ടി മന്ത്രിയും ടി.ഡി.പി നേതാവുമായ നാര ലോകേഷ്.

കര്‍ണാടക തെരഞ്ഞെടുപ്പ് ഒരു ട്രയിലര്‍ മാത്രമാണെന്നും മുഴുവന്‍ സിനിമ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ജനങ്ങള്‍ക്ക് കാണാമെന്നും നരേഷ് പറഞ്ഞു.

ഹൈദരാബാദില്‍ ധര്‍മ്മ പോരാട്ട സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സഹായിക്കുമെന്ന് കരുതിയാണ് തെലുഗുദേശം പാര്‍ട്ടി 2014ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിച്ചത്. എന്നാല്‍ അത് അബദ്ധമായി പോയെന്ന് മനസ്സിലായെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞങ്ങള്‍ ഉള്‍പ്പെടെ അന്നത്തെ രാഷ്ട്രീയ സഖ്യം ബി.ജെ.പിക്ക് ഏറെ നേട്ടമായി. സംസ്ഥാനത്ത് പല വാര്‍ഡുകളിലും വിജയിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചു. ഇനി അത്തരമൊരു അവസരം ടി.ഡി.പി ഉണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.