ഇന്ത്യക്കെതിരായ നാലാം ടി-20യിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇംഗ്ലണ്ട് ടീമിനു പിഴ. മാച്ച് റഫറിയായ ജവഗല്‍ ശ്രീനാഥ് ആണ് പിഴ വിധിച്ചത്. നിശ്ചിത സമയത്തിനുള്ളില്‍ ഓവറുകള്‍ എറിഞ്ഞ് തീര്‍ക്കാത്തതിനാല്‍ മാച്ച് ഫീയുടെ 20 ശതമാനം തുക പിഴയായി ഒടുക്കേടി വരും. മത്സരത്തില്‍ ഇംഗ്ലണ്ടിനെ 8 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിലാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 185 റണ്‍സ് നേടിയ ഇന്ത്യക്ക് മറുപടിയുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 8 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 57 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ് ആണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍