ന്യൂഡല്‍ഹി: ജനപ്രിയ സാമൂഹ്യ മാധ്യമമായ വാട്‌സപ്പ്, ഇന്‍സ്റ്റഗ്രം എന്നീ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തന രഹിതമായി. രാത്രി 11 മണിയോടെയാണ് നിശ്ചലമായത്. മെസേജുകള്‍, വീഡിയോ, ചിത്രങ്ങള്‍ എന്നിവ കൈമാറാനോ ഡൗണ്‍ലോഡ് ചെയ്യാനോ സാധിക്കുന്നില്ല.

ഫെയ്‌സ്ബുക്, ട്വിറ്റര്‍ എന്നിവയിലടക്കം ഇതു സംബന്ധിച്ച് ഉപയോക്താക്കളുടെ പരാതികള്‍ ഉയരുന്നുണ്ട്. വാട്‌സപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഇതു സംബന്ധിച്ച അറിയിപ്പും ഇതുവരെ പങ്കുവച്ചിട്ടില്ല.