ധാംബുള്ള: ടെസ്റ്റ് പരമ്പരയിലെ ആധിപത്യം ഏകദിനത്തിലും ആവര്‍ത്തിച്ച് ടീം ഇന്ത്യ. ധാംബുള്ളയിലെ ആദ്യ ഏകദിനത്തില്‍ ലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് വിജയം. ലങ്ക ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യം 21 ഓവര്‍ ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 90 പന്തില്‍ ശിഖര്‍ ധവാന്‍ 132 (20 ഫോറും മൂന്ന് സിക്‌സും) റണ്‍സെടുത്തു. 70 പന്തില്‍ വിരാട് കോഹ്‌ലി 82 (10 ഫോറും ഒരു സിക്‌സും) നേടി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 197 റണ്‍െസടുത്തു.രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 197 റണ്‍െസടുത്തു. നാല് റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്കു നഷ്ടമായത്.

Dambulla ODI

നേരത്തേ, 43.2 ഓവറില്‍ ശ്രീലങ്കയുടെ എല്ലാ ബാറ്റ്‌സ്മാന്‍മാരും പുറത്താവുകയായിരുന്നു. ഒരു ഘട്ടത്തില്‍ രണ്ടു വിക്കറ്റിന് 139 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ലങ്ക. 64 റണ്‍സെടുത്ത നിരോഷന്‍ ഡിക്‌വെല്ലയും 35 റണ്‍സെടുത്ത ഗുണതിലകയും ഓപ്പണിങ് വിക്കറ്റില്‍ 74 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 36 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസ് കൂടി പുറത്തായതോടെ ശ്രീലങ്കയുടെ തകര്‍ച്ച ആരംഭിച്ചു. ഇന്ത്യയ്ക്കു വേണ്ടി അക്‌സര്‍ പട്ടേല്‍ മൂന്നു വിക്കറ്റും കേദാര്‍ ജാദവും യുസവേന്ദ്ര ചഹലും ബുമ്രയും രണ്ടു വിക്കറ്റും വീഴ്ത്തി.