ന്യൂയോര്‍ക്ക്: വേണമെങ്കില്‍ ചിമ്പാന്‍സിയും ഇന്‍സ്റ്റഗ്രം ഉപയോഗിക്കും. ന്യൂയോര്‍ക്കിലാണ് അത്തരത്തില്‍ ഒരു സംഭവം. മനുഷ്യരെ പോലെ ഇന്‍സ്റ്റഗ്രം അക്കൗണ്ടില്‍ കയറി ദൃശ്യങ്ങള്‍ കാണുകയാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള ഈ ചിമ്പാന്‍സി. സോഷ്യല്‍ മീഡിയയില്‍ വയറലായിരിക്കുകയാണ് ഈ വീഡിയോ.

മനുഷ്യരെ പോലെ ഇന്‍സ്റ്റഗ്രമിലെ പോസ്റ്റുകള്‍ ക്ലിക്ക് ചെയ്ത് വീഡിയോകള്‍ ഓരോന്നായി നോക്കി സ്‌ക്രോള്‍ ചെയ്യുന്നതാണ് ദൃശ്യം. മൃഗസംരക്ഷകനായ മൈക്ക് ഹോല്‍സ്റ്റന്റെ ഇന്‍സ്റ്റഗ്രം പേജിലാണ് ഈ വിഡിയോ ആദ്യമായി പോസ്റ്റ് ചെയ്തത്.