Connect with us

kerala

വിവാഹം കഴിക്കണമെന്ന ആവശ്യം വീട്ടുകാര്‍ നിരസിച്ചു; പതിനേഴുകാരന്‍ ആറ്റില്‍ ചാടി

വെള്ളം പൊങ്ങി നില്‍ക്കുന്ന സമയത്ത്, ആറ്റിലേക്കു ഒരാള്‍ എടുത്തു ചാടുന്നതു കണ്ടു, സമീപത്തുണ്ടായിരുന്നവര്‍ ഒപ്പം ചാടി. പിന്നീട് രക്ഷപെടുത്തി കരയിലെത്തിച്ചു.

Published

on

കൊല്ലം: വിവാഹം കഴിക്കണമെന്ന ആവശ്യം വീട്ടുകാര്‍ നിരസിച്ചതിനെ തുടര്‍ന്ന് പതിനേഴുകാരന്‍ ആറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. മുമ്പ് നീന്തല്‍ പഠിച്ചിട്ടുള്ളതിനാല്‍ ആറ്റില്‍ ആദ്യം മുങ്ങിയെങ്കിലും അറിയാതെ നീന്തിത്തുടങ്ങിയ ബാലനെ കരയിലുണ്ടായിരുന്നവര്‍ കൂടെ ചാടി രക്ഷിച്ചു.

ചാത്തന്നൂരിനു സമീപം ഇത്തിക്കരയാറ്റിലാണു സംഭവം. പത്താം ക്ലാസ് ജയിച്ചു നില്‍ക്കുന്ന പാരിപ്പള്ളി സ്വദേശിയായ 17 കാരന്‍, തനിക്കു വിവാഹം കഴിക്കണമെന്നു വീട്ടുകാരോടു ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. വീട്ടുകാര്‍ ഇതു നിരസിച്ചതോടെ നിരാശയിലായ ബാലന്‍ പാരിപ്പള്ളിയില്‍ നിന്നു ബസ് കയറി ഇത്തിക്കരയിലെത്തുകയായിരുന്നു.

ഇത്തിക്കരയാറ്റില്‍ ചാടിയെങ്കിലും നേരത്തെ നീന്തല്‍ പഠിച്ചിട്ടുള്ളതിനാല്‍ അല്‍പം വെള്ളം അകത്തു ചെന്നപ്പോഴേക്കും അറിയാതെ നീന്തിത്തുടങ്ങി. വെള്ളം പൊങ്ങി നില്‍ക്കുന്ന സമയത്ത്, ആറ്റിലേക്കു ഒരാള്‍ എടുത്തു ചാടുന്നതു കണ്ടു, സമീപത്തുണ്ടായിരുന്നവര്‍ ഒപ്പം ചാടി. പിന്നീട് രക്ഷപെടുത്തി കരയിലെത്തിച്ചു. ചാത്തന്നൂര്‍ പൊലീസ് സ്ഥലത്തെത്തി. പൊലീസ് പിന്നീട് മാതാപിതാക്കളെ വിളിച്ചുവരുത്തി.

 

kerala

ഭരണവിരുദ്ധ വികാരം കാരണം മന്ത്രിമാർ പോലും പ്രചാരണ രം​ഗത്തില്ല: രമേശ് ചെന്നിത്തല

ഭരണ വിരുദ്ധ വികാരം വോട്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

Published

on

കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണ്. ഭരണ വിരുദ്ധ വികാരം വോട്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മുഴുവൻ സീറ്റുകളിലും ഇന്ത്യാ മുന്നണി വിജയിക്കും. തെരഞ്ഞെടുപ്പ് തുടങ്ങിയ സമയത്തെ സാഹചര്യമല്ല ഇപ്പോൾ ഉള്ളത്. ഭരണവിരുദ്ധ വികാരം വോട്ടാകും. ഇന്ത്യയിൽ ഒരു തരംഗവും ഇല്ല. ഇന്ത്യാ മുന്നണി അധികാരത്തിൽ വരും. കേരളത്തിൽ 20- 20 ആണ്. യുഡിഎഫ് 20 സീറ്റുകളും നേടും.

മന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നു. ഭരണ വിരുദ്ധ വികാരം കേരളത്തിൽ ഉണ്ട്. അതുകൊണ്ട് മുഖ്യമന്ത്രി മന്ത്രിമാരെ തെരഞ്ഞടുപ്പ് വേദികളിൽ നിന്നും പിന്തിരിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗം രാഹുൽ ഗാന്ധിക്കെതിരെയാണ്. ബിജെപി ഓഫീസിൽ ന്നിന്നാണോ മുഖ്യമന്ത്രി പത്ര കുറിപ്പ് തയ്യാറാക്കിയത് എന്ന സംശയം തോന്നും. കേരള മുഖ്യമന്ത്രി ഇന്ത്യാ മുന്നണി അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നില്ല.

മാസപ്പടി, സ്വർണക്കള്ളക്കടത്ത് ഉൾപ്പെടെ മുഴുവൻ കേസുകളിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇടതുപക്ഷവും ബിജെപിയും തമ്മിൽ അടുത്ത ബന്ധമാണ്. മോദിയെയും അമിത് ഷായെയും സന്തോഷിപ്പിക്കുകയാണ് പിണറായിയുടെ ലക്ഷ്യം. ബിജെപി അക്കൗണ്ട് തുറക്കില്ല. രാഹുൽ ഗാന്ധി 22ന് തൃശൂരിൽ പ്രസംഗിക്കും.

സൈബർ അധിക്ഷേപം അംഗീകരിക്കുന്നില്ല. വടകരയിലെ പരാജയഭയം കൊണ്ടാണ് പുതിയ തന്ത്രം. കൊവിഡ് കാലത്തെ കൊള്ള ഇനിയും തുറന്നുപറയും. അതിനെ വ്യക്തി അധിക്ഷേപമായി കാണേണ്ട. സൈബർ അറ്റാക്ക് അംഗീകരിക്കില്ല. തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം.

Continue Reading

crime

കള്ളവോട്ട്; 92കാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തു, നടപടി

. കല്ല്യാശ്ശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി.

Published

on

കാസര്‍കോട് കല്ല്യാശ്ശേരിയില്‍ 92 വയസുകാരിയുടെ വോട്ട് സി.പി.എം നേതാവ് രേഖപ്പെടുത്തി. ‘വീട്ടിലെ വോട്ട്’ സംവിധാനത്തില്‍ വോട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. കല്ല്യാശ്ശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.

ദേവിയെന്ന 92 കാരി വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിടെ ബൂത്ത് ഏജന്റ് കൂടിയായ ഗണേശന്‍ വോട്ട് ചെയ്തുവെന്നാണ് പരാതി. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറാണ് പരാതി നല്‍കിയത്. കല്ല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്തില്‍ 164-ാം ബൂത്തില്‍ ഏപ്രില്‍ 18 നാണ് സംഭവം നടന്നത്.

വരണാധികാരി കൂടിയായ കളക്ടര്‍ ഇടപെട്ട് സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സര്‍വര്‍, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തിനും വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മണ്ഡലം ഉപ വരണാധികാരി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

1951ലെ ജനപ്രതിനിധ്യ നിയമത്തിന്റെ 128(1) വകുപ്പിന്റെ ലംഘനമാണെന്നും ജില്ലാ കളക്ടര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Continue Reading

kerala

നവകേരള ബസ് കട്ടപ്പുറത്ത്? അറ്റകുറ്റപ്പണി കഴിഞ്ഞ് എത്തിച്ചെങ്കിലും ഉപയോഗമില്ല

1.15 കോടി മുടക്കില്‍ ഭാരത് ബെന്‍സില്‍ നിന്നായിരുന്നു നവകേരള യാത്രക്കായി ബസ് വാങ്ങിയത്.

Published

on

നവകേരള സദസ്സിന് ഉപയോഗിച്ച ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്സില്‍ ‘കട്ടപ്പുറത്ത്’. 1.15 കോടി മുടക്കില്‍ ഭാരത് ബെന്‍സില്‍ നിന്നായിരുന്നു നവകേരള യാത്രക്കായി ബസ് വാങ്ങിയത്. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനായിരുന്നു പദ്ധതിയെങ്കിലും അത് സംഭവിച്ചില്ല.

ബസില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ബെംഗളൂരുവിലെ പ്രകാശ് കോച്ച് ഫാക്ടറിക്ക് ബസ് കൈമാറിയിരുന്നു. ഇതിനിടെയാണ് ഗതാഗത മന്ത്രി മാറിയത്. ബസിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെ അയക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതുണ്ടാവാത്തതിനാല്‍ നിര്‍മ്മാണം തടസ്സപ്പെട്ടു.

അരലക്ഷം രൂപ ചെലവില്‍ മുഖ്യമന്ത്രിക്കായി ബസില്‍ സ്ഥാപിച്ച സീറ്റ് അഴിച്ചുമാറ്റിയിട്ടുണ്ട്. ഭാവിയില്‍ വിഐപി യാത്രക്കായി ഈ സീറ്റ് സൂക്ഷിക്കാനാണ് തീരുമാനം. ബസില്‍ യാത്രക്കാരുടെ ലഗേജ് വെക്കാന്‍ ഇടമില്ലാത്തതിനാല്‍ സീറ്റുകള്‍ പുനഃക്രമീകരിച്ച് സ്ഥലമൊരുക്കിയിട്ടുണ്ട്. ബസിന്റെ നിറവും വശങ്ങളിലെ ഗ്രാഫിക്സും മാറ്റിയിട്ടില്ല.

Continue Reading

Trending