News
പാകിസ്താന് സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം; 15 പേര് കൊല്ലപ്പെട്ടു, 30 പേര്‍ക്ക് പരിക്ക്
കൊല്ലപ്പെട്ടവരില്‍ മൂന്ന് കുട്ടികളുള്‍പ്പടെ ആറ് പേര് സാധാരണക്കാരാണ്
പാകിസ്താനിലെ സൈനികത്താവളത്തില്‍ ഇന്നലെ ഉണ്ടായ ഭീകരാക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ബന്നുവിലുള്ള സൈനികത്താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ മൂന്ന് കുട്ടികളുള്‍പ്പടെ ആറ് പേര് സാധാരണക്കാരാണ്.
ബന്നുവിലുള്ള സൈനിക താവളത്തിന് നേരെ സ്ഫോടക വസ്തുക്കള്‍ നിറച്ച രണ്ടു കാറുകള്‍ ഭീകരവാദികള്‍ ഓടിച്ചു കയറ്റുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പെഷവാറില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ബന്നു കന്റോണ്മെന്റിന്റെ മതിലിലാണ് ഭീകരര്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച കാറുകള്‍ ഇടിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ആറു ഭീകരര്‍ സൈനിക താവളത്തിലേക്ക് കടക്കാന്‍ ശ്രമിച്ചു. ഇവരെ സൈന്യം വധിച്ചതായും പൊലീസ് വ്യക്തമാക്കി.
താലിബാന് പിന്തുണയിലുള്ള പാകിസ്താനിലെ ജെയ്ഷ് അല്‍ ഫുര്‍സാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പാകിസ്താനില്‍ നിരന്തരം ഭീകരാക്രമണങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലൊന്നാണ് ബന്നു. കഴിഞ്ഞ നവംബറിലുണ്ടായ കാര്‍ബോംബ് ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ജൂലായിലും ഒരു സൈനികത്താവളത്തിന് നേരെ ആക്രമണമുണ്ടായി.
india
ഡല്‍ഹിയിലെ വായു ഗുണനിലവാരം ഗുരുതരതലത്തില്‍; AQI 400 കടന്ന്
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (CPCB) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നഗരത്തിലെ ശരാശരി AQI 400 കടന്നിരിക്കുകയാണ്.
ന്യൂഡല്‍ഹി: തലസ്ഥാനമായ ഡല്‍ഹിയിലെ വായു ഗുണനിലവാരം വീണ്ടും കുത്തനെ താഴ്ന്ന് ഗുരുതര വിഭാഗത്തിന് സമീപമായി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (CPCB) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നഗരത്തിലെ ശരാശരി AQI 400 കടന്നിരിക്കുകയാണ്. നിലവിലെ കാലാവസ്ഥാപരമായ സാഹചര്യങ്ങളും മലിനീകരണത്തെ കൂടുതല്‍ രൂക്ഷമാക്കുന്നു.
ഡല്‍ഹിയിലെ ഏറ്റവും മോശം വായു ഗുണനിലവാരം രേഖപ്പെടുത്തിയത് വാസിര്‍പൂരില്‍ – AQI 477. ടൗണ്‍മൊത്തമുള്ള 39 നിരീക്ഷണ കേന്ദ്രങ്ങളില്‍ ഏറ്റവും കുറഞ്ഞത് ലോധി റോഡ് പ്രദേശത്താണ്.
നിലവില്‍ ആനന്ദ് വിഹാര്‍ (427), ആര്.കെ.പുരം (424), പഞ്ചാബി ബാഗ് (441), മുണ്ട്ക (441), ജഹാംഗീര്‍പുരി (453), ബുരാരി ക്രോസിംഗ് (410), ബവാന (443) എന്നിവ ഉള്‍പ്പെടെ 21 കേന്ദ്രങ്ങളില്‍ AQI ‘ഗുരുതര’ നിലയിലാണ്. ഡല്‍ഹിയിലെ വായു ഗുണനിലവാരം തീവ്ര വിഭാഗത്തിലെത്താന്‍ സാധ്യതയുണ്ടെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പ്രധാനകാരണം വാഹനപുകയും വൈക്കോല്‍ കത്തിക്കലും
പുനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയുടെ വിശകലനപ്രകാരം വാഹനങ്ങളില്‍ നിന്നുള്ള പുക, പാടങ്ങളില്‍ വൈക്കോല്‍ കത്തിക്കല്‍, ഇതൊക്കെയാണ് മലിനീകരണത്തിന്റെ പ്രധാന ഉറവിടങ്ങള്‍.
മലിനീകരണം രൂക്ഷമായിട്ടും സ്കൂളുകളില്‍ ഡിസംബര്‍ മാസത്തില്‍ കായിക പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചതിനെ സുപ്രീം കോടതി വിമര്‍ശിച്ചു. ”ഇത് കുട്ടികളെ ഗ്യാസ് ചേംബറിലടക്കുന്നതിന് തുല്യം” – കോടതി അഭിപ്രായപ്പെട്ടു.
ഡല്‍ഹിയിലെ കുറഞ്ഞ താപനില 10.2°C – സാധാരണയേക്കാള്‍ 2.1 ഡിഗ്രി കുറവ്. വരുന്ന ദിവസങ്ങളില്‍ മിതമായ മൂടല്‍മഞ്ഞ് ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്.
തുടര്‍ച്ചയായ ഗുരുതര മലിനീകരണത്തെ തുടര്‍ന്ന് ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ശ്വാസകോശ രോഗമുള്ളവര്‍ തുടങ്ങി അനേകം വിഭാഗങ്ങളെ ഗുരുതരമായി ബാധിക്കാനുള്ള സാധ്യത ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
kerala
11കാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം തടവ്; 10.75 ലക്ഷം പിഴയും
അരീക്കോട് സ്വദേശിയായ 40 കാരനാണ് പ്രതി.
മലപ്പുറം: 11 വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം ഒരു മാസം കഠിന തടവും 10.75 ലക്ഷം രൂപ പിഴയും വിധിച്ചതായി മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി അറിയിച്ചു. അരീക്കോട് സ്വദേശിയായ 40 കാരനാണ് പ്രതി.
2022 ലും 2023 ലും മൂന്ന് തവണയാണ് ഇയാള്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് കേസ് പറയുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, മകളുടെ മുന്നില്‍ വെച്ച് മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതായും പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
വിവിധ വകുപ്പുകളിലായി 178 വര്‍ഷവും ഒരു മാസവും തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. പ്രതിയില്‍ നിന്ന് ഈടാക്കുന്ന 10.75 ലക്ഷം രൂപ പിഴ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പിഴ അടയ്ക്കാനാകാത്ത പക്ഷം ഓരോ വകുപ്പിലും മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
അതിജീവിതയ്ക്ക് സര്‍ക്കാരിന്റെ വിക്ടിം കമ്പനസേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്കി.

-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala16 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala15 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala12 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala18 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala17 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം