തലശ്ശേരി: ദുബൈയിയില്‍ ഒപ്പന അവതരിപ്പിക്കാന്‍ തലശ്ശേരിയിലെ കുട്ടികളും. സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഏപ്രില്‍ മൂന്നാം വാരം ടെലിച്ചറി ക്രിക്കറ്റേര്‍സ് ദുബൈയില്‍ സംഘടിപ്പിക്കുന്ന നാലാമത് തലശ്ശേരി ഫിയസ്റ്റയില്‍ ഒപ്പന അവതരിപ്പിക്കുന്നത്.
ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തലശ്ശേരി മേഖലയിലുള്ളവരുടെ കൂട്ടായ്മയാണ് തലശ്ശേരി ക്രിക്കറ്റേര്‍സ്.
തലശ്ശേരിയുടെ കലകള്‍ പ്രവാസ ലോകത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഏപ്രില്‍ മാസത്തില്‍ ദുബൈയില്‍ നടക്കുന്ന നാലാമത് ഫിയസ്റ്റയില്‍ ഒപ്പന അവതരിപ്പിക്കാന്‍ സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിനെ ക്ഷണിച്ചത്. ഗള്‍ഫില്‍ പരിപാടി അവതരിപ്പിക്കാന്‍ അപ്രതീക്ഷിത ക്ഷണം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് വിദ്യാര്‍ത്ഥിനികളും അധ്യാപകരും.
കഴിഞ്ഞ വര്‍ഷം തലശേരി മുബാറക്ക് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കോല്‍ക്കളി ടീമിനാണ് അവസരം ലഭിച്ചത്. ഏപ്രില്‍ മാസത്തില്‍ മൂന്ന് ആഴ്ചകളിലായാണ് ഫിയസ്റ്റ നടക്കുന്നത്.