മലപ്പുറം: വേങ്ങരയുടെ പാരമ്പര്യം കാത്തുസൂക്ഷിച്ച വിജയമാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ വികാരം പ്രതിഫലിച്ചു. മതേതര വിശ്വാസികള്‍ മാര്‍സ്സിസത്തിനും ഫാസിസത്തിനുമെതിരാണെന്ന് തെളിയിക്കുന്നതാണ് ഫലം.

സംസ്ഥാനം ഭരിക്കുന്ന ഇടത് സര്‍ക്കാറും കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദിയും ജനങ്ങളെ ദുരിതപൂര്‍ണമാക്കുന്നതിനെതിരെ ശക്തമായ താക്കീത് ആണിത്. മതേതര ചേരിക്ക് ശക്തി പകരുന്ന വിജയമാണ്. പ്രചാരണ രംഗത്ത് യു.ഡി.എഫ് നടത്തിയ ഒറ്റക്കെട്ടായ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. അഡ്വ. കെ.എന്‍.എ ഖാദറിന് വന്‍ വിജയം സമ്മാനിച്ച വോട്ടര്‍മാരെയും പ്രവര്‍ത്തകരെയും യു.ഡി.എഫ് നേതാക്കളെയും അഭിനന്ദിക്കുന്നതായും തങ്ങള്‍ പറഞ്ഞു.