മലപ്പുറം: താനൂര്‍ തീരദേശത്ത് രൂക്ഷമായ കടലാക്രമണം. താനൂര്‍ എടക്കടപ്പുറത്താണ് സംഭവം. കടലാക്രമണത്തില്‍ പെട്ട് പ്രദേശത്തെ രണ്ട് വീടുകള്‍ ഇടിഞ്ഞു വീണു. നിരവധി വീടുകള്‍ തകര്‍ച്ചയുടെ വക്കിലാണ്.

സംഭവത്തില്‍ പ്രതിഷേധിച്ച് എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞു. പ്രദേശത്ത് കടല്‍ഭിത്തി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ സമരങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നു. എന്നാല്‍ എംഎല്‍എയോ സര്‍ക്കാരോ ഇക്കാര്യം ഗൗരവത്തിലെടുത്തില്ല.

 

കഴിഞ്ഞ വര്‍ഷവും തീരദേശ വാസികള്‍ ഇത്തരത്തില്‍ ദുരിതമനുഭവിച്ചിരുന്നു. അതിനു ശേഷവും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടായില്ല. ഇന്ന് തീരദേശം അനുഭവിക്കുന്ന എല്ലാ ദുരന്തങ്ങള്‍ക്കും കാരണം സര്‍ക്കാര്‍ കാണിക്കുന്ന ഈ അനാസ്ഥയാണെന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.