റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1608 പേരാണ് സുഖം പ്രാപിച്ചത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 12 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ ആകെ 4,31,432 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 4,15,747 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,134 ആയി.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു.