ചെന്നൈ: ഉയരക്കുറവ് കൊണ്ട് തമിഴ് സിനിമയില്‍ ജനശ്രദ്ധ നേടിയ നടന്‍ തവക്കളൈ എന്ന ബാബു അന്തരിച്ചു. 47 വയസ്സായിരുന്നു. ചെന്നൈയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. ചെന്നൈ വടപളനി സ്വദേശിയാണ്.


ഭാഗ്യരാജിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മുന്താണി മുടിച്ച് എന്ന ചിത്രത്തിലൂടെയാണ് ബാബു ശ്രദ്ധേയനാകുന്നത്. ഈ ചിത്രത്തിലെ കഥാപാത്രമാണ് ബാബുവിന് തവക്കളൈ എന്ന പേര് ബാബുവിന് ലഭിച്ചത്. നാല്‍പതു വര്‍ഷത്തോളം സിനിമാരംഗത്ത് സജീവമായ ബാബു വിവിധ ഭാഷകളിലായി നാല്‍പതോളം ചിത്രങ്ങളില്‍ വേഷമിട്ടു. ചിത്രീകരണം നടക്കുന്ന മലയാളചിത്രം ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ചയാണ് അവസാന ചിത്രം.