Connect with us

kerala

കലോത്സവത്തിൽ നൃത്താവതരണത്തിന് നടി പണം ആവശ്യപ്പെട്ടു; വിവാദ പ്രസ്താവന പിൻവലിച്ച് മന്ത്രി ശിവൻകുട്ടി

കലോത്സവത്തിന്റെ നൃത്താവിഷ്‍കാരം ആരെയും ഏൽപിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ മന്ത്രി തന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും ഇതോടെ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

Published

on

സ്കൂൾ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാൻ പ്രമുഖ നടി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന പ്രസ്താവന പിൻവലിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നടി ആർത്തിയും അഹങ്കാരവും കാണിച്ചുവെന്ന പരാമർശം വലിയ ചർച്ചയായതോടെയാണ് പരാമർശത്തിൽ നിന്ന് മന്ത്രി മലക്കം മറിഞ്ഞത്. വിവാദങ്ങൾ അവസാനിപ്പിക്കാനായി തന്റെ പ്രസ്താവന പിൻവലിക്കുകയാണ്. കലോത്സവ സമയത്ത് അനാവശ്യ വിവാദങ്ങൾ വേണ്ട.

കലോത്സവത്തിന്റെ നൃത്താവിഷ്‍കാരം ആരെയും ഏൽപിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ മന്ത്രി തന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും ഇതോടെ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

വെഞ്ഞാറമൂട് നടന്ന സാംസ്കാരിക പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുകയാണ് എന്ന് കൂടി പറഞ്ഞ മന്ത്രി നടിയുടെ പേര് വെളിപ്പെടുത്താനും തയാറായില്ല.

മന്ത്രിയുടെ പരാമർശത്തിൽ എതിർപ്പുമായി നിരവധി പേർ രംഗത്തുവന്നു. സ്വന്തം അധ്വാനത്തിന് പ്രതിഫലം ചോദിക്കുന്നതിൽ തെറ്റുപറയാൻ പറ്റില്ലെന്നായിരുന്നു ഇവരുടെ വാദം.

വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകൾ: 16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളര്‍ന്നുവന്ന ഒരു പ്രശസ്ത സിനിമാ നടിയോട് കുട്ടികളെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തം പഠിപ്പിക്കാമോയെന്ന് ചോദിച്ചു. അവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അഞ്ച് ലക്ഷം രൂപയാണ് അവര്‍ പ്രതിഫലം ചോദിച്ചത്.

വിദ്യാഭ്യാസ മന്ത്രിയെന്ന നിലയ്ക്ക് എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണ് അത്. ഇത്രയും വലിയ തുക നല്‍കി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കാന്‍ തീരുമാനിച്ചു.

സ്‌കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുത്ത് നൃത്തത്തില്‍ വിജയിച്ചതുകാരണമാണ് ഇവര്‍ സിനിമയിലെത്തുന്നത്. ഇത്തരക്കാര്‍ പിന്‍തലമുറയിലുള്ള കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണ്. കുറച്ചുസിനിമയും കുറച്ച് കാശും ആയപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്. കേരളത്തിലെ 47 ലക്ഷം വിദ്യാര്‍ത്ഥികളോടാണ് ഈ നടി അഹങ്കാരം കാണിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക് ഉയരുന്നു; രണ്ടാംഘട്ട അപായ മുന്നറിയിപ്പ് നൽകി

തമിഴ്‌നാട്ടിലേക്ക് സെക്കന്റില്‍ 400 ഘന അടി ജലം മാത്രമാണ് തുറന്നു വിട്ടിട്ടുള്ളത്. തമിഴ്‌നാട്ടിലും മഴ തുടരുന്നതിനാലാണ് ജലം എടുക്കുന്നത് കുറച്ചത്.

Published

on

കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക് ഉയരുന്നു. അണക്കെട്ടിലേക്ക് സെക്കന്റില്‍ 5135 ഘന അടി ജലമാണ് ഒഴുകി എത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് നാലിന് ജലനിരപ്പ് 139.30 അടിയാണ്. തമിഴ്‌നാട്ടിലേക്ക് സെക്കന്റില്‍ 400 ഘന അടി ജലം മാത്രമാണ് തുറന്നു വിട്ടിട്ടുള്ളത്. തമിഴ്‌നാട്ടിലും മഴ തുടരുന്നതിനാലാണ് ജലം എടുക്കുന്നത് കുറച്ചത്.

കുമളിയിലും പരിസരങ്ങളിലും ഞായറാഴ്ച വൈകിട്ട് അഞ്ച് മുതല്‍ തിങ്കളാഴ്ച പുലരുംവരെ തോരാതെ പെയ്ത മഴയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയര്‍ത്തിയത്. വനമേഖലയില്‍ നിന്നും വന്‍തോതില്‍ വെള്ളം ഒഴുകിയെത്തിയതോടെ സംസ്ഥാന അതിര്‍ത്തിയിലെ ചുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനം തമിഴ്‌നാട് വനം വകുപ്പ് വിലക്കി. പെരിയാര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള മേഘമല കടുവ സങ്കേതത്തില്‍ നിന്നാണ് ചുരുളിയിലേക്ക് വെള്ളം എത്തുന്നത്.

 

Continue Reading

kerala

മോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര്‍ പിടിയില്‍

സ്‌റ്റേഷനറി കടയില്‍ മോഷണത്തിന് ശ്രമിച്ച കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് കടയുടമകളായ ഇവര്‍ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു.

Published

on

മോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ച കേസില്‍ മലപ്പുറത്ത് രണ്ട് പേര്‍ പിടിയില്‍. കിഴിശ്ശേരി സ്വദേശികളായ മുഹമ്മദ് ആഷിക്, ആദില്‍ അഹമ്മദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌റ്റേഷനറി കടയില്‍ മോഷണത്തിന് ശ്രമിച്ച കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് കടയുടമകളായ ഇവര്‍ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇരുമ്പ് വടിയും മരത്തിന്റെ തടികളും ഉപയോഗിച്ചായിരുന്നു മര്‍ദനം. മര്‍ദനമേറ്റ് അവശരായ കുട്ടികളെ പിന്നീട് മോഷണക്കുറ്റം ആരോപിച്ച് പൊലീസിനെ ഏല്‍പിക്കുകയായിരുന്നു. കുട്ടികള്‍ക്ക് ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടിവന്നെന്ന് മനസ്സിലാക്കിയ കൊണ്ടോട്ടി പൊലീസ് പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. മര്‍ദനത്തില്‍ ഗുരുതരമായ പരിക്കേറ്റ കുട്ടികള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുട്ടികള്‍ക്കെതിരെ മോഷണത്തിന് ജുവനൈല്‍ ബോര്‍ഡ് മുമ്പാകെ റിപ്പോര്‍ട്ട് കൊടുത്തതായി പൊലീസ് അറിയിച്ചു.

Continue Reading

kerala

അമിതമായ ജോലി സമ്മര്‍ദം; കൊല്‍ക്കത്തയില്‍ മാര്‍ച്ച് നടത്തി ബി.എല്‍.ഒമാര്‍

സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, അസിസ്റ്റന്റ് അധ്യാപകര്‍, സര്‍ക്കാര്‍ ധനസഹായമുള്ള ഏജന്‍സികള്‍ എന്നിവരടങ്ങുന്ന ബി.എല്‍.ഒമാര്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ കോളജ് സ്ട്രീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.

Published

on

രാജ്യത്തുടനീളം നടക്കുന്ന വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിലെ (എസ്.ഐ.ആര്‍) അമിതമായ ജോലി സമ്മര്‍ദവും വീഴ്ചകളും ആരോപിച്ച് നൂറുകണക്കിന് ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ (ബി.എല്‍.ഒമാര്‍) കൊല്‍ക്കത്തയില്‍ മാര്‍ച്ച് നടത്തി.

ബി.എല്‍.ഒ അധികാര്‍ രക്ഷാ കമ്മിറ്റിയുടെ ബാനറില്‍ ആയിരുന്നു മാര്‍ച്ച്. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, അസിസ്റ്റന്റ് അധ്യാപകര്‍, സര്‍ക്കാര്‍ ധനസഹായമുള്ള ഏജന്‍സികള്‍ എന്നിവരടങ്ങുന്ന ബി.എല്‍.ഒമാര്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ കോളജ് സ്ട്രീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.

ഈ മാസം ആദ്യം എസ്.ഐ.ആര്‍ ആരംഭിച്ചതിനുശേഷം ബംഗാളില്‍ മൂന്ന് വനിതാ ബി.എല്‍.ഒമാര്‍ മരിച്ചു. അതില്‍ രണ്ടു പേരുടേത് ആത്മഹത്യയായിരുന്നു. ബി.എല്‍.ഒമാരുടെ മരണങ്ങള്‍ ബംഗാളില്‍ മാത്രം ഒതുങ്ങുന്നില്ല. കേരളത്തില്‍ നിന്നും ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും അവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Trending