Connect with us

Film

പ്രതിഫലം തീരുമാനിക്കാനുള്ള അവകാശം എല്ലാ കലാകാരൻമാർക്കും ഉണ്ട്’: സ്നേഹ ശ്രീകുമാർ

നൃത്തകലയിൽ പ്രഗത്ഭരായ കലാകാരികളും യുവജനോത്സവം വഴി നൃത്തത്തിൽ ശ്രദ്ധേയരായ ആളുകളെയും സർക്കാരിന് വേണ്ടാത്തതെന്തുകൊണ്ടെന്നും നടി ചോദിക്കുന്നു. 

Published

on

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ തള്ളി നടി സ്‌നേഹ ശ്രീകുമാര്‍.
സ്കൂൾ കലോത്സവത്തിൽ നൃത്താവിഷ്കാരം ചിട്ടപ്പെടുത്താൻ സിനിമാ നടി തന്നെ വേണമെന്ന് നിർബന്ധമുണ്ടോ എന്ന ചോദ്യവുമായി സ്നേഹ ശ്രീകുമാർ. നൃത്തകലയിൽ പ്രഗത്ഭരായ കലാകാരികളും യുവജനോത്സവം വഴി നൃത്തത്തിൽ ശ്രദ്ധേയരായ ആളുകളെയും സർക്കാരിന് വേണ്ടാത്തതെന്തുകൊണ്ടെന്നും നടി ചോദിക്കുന്നു.

നൃത്താവിഷ്കാരം ഒരുക്കാൻ സിനിമാനടി തന്നെ വേണമെന്ന് എന്താ നിർബന്ധം. യുവജനോത്സവം വഴി വന്ന് നൃത്തത്തിൽ കഴിവ് തെളിയിച്ചർ ധാരാളമുണ്ട്. എന്തുകൊണ്ടാണ് അവരെയൊന്നും വേണ്ടാത്തതെന്ന് സ്നേഹ ചോദിച്ചു.

‘‘സിനിമാ നടി തന്നെ വേണമെന്ന് എന്താ നിർബന്ധം? നൃത്തകലയിൽ പ്രഗത്ഭരായ എത്രയോ കലാകാരികൾ ഉണ്ട്? യുവജനോത്സവം വഴി തന്നെ വന്നു നൃത്തത്തിൽ മുഴുവൻ സമയം നിന്ന് തെളിയിച്ചവർ ഉണ്ടല്ലോ? അവരെയൊന്നും വേണ്ടാത്തത് എന്താണ്?? കേരളത്തിലെ നർത്തകർക്കു അവസരങ്ങൾ കൊടുത്തു, മോശമില്ലാത്ത ശമ്പളം അവർക്കു കൊടുക്കാൻ സർക്കാർ തീരുമാനിക്കണം.’’–സ്നേഹ ശ്രീകുമാറിന്റെ വാക്കുകൾ.

ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വാ​ഗത​ഗാനത്തിന് നൃത്താവിഷ്‌കാരം ഒരുക്കാൻ സിനിമാ നടിയെ സമീപിച്ചെന്നും, 10 മിനിറ്റ് ദൈർഘ്യമുള്ള നൃത്തം പഠിപ്പിക്കാൻ അഞ്ച് ലക്ഷം രൂപ അവർ പ്രതിഫലം ആവശ്യപ്പെട്ടെന്നുമാണ് വി. ശിവൻകുട്ടി പറഞ്ഞത്.

kerala

സിപിഎം കൗൺസിലറെ കടത്തിക്കൊണ്ടുപോയ സംഭവം: ഇന്ന് സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

ചോദ്യോത്തരവേള ഇല്ലാത്തതുകൊണ്ട് ശൂന്യവേളയിലേക്ക് ആയിരിക്കും സഭ നേരിട്ട് കടക്കുക.

Published

on

കൂത്താട്ടുകുളം നഗരസഭയിൽ നിന്ന് സിപിഎം കൗൺസിലറെ കടത്തിക്കൊണ്ടുപോയ സംഭവം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിച്ചേക്കും. ചോദ്യോത്തരവേള ഇല്ലാത്തതുകൊണ്ട് ശൂന്യവേളയിലേക്ക് ആയിരിക്കും സഭ നേരിട്ട് കടക്കുക.

കൂത്താട്ടുകുളം വിഷയം അടിയന്തരപ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. പുതിയ യുജിസി മാനദണ്ഡങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചുള്ള പ്രമേയവും നിയമസഭ ഇന്ന് പാസാക്കും. തുടർന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച നടക്കും.

Continue Reading

Film

വിനായകന്‍ വീണ്ടും വിവാദ കുരുക്കില്‍; ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്ന് നഗ്നതാ പ്രദർശനവും തെറിവിളിയും

വീഡിയോ പങ്ക് വെച്ച അക്കൗണ്ടുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ വിനായകന്‍ തന്നെ ഫേസ് ബുക്കില്‍ പങ്ക് വെക്കുകയും ചെയ്തു.

Published

on

നടന്‍ വിനായകന്‍ വീണ്ടും വിവാദത്തില്‍. ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിനായകന്‍ ആളുകളെ അസഭ്യം പറയുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

വീഡിയോ പങ്ക് വെച്ച അക്കൗണ്ടുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ വിനായകന്‍ തന്നെ ഫേസ് ബുക്കില്‍ പങ്ക് വെക്കുകയും ചെയ്തു.

വിനായകന്റെ തന്നെ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നാണ് സൂചന. നിലവില്‍ ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി ലഭിച്ചിട്ടില്ല.

 

Continue Reading

kerala

ഷാജന്‍ സ്‌കറിയയ്ക്ക് രക്ഷയില്ല; മാനനഷ്ടക്കേസില്‍ കുറ്റവിമുക്തനാക്കിയ വിധി സ്‌റ്റേ ചെയ്ത് ഹൈക്കോടതി

തിരുവല്ല സ്വദേശിയായ വീട്ടമ്മയാണ് ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ അപകീര്‍ത്തി കേസ് തിരുവല്ല കോടതിയില്‍ നല്‍കുന്നത്.

Published

on

മറുനാടന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ മാനനഷ്ടക്കേസില്‍ കുറ്റവിമുക്തനാക്കിയ തിരുവല്ല കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തിരുവല്ല കോടതി ഷാജന്‍ സ്‌കറിയയെ കുറ്റവിമുക്തനാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. തിരുവല്ല സ്വദേശിയായ വീട്ടമ്മയുടെ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവല്ല സ്വദേശിയായ വീട്ടമ്മയാണ് ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ അപകീര്‍ത്തി കേസ് തിരുവല്ല കോടതിയില്‍ നല്‍കുന്നത്.

തന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്‌തെന്നും തന്റെ ചിത്രം ഉപയോഗിച്ച് ഷാജന്‍ സ്‌കറിയയുടെ യൂട്യൂബ് ചാനലില്‍ വാര്‍ത്ത നല്‍കിയെന്നും അത് തനിക്ക് വലിയ രീതിയില്‍ മാനനഷ്ടവും അപകീര്‍ത്തിയുമുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി ഹരജി നല്‍കിയിരുന്നത്. ഹരജി പരിഗണിച്ച കോടതി സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസിനോട് നിര്‍ദേശിക്കുകയായിരുന്നു.

മാനനഷ്ടക്കേസ് ഫയല്‍ ചെയ്താല്‍ ബന്ധപ്പെട്ട കോടതി സാക്ഷി വിസ്താരം നടത്തുകയും സമന്‍സ് അയക്കുകയും ചെയ്യുന്ന നടപടിയില്‍ നിന്ന് വ്യത്യസ്തമായി അന്വേഷണം നടത്താന്‍ കോടതി പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. ഈ നടപടി ക്രമത്തില്‍ തന്നെ തെറ്റുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

തിരുവല്ല കോടതി ഉത്തരവിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ കേസെടുക്കാമെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ തിരുവല്ല കോടതി പൊലീസിന്റെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് ഷാജന്‍ സ്‌കറിയയെ കുറ്റവിമുക്തനാക്കുകയുമായിരുന്നു.

തിരുവല്ല കോടതിയുടെ രണ്ട് നടപടിക്രമങ്ങളും തെറ്റാണെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഷാജന്‍ സ്‌കറിയയെ കുറ്റവിമുക്തനാക്കിയതെന്ന് കാണിച്ച് തിരുവല്ല കോടതിക്ക് തന്നെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

Continue Reading

Trending