Connect with us

kerala

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു; അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി ജീവനൊടുക്കി

രണ്ടുദിവസം മുമ്പാണ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ലിജിയുടെ 28 ദിവസം മാത്രം പ്രായമുള്ള ഇളയ കുഞ്ഞു മരിച്ചത്.

Published

on

പിഞ്ചുകുഞ്ഞ് മരിച്ചതില്‍ മനംനൊന്ത് അമ്മയും മൂത്ത മകനും ആത്മഹത്യ ചെയ്ത നിലയില്‍. ഇടുക്കി ഉപ്പുതറ കൈതപ്പതാല്‍ സ്വദേശിനി ലിജി (38), ഏഴ് വയസുള്ള മകന്‍ ലിന്‍ ടോം എന്നിവരാണ് മരിച്ചത്.ലിജിയുടെയും ഏഴ് വയസ്സുള്ള മകന്റെയും മൃതദേഹങ്ങള്‍ കിണറ്റില്‍ നിന്ന് കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം.

രണ്ടുദിവസം മുമ്പാണ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ലിജിയുടെ 28 ദിവസം മാത്രം പ്രായമുള്ള ഇളയ കുഞ്ഞു മരിച്ചത്. ഇതില്‍ ലിജി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. കഴിഞ്ഞദിവസം കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞതിനുശേഷം ലിജിയും കുഞ്ഞും ജീവനൊടുക്കുകയായിരുന്നു. വീട്ടുകാര്‍ ആദ്യം ഒരുപാട് തിരച്ചില്‍ നടത്തിയെങ്കിലും പിന്നീട് ഇരുവരെയും മരിച്ച നിലയില്‍ കിണറ്റില്‍ നിന്ന് കണ്ടെത്തി.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബ്രഹ്‌മപുരത്തെ സി.ബി.ഐ അന്വേഷണം സംബന്ധിച്ച സി.പി.എം പ്രസ്താവന പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ്

സമൂഹമാധ്യമങ്ങളിലെ സൈബര്‍ വെട്ടുക്കിളി കൂട്ടങ്ങളെ പോലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും നുണഫാക്ടറിയായി അധഃപതിക്കരുത്.

Published

on

ബ്രഹ്‌മപുരം തീപിടുത്തം സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രകാശ് ജാവ്‌ദേക്കറിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

ബ്രഹ്‌മപുരം തീപിടുത്തത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് യു.ഡി.എഫാണ്. ഈ മാസം 13 നാണ് ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവെന്ന നിലയില്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യധാരാ മാധ്യമങ്ങളിലെ വാര്‍ത്തകളും സമൂഹമാധ്യമ പോസ്റ്റുകളിലും ഇത് വ്യക്തവുമാണ്. വി.ഡി.സതീശൻ പറഞ്ഞു.

യു.ഡി.എഫ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പത്ത് ദിവസങ്ങൾക്ക് ശേഷം ബുധനാഴ്ച മാത്രമാണ് പ്രകാശ് ജാവ്‌ദേക്കര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. സത്യം ഇതായിരിക്കെ ബി.ജെ.പിക്ക് പിന്നാലെ പ്രതിപക്ഷ നേതാവും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടെന്ന സി.പി.എം പ്രസ്താവന ദുരുദ്ദേശ്യപരവും ഗൂഡലക്ഷ്യത്തോടെയുള്ളതുമാണ്. കോണ്‍ഗ്രസിനും യു.ഡി.എഫിനും രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ സി.പി.എമ്മിന്റേയോ ബി.ജെ.പിയുടേയോ സഹായം ആവശ്യമില്ല. ബി.ജെ.പിയുമായി ധാരണയും ഒത്തുതീര്‍പ്പുമുണ്ടാക്കിയത് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവുമാണ്.        പ്രതിപക്ഷ നേതാവ് പറഞ്ഞു.

നുണകള്‍ പറഞ്ഞ് സമൂഹത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയും നുണകള്‍ ആവര്‍ത്തിച്ച് സത്യമാണെന്ന് വരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന പതിവ് ശൈലിയാണ് സി.പി.എം സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയിലുമുള്ളത്. സമൂഹമാധ്യമങ്ങളിലെ സൈബര്‍ വെട്ടുക്കിളി കൂട്ടങ്ങളെ പോലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും നുണഫാക്ടറിയായി അധഃപതിക്കരുത്. രാഷ്ട്രീയ മര്യാദ അല്‍പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അവാസ്തവമായ പ്രസ്താവന പിന്‍വലിക്കാന്‍ സി.പി.എം തയാറാകണമെന്നുംവി ഡി സതീശൻ ആവശ്യപ്പെട്ടു.

Continue Reading

kerala

ഗവർണർക്ക് തിരിച്ചടി; സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി ഹൈക്കോടതി റദ്ദാക്കി

ഗവര്‍ണറുടെ നടപടി നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ച് വ്യക്തമാക്കി.

Published

on

കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചതിനെതിരായ കേസില്‍ സെനറ്റ് അംഗങ്ങള്‍ക്കെതിരായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ഗവര്‍ണറുടെ നടപടി നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ച് വ്യക്തമാക്കി.കേരള സർവകലാശാല വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെനറ്റ് അംഗങ്ങൾ ഇതിൽ തീരുമാനമെടുക്കാതെ വിട്ടുനിന്നു. ഇതോടെയായിരുന്നു ഗവർണർ സെനറ്റ് അംഗങ്ങളെ പുറത്താക്കിയത്. ഇതോടെയാണ് 17 സെനറ്റ് അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്.

Continue Reading

crime

വീട്ടമ്മയെ കെട്ടിയിട്ട് മോഷണം; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി

Published

on

പാലക്കാട് പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും തട്ടിയ കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച വടവന്നൂര്‍ കൂത്തന്‍പാക്കം വീട്ടില്‍ സുരേഷ് (34), വിജയകുമാര്‍ (42), നന്ദിയോട് അയ്യപ്പന്‍ചള്ള വീട്ടില്‍ റോബിന്‍ (31), വണ്ടിത്താവളം പരുത്തിക്കാട്ടുമട പ്രദീപ് (38) എന്നിവരെയാണ് മൂന്ന് ദിവസത്തേക്ക് കസബ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

കേസില്‍ ഒന്നാം പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. സ്വര്‍ണം വിറ്റ കോയമ്പത്തൂരിലടക്കം ഇവരെ എത്തിച്ച് തെളിവെടുക്കും. വിറ്റ സ്വര്‍ണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അറസ്റ്റിലായ വിമല്‍കുമാര്‍, ബഷീറുദ്ദീന്‍ എന്നിവര്‍ക്കൊപ്പം മോഷണം നടത്തിയ ആളെയാണ് ഇനി പിടികൂടാനുള്ളത്. സ്ഥിരം കുറ്റവാളിയായ ഇയാള്‍ വളരെ പെട്ടെന്ന് ഒളിവില്‍ പോയതിനാലാണ് ഇതുവരെ പിടികൂടാന്‍ കഴിയാത്തത്. ഇയാള്‍ എവിടെയാണെന്നതിന് സൂചന ലഭിച്ചിട്ടുണ്ട്.

Continue Reading

Trending