Connect with us

local

ഖത്തറില്‍ പന്തുരുളും; ഇവിടെ മനസും

നാലുകൊല്ലത്തില്‍ ഒരിക്കല്‍ വിരുന്നെത്തുന്ന ഫുട്‌ബോള്‍ വിപണിയും ഇത്തവണ അടിപൊളിയായിട്ടുണ്ട്.

Published

on

മലപ്പുറം: മുമ്പെങ്ങുമില്ലാത്ത ആവേശമാണ് ഇത്തവണ ലോകകപ്പ് ഫുട്‌ബോളിന്. മലയാളി പ്രവാസികള്‍ ഏറെയുള്ള ഖത്തറിലാണ് ഇത്തവണത്തെ ലോകകപ്പ് ഫുട്‌ബോള്‍ എന്നതിനാല്‍ ഗള്‍ഫിലുള്ള മക്കളുടെ ഫോണ്‍ വിളികളില്‍ വരെ ലോകകപ്പ് വിശേഷണങ്ങളാണ്. കുട്ടികളും മുതിര്‍ന്നവരും ഉമ്മമാരുമെല്ലാം കാത്തിരിക്കുന്ന ലോകകപ്പാണ് വരുന്നത്. മലപ്പുറത്തു നിന്നുതന്നെ നൂറുകണക്കിനാളുകള്‍ ഇത്തവണത്തെ ലോകകപ്പ് നേരിട്ടും കാണും. ഇതെല്ലാം കൂടെയായതോടെ ഇത്തവണത്തെ ലോകകപ്പ് ഇത്തിരി കളറാണ്.

നാലുകൊല്ലത്തില്‍ ഒരിക്കല്‍ വിരുന്നെത്തുന്ന ഫുട്‌ബോള്‍ വിപണിയും ഇത്തവണ അടിപൊളിയായിട്ടുണ്ട്. ഫ്‌ളക്‌സ്, കൊടി, തോരണങ്ങള്‍, പടക്കം, സ്‌ക്രീന്‍ തുടങ്ങിയവക്ക് ആവശ്യക്കാരേറെയാണ്. ഫ്‌ളക്‌സുകളില്‍ നിന്നും മാറി കട്ടൗട്ടുകളാണ് ഇത്തവണ ട്രെന്റ്. റോഡ് മുഴുവന്‍ മൂടുന്ന കൊടി തോരണങ്ങളും ഇത്തവണ കൂടുതല്‍ കാണാനാകും. നഗര ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയില്‍ മുഴുവന്‍ ഫുട്‌ബോള്‍ ഫാന്‍സുകാര്‍ കയ്യേറിയിരിക്കുകയാണ്. ഫാന്‍ ഫൈറ്റ് ശക്തിപ്പെട്ടതോടെ നാടും നഗരവും ലോകകപ്പ് ടീമുകളുടെ താരങ്ങളും കൊടികളുമായി തിളങ്ങി നില്‍ക്കുകയാണ്.

കട്ടൗട്ടാണ് താരം

കൊടിയും തോരണങ്ങളും കിട്ടാനില്ല. ഫ്‌ളക്‌സ് കടകളിലാണെങ്കില്‍ തിരക്കോട് തിരക്ക്. മത്സരങ്ങള്‍ ആരംഭിക്കുന്നതോടെ ആവശ്യക്കാരേറുന്ന പടക്കവിപണിയും സെറ്റ്. ആദ്യം കുറച്ച് മന്തഗതിയിലായിരുന്നു ലോകകപ്പ് ഫുട്‌ബോള്‍ വിപണി വ്യാപാരികളുടെ പ്രതീക്ഷികള്‍ പോലും തെറ്റിച്ച് മുന്നേറുകയാണ്. കോവിഡ് തകര്‍ച്ചക്ക് ശേഷം കരകയറാനുള്ള പിടിവള്ളി കൂടിയായിട്ടാണ് വ്യാപാരികള്‍ ലോകകപ്പിനെ കാണുന്നത്. ഫ്‌ളക്‌സുകളും കട്ടൗട്ടുകളുമായി ഇത്തവണ വ്യാപാരം വര്‍ധിച്ചിരിക്കുകയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. ആവശ്യങ്ങള്‍ക്കനുസരിച്ച് സമയബന്ധിതമായി പ്രിന്റ് ചെയ്തുകൊടുക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയും വ്യാപാരികള്‍ പങ്കുവെച്ചു.

അത്രയുമാണ് ഓരോ ദിവസവും ഓര്‍ഡര്‍ വരുന്നത്. ഫ്‌ളക്‌സുകള്‍ ഉണ്ടെങ്കിലും മുമ്പത്തെ അപേക്ഷിച്ച് കട്ടൗട്ടുകളുടെ ആവശ്യക്കാര്‍ വര്‍ധിച്ചുവെന്നും കോഴിക്കോട്ട് വൈറലായ കട്ടൗട്ട് യുദ്ധം ഇതിന് കാരണമായിട്ടുണ്ടാകാമെന്നുമാണ് വ്യാപാരികള്‍ പറയുന്നത്. ജഴ്‌സിയും കൊടികളും തോരണങ്ങളും വലിയ തോതിലാണ് വിറ്റുപോകുന്നത്. മത്സരം ആരംഭിക്കുന്നതോടെ പടക്ക വിപണിയും സജ്ജീവമാകുമെന്ന് തന്നെയാണ് വ്യാപാരികളുടെയും പ്രതീക്ഷ. പലരും ഇതിനോടകം തന്നെ പടക്കങ്ങളും വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. വലിയ തോതില്‍ പടക്കങ്ങളും അനുബന്ധ സാധനങ്ങളും വലിയ തോതില്‍ വാങ്ങി വെച്ചിട്ടുണ്ട് ഓരോ പടക്ക കച്ചവടക്കാരനും. ഗ്രാമങ്ങളില്‍ പോലും ലക്ഷങ്ങളാണ് ഫുട്‌ബോള്‍ ആരാധകര്‍ സ്വന്തം ടീമിനായി ചിലവഴിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ കൂടുതല്‍ സജീവമായതും ഫാന്‍ ഫൈറ്റിന് ആക്കം കൂട്ടിയിട്ടുണ്ട്.

സ്‌ക്രീനിനായി
നെട്ടോട്ടം

എല്ലാവര്‍ക്കും കൂടെ ഒരുമിച്ചിരുന്ന കളി കാണാനുള്ള സൗകര്യത്തിനായി വലിയ ബിഗ് സ്‌ക്രീന്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പലരും. എന്നാല്‍ സ്‌ക്രീനുകളുടെ ലഭ്യത കുറവ് ഇത്തരക്കാരെ നിരാശരാക്കിയിട്ടുണ്ട്. പ്രൊജക്ടര്‍ ഉപയോഗിച്ചാല്‍ വീഡിയോക്ക് വേണ്ടത്ര വ്യക്തതയുണ്ടാവില്ല എന്നത് കൊണ്ടുതന്നെ എല്‍.ഇ.ഡി ഡിസ്‌പ്ലേകള്‍ക്കാണ് ആവശ്യക്കാരേറെ. പാനലുകള്‍ കോര്‍ത്തിണക്കിയാണ് ഇത് ഒരുക്കുന്നത്. ചതുരശ്രയടിക്ക് 130 മുതല്‍ 180 വരെയാണ് വാടകയായി നല്‍കേണ്ടത്. ആവശ്യക്കാര്‍ ഏറിയതോടെ വാടക വര്‍ധിപ്പിച്ചതായും പരാതിയുണ്ട്. എന്നാല്‍ ഇതുതന്നെ കിട്ടാനില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ തവണ പല തീയ്യേറ്ററുകളിലും കളി പ്രദര്‍ശിപ്പിച്ചിരുന്നു. ഇത്തവണയും അത് പ്രതീക്ഷിക്കാം.

kerala

സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റ്: മെഡല്‍ നേട്ടത്തിലൂടെ മലപ്പുറം ജില്ലക്ക് അഭിമാനമായി ഇരട്ട സഹോദരങ്ങള്‍

പോലീസ് വകുപ്പില്‍ ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ജീവനക്കാരാണ് ഈ ഇരട്ട സഹോദരങ്ങള്‍.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: പാലായില്‍ നടന്ന ഓള്‍ കേരള മാസ്റ്റേഴ്‌സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഇരട്ട സഹോദരങ്ങള്‍ മലപ്പുറം ജില്ലക്കഭിമാനമായി.കൂട്ടിലങ്ങാടി പഞ്ചായത്തിലെ പള്ളിപ്പുറത്തെ പരേതനായ മേമന അലവിയുടെയും ഖദീജയുടെയും മക്കളായ ഷബീറലി, ഷഹൂദലി എന്നിവരാണ് മെഡല്‍ നേടി ജില്ലയുടെ യശസ്സുയര്‍ത്തിയത് ‘മലപ്പുറത്തിനു വേണ്ടി 200 മീറ്റര്‍,4 ഃ 100 മീറ്റര്‍ റിലേ എന്നിവയില്‍ ഷബീറലിയും 5000 മീറ്റര്‍ വാക്കിംഗിലും 4 ഃ 100 മീറ്റര്‍ റിലേയിലും ഷഹൂ ദലിയും സില്‍വര്‍ മെഡലുകള്‍ നേടിയ ഇരുവരും ഫെബ്രുവരിയില്‍ ഹരിയാനയില്‍ നടക്കുന്ന അഖിലേന്ത്യാ മാ സ്റ്റേഴ്സ് മീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

പോലീസ് വകുപ്പില്‍ ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ജീവനക്കാരാണ് ഈ ഇരട്ട സഹോദരങ്ങള്‍.സ്‌കൂള്‍-കോളേജ് പഛന കാലം മുതല്‍ തന്നെ കായിക രംഗത്ത് ജില്ലാ സംസ്ഥാന യൂണിവേഴ്‌സിറ്റി തലങ്ങളില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കി. കേരള പോലീസിന്റെ ജില്ലാ സംസ്ഥാന മീറ്റുകളിലും ഒട്ടേറെ മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2020 ല്‍ ഹരിയാനയില്‍ നടന്ന മാസ്റ്റേഴ്‌സ് മീറ്റിലും ഇരുവരും മെഡല്‍ നേടിയിരുന്നു.രസ്‌നയാണ് ഷബീറിന്റെ ഭാര്യ. ലിയ ഫാത്തിമ,ആയിഷ സിയ,അയ്മന്‍ എന്നിവര്‍ മക്കളാണ്. ഷാഹൂദിന്റെ ഭാര്യ: നസ്‌റീന. മക്കള്‍:അലി അസ്ഫിന്‍, ഹനീന്‍,ഐറിന്‍.

Continue Reading

kerala

വ്യാപാരി വ്യവസായി അനുമോദന സംഗമം

വ്യാപാരി വ്യവസായി ഏകോപന സമിതി കൂട്ടിലങ്ങാടി യൂണിറ്റ് അംഗങ്ങളുടെ മക്കളിൽ നിന്നും ഈ വർഷം എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അവാർഡ് നൽകി അനുമോദിച്ചു.

Published

on

കൂട്ടിലങ്ങാടി: വ്യാപാരി വ്യവസായി ഏകോപന സമിതി കൂട്ടിലങ്ങാടി യൂണിറ്റ് അംഗങ്ങളുടെ മക്കളിൽ നിന്നും ഈ വർഷം എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അവാർഡ് നൽകി അനുമോദിച്ചു.

കൂട്ടിലങ്ങാടി വ്യാപാര ഭവനിൽ നടന്ന അനുമോദന സംഗമം
മങ്കട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് തേറമ്പൻ മുനീർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ പി.കെ. ഹാലിയ, ശബീബ ഹമീദ്, മെഹ്റുന്നീസ ടീച്ചർ,
യൂണിറ്റ് സെക്രട്ടറി പി.മുഹമ്മദലി, റഊഫ് കൂട്ടിലങ്ങാടി, പി. സാലിം എന്നിവർ പ്രസംഗിച്ചു.

Continue Reading

kerala

സ്മാർട്ട് സെന്ററിന് സ്നേഹ സമ്മാനമായി ഭൂമി വിട്ടു നൽകി മൊടപ്പിലാപ്പള്ളി മന

പടിഞ്ഞാറ്റുമുറി കാരാട്ട് പറമ്പിലെ ബി.എഡ് സെന്ററിന് സമീപം മൊടപ്പിലാപ്പള്ളി മനയുടെ ഉടമസ്ഥതയിലുള്ള 20 സെന്റ് സ്ഥലമാണ് സ്മാർട്ടിന് സ്നേഹ സമ്മാനമായി വിട്ടു നൽകിയത്.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: പടിഞ്ഞാറ്റുമുറി ആസ്ഥാനമായി പത്ത് വർഷത്തിലേറെയായി ജീവകാരുണ്യ സേവന രംഗത്ത് പ്രവർത്തിച്ചു വരുന്ന ശിഹാബ് തങ്ങൾസ് മോണ്യൂമെന്റ് ഫോർ അഡോപ് റിലീഫ് ട്രീറ്റ്മെന്റ് ( സ്മാർട്ട് ) ഡയാലിസിസ് ആന്റ് ഫിസിയോ തെറാപ്പി സെന്ററിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ ഭൂമി വിട്ടു നൽകി പടിഞ്ഞാറ്റുമുറിയിലെ പ്രശസ്തമായ മൊടപ്പിലാപ്പള്ളി മനയുടെ മാതൃകാ പ്രവർത്തനം ശ്രദ്ധേയമായി.

പടിഞ്ഞാറ്റുമുറി കാരാട്ട് പറമ്പിലെ ബി.എഡ് സെന്ററിന് സമീപം മൊടപ്പിലാപ്പള്ളി മനയുടെ ഉടമസ്ഥതയിലുള്ള 20 സെന്റ് സ്ഥലമാണ് സ്മാർട്ടിന് സ്നേഹ സമ്മാനമായി വിട്ടു നൽകിയത്.

ഭൂമിയുടെ കൈമാറ്റ രേഖ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് തന്ത്രി മൊടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പൂതിരി കൈമാറി.

നിലവിൽ ഡയാലിസിസ് സെന്റർ, ഫിസിയോ തെറാപ്പി സെൻറർ, പാലിയേറ്റീവ് ഹോം കെയർ, നിർധന രോഗികൾക്ക് ഭക്ഷണ വസ്ത്രവിതരണം, സാന്ത്വന പരിചരണം, ഭിന്നശേഷിക്കാർക്ക് ഭവന നിർമ്മാണം, പരിശോധനാ ക്യാമ്പ് ,നിർധനർക്ക് വിദ്യാഭ്യാസ സഹായം, അവാർഡ് ദാനം തുടങ്ങിയ ജീവകാരുണ്യ സേവനങ്ങൾക്ക് പുറമെ കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സ്മാർട്ട് പ്രവർത്തകർ.

Continue Reading

Trending