Video Stories
ജാതിക്കോമരങ്ങള് തിരിച്ചുവരുമ്പോള്

പാലക്കാട് ജില്ലയുടെ തമിഴ്നാട് അതിര്ത്തി പ്രദേശമായ ഗോവിന്ദാപുരത്തെ അംബേദ്കര്കോളനിയില് നൂറ്റമ്പതോളം ദലിത് കുടുംബങ്ങള് നേരിടേണ്ടിവരുന്ന ജാതീയമായ വേര്തിരിവ് പുരോഗമനപരമെന്ന് അഭിമാനിക്കപ്പെടുന്ന കേരളത്തിന് ഞെട്ടല് ഉളവാക്കിയിരിക്കുന്നു. അയിത്തവും തൊട്ടുകൂടായ്മയും നിയമപരമായി ഉച്ഛാടനം ചെയ്തിട്ട് ആറു പതിറ്റാണ്ട് പിന്നിടുമ്പോഴും ഭരണഘടനാശില്പി ഭീമറാവു അംബേദ്കര്ക്ക് അനുഭവിക്കേണ്ടിവന്ന രീതിയിലുള്ള ഉച്ചനീചത്വം കേരളത്തില് ഇന്നും സംഭവിക്കുന്നു എന്നത് തീര്ത്തും ആശങ്കാജഡിലമായിരിക്കുന്നു. അതും വര്ഗരഹിത സമൂഹത്തെക്കുറിച്ച് ആണയിടുന്ന കമ്യൂണിസ്റ്റുകള് ഭരിക്കുന്ന സന്ദര്ഭത്തില്.
അതിര്ത്തി പ്രദേശമായതിനാല് കാലങ്ങളായി കുടിയേറിത്താമസിക്കുന്ന ചക്ലിയ സമുദായക്കാര് ഇവിടെ തീരെ താഴ്ന്ന കൂലിവേലകള് ചെയ്താണ് ജീവിതം പോറ്റുന്നത്. കോളനിയില് താമസിക്കുന്ന ഇവര്ക്കുനേരെ അവിടവിടെയായി ഇടക്കൊക്കെ അയിത്താചാരം നിലനില്ക്കുന്നുണ്ട്. ചായക്കടയില് ഉയര്ന്ന ജാതിക്കാര്ക്ക് സ്റ്റീല് ഗ്ലാസും ദലിതര്ക്ക് കുപ്പിഗ്ലാസും എന്ന സ്ഥിതി. ഇവരുടെ കോളനിയില് അന്യജാതിക്കാര് പ്രവേശിക്കില്ല. ഗൗണ്ടര്, ഈഴവ, നാടാര് സമുദായക്കാരൊക്കെ അടുത്തടുത്തായി ഉണ്ടെങ്കിലും വെള്ളമെടുക്കാന് ഒരേ ടാപ്പില് നിന്ന് ചക്ലിയ സമുദാംഗങ്ങളെ അനുവദിക്കാറില്ല. അഞ്ചു മാസം മുമ്പ് സര്ക്കാര്വക സ്ഥാപിച്ച പൊതു കുടിവെള്ള ടാങ്കില് നിന്ന് വെള്ളമെടുക്കാന് ചെന്ന ചക്ലിയ സമുദായക്കാരായ സ്ത്രീകളെ മറ്റുള്ളവര് മറ്റേ ടാപ്പില് നിന്ന ്വെള്ളമെടുക്കാന് സമ്മതിച്ചില്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്നത്തിന്റെ തുടക്കം. മറ്റേ ടാപ്പില് വെള്ളം നിറഞ്ഞു ചിന്തിയാലും അതില് തൊടാനോ അതില്നിന്ന് വെള്ളമെടുക്കാനോ അനുവദിക്കില്ല. സി.പി.എം അനുഭാവികളാണ് ഉന്നതജാതിക്കാര് എന്നതിനാല് ചക്ലിയ സമുദായക്കാര്ക്ക് അവരെ നേരിടാന് കഴിയാതെയും വരുന്നു. ആറു മാസം മുമ്പ് ഈഴവ സമുദായക്കാരനായ യുവാവ് ചക്ലിയ സമുദായക്കാരിയെ രജിസ്റ്റര് വിവാഹം ചെയതെങ്കിലും അവരെ ഒരുമിച്ച് ജീവിക്കാന് സമ്മതിക്കാതിരുന്നതും പ്രശ്നം വഷളാക്കിയിരുന്നു.
സംഭവമറിഞ്ഞ് വിവിധ രാഷ്ട്രീയ സംഘടനകളില് പെട്ടവര് രംഗത്തെത്തി പ്രശ്നത്തിന് പരിഹാരം കാണാന് ശ്രമിക്കുന്നതിനിടെയാണ് സ്ഥലം എം.എല്.എ കൂടിയായ സി.പി.എം നേതാവ് കെ.ബാബു ചക്ലിയ സമുദായക്കാരെ ഒന്നടങ്കം അധിക്ഷേപിച്ച് പൊതുവേദിയില് പ്രസംഗിച്ചത്. ഗോവിന്ദാപുരത്ത് നടന്ന പരിപാടിയില് ചക്ലിയര് സ്ഥലത്തെ അവരുടെ മധുരൈവീരന് ക്ഷേത്രത്തില് രാത്രി മദ്യപിച്ച് കിടക്കുകയാണെന്നായിരുന്നു ബാബുവിന്റെ പ്രകോപനാര്ഹമായ പരാമര്ശം. സി.പി.എമ്മുകാരായ ഏതാനും പേര് ചക്ലിയ സമുദായക്കാരായി ഉണ്ടായിരുന്നിട്ടും വോട്ടു ബാങ്ക് മുന്നില്കണ്ട് ഗൗണ്ടര് സമുദായക്കാരെ സുഖിപ്പിക്കാന് വേണ്ടിയായിരുന്നു ബാബുവിന്റെ പരാമര്ശമെന്നാണ് പരാതി. ഇതിനെതിരെ ചക്ലിയര് ഒന്നടങ്കം രംഗത്തുവരികയും അവര് ഒരുമിച്ച് പട്ടിക ജാതി വര്ഗ കമ്മീഷനും പൊലീസ് മേധാവികള്ക്കും പരാതി നല്കിയിരിക്കുകയുമാണ്. കോണ്ഗ്രസ്, മുസ്ലിംലീഗ് ജില്ലാ നേതൃത്വങ്ങളും സ്ഥലത്തെത്തി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനും മാനവ സൗഹാര്ദം ഉറപ്പിക്കുന്നതിനുമുള്ള നടപടികളാണ് സ്വീകരിച്ചത്. റസമാന്റെ ഭാഗമായി അരി വിതരണവും പന്തിഭോജനവുമൊക്കെ കോളനിക്കാര്ക്കായി ഒരുക്കാന് മുന്നോട്ടുവന്നിട്ടുണ്ട്. ശോച്യാവസ്ഥയിലുള്ള വീടുകള് നന്നാക്കുന്നതിന് കോണ്ഗ്രസ് ജില്ലാനേതൃത്വവും ശ്രമമാരംഭിച്ചിട്ടുണ്ട്. പ്രശ്നത്തെ കക്ഷിരാഷ്ട്രീയത്തിനതീതമായി കാണണമെന്നാണ് പൊതുവെ ഉയര്ന്നിട്ടുള്ള അഭിപ്രായമെങ്കിലും സംസ്ഥാന-പ്രാദേശിക ഭരണകക്ഷികൂടിയായ സി.പി. എം പ്രശ്നത്തിലെടുത്തിരിക്കുന്ന നിലപാട് ദലിതരുടെ വിശ്വാസം പിടിച്ചുപറ്റാന് പോന്നതല്ലെന്നുമാത്രമല്ല, അവരെ ശത്രുക്കളായി കണ്ടുകൊണ്ടുള്ളതുകൂടിയാണ്.
വര്ഗ സിദ്ധാന്തമാണെങ്കിലും സി.പി.എം എന്ന കക്ഷിയുടെ ചരിത്രത്തില് തന്നെ പലപ്പോഴും ദലിത് വിരുദ്ധത പതഞ്ഞുപൊങ്ങിവരാറുണ്ടെന്നതിന് നിരവധി സാക്ഷ്യങ്ങളുണ്ട് നമുക്കുമുന്നില്. അവരുടെ കേന്ദ്ര സമിതിയംഗമായ മന്ത്രി എ.കെ ബാലന് അടുത്തിടെയാണ് ആദിവാസികളെ അടച്ചാക്ഷേപിച്ച് സംസാരിച്ചത്. കണ്ണൂരില് രണ്ട് ദലിത് യുവതികളെ പിഞ്ചു കുഞ്ഞടക്കം ജയിലിടച്ചത് ഇതേ ഇടതുപക്ഷ സര്ക്കാരിന്റെ കാലത്താണ്. യുവതികള് സി.പി.എം പ്രവര്ത്തകരെ തല്ലിയെന്ന് ആരോപിച്ചായിരുന്നു അത്. പാര്ട്ടിയുടെ അറുപതാം വാര്ഷികം പിന്നിടുമ്പോഴും പേരിനൊരു ദലിതനുപോലും അതിന്റെ ഉന്നത ബോഡിയായ പൊളിറ്റ് ബ്യൂറോയില് ഇടം കിട്ടിയിട്ടില്ല. ഇനിയും ഇന്ത്യന് ജാതി യാഥാര്ഥ്യം മനസ്സിലാക്കാന് ഇക്കൂട്ടര് തയ്യാറായിട്ടില്ല എന്നതിന്റെ തെളിവാണ് ഭരണഘടനാവിരുദ്ധമായ അവരുടെ സാമ്പത്തിക സംവരണനയം. സമൂഹത്തിലെ ഇരുപത്തഞ്ചു ശതമാനത്തോളം വരുന്ന ദലിതുകളുടെ അവസ്ഥ ഇന്നും അതിദയനീയമാണ്. അവരുടെ ഉന്നമനത്തിനായി സര്ക്കാരുകള് നീക്കിവെക്കുന്ന ഫണ്ടുകളൊന്നും അര്ഹരായവര്ക്ക് എത്തുന്നില്ല എന്നത് ഇവരുടെയൊക്കെ അകത്തുറഞ്ഞുകിടക്കുന്ന ദലിത് വിരുദ്ധ മനോഭാവമാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. സ്ഥലം എം.പിയും മുതലമട പഞ്ചായത്ത് അധികൃതരും സി.പി.എമ്മുകാരും ദലിതുകാരുമായിട്ടുപോലും ഇനിയും ചക്ലിയ സമുദായത്തിന് നീതി അന്യമായി നില്ക്കുന്നു എന്നത് ആ പാര്ട്ടിക്കും മുന്നണിക്കും മാത്രമല്ല കേരളത്തിനാകെത്തന്നെ അപമാനകരമാണ്. എരിതീയില് എണ്ണയൊഴിക്കുന്ന രീതിയിലുള്ള സി.പി.എം എം.എല്.എയുടെ പരാമര്ശം പിന്വലിച്ച് മാപ്പുപറയാന് അദ്ദേഹം തയ്യാറാകണം. ഇക്കാര്യത്തില് സംസ്ഥാന സര്ക്കാരും പട്ടികജാതി-വര്ഗവകുപ്പും കാട്ടുന്ന ഉദാസീനത അവസാനിപ്പിക്കണം.
രാഷ്ട്രപിതാവിനെപോലും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുന്ന സംസ്കാരം തിരിച്ചുവന്നിരിക്കുന്ന കാലമാണിത്. മനുഷ്യര് തമ്മില് വേലിക്കെട്ടുകള് സൃഷ്ടിക്കുന്നത് ഗതകാലത്തെ കുലത്തൊഴിലുകളും നിറവുമായിരുന്നെങ്കില് ഇന്ന് പല കുടുംബങ്ങളും മേല്ജാതിക്കാര് അടിച്ചേല്പിച്ച ഇത്തരം വിലങ്ങുകള് പൊട്ടിച്ചെറിഞ്ഞ് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ഇവിടെ ഭാഷാപരമായ തമിഴ്-മലയാളി ഘടകം കൂടി നിലനില്ക്കുന്നതിനാല് പ്രശ്നത്തെ അതിര്ത്തികടക്കാതെ നോക്കാന് എല്ലാവരും ഒരുമിച്ച് ശ്രമിക്കണം. ഇന്നലെ പൊള്ളാച്ചിയില് നിന്നും മറ്റുമായി ദലിത് സംഘടനകള് കേരളത്തിലേക്കുള്ള അതിര്ത്തി റോഡ് തടയുകയുണ്ടായി. ചെരുപ്പുകുത്തികളായി മുദ്രകുത്തപ്പെട്ടിരുന്ന സമുദായം ഇന്ന് പുതിയ തൊഴില് തുറകളിലേക്ക് കടന്നുവരുമ്പോള് അവരെ പുത്തന് സവര്ണമാടമ്പികളെപോലെ അടിച്ച് അതേ ആലയിലേക്ക് തിരിച്ചോടിക്കാനുള്ള ശ്രമങ്ങള് എന്തു വില കൊടുത്തും തടഞ്ഞേ പറ്റൂ. അല്ലെങ്കില് പന്തിഭോജനത്തിന്റെ ശതാബ്ദി വാര്ഷികാഘോഷത്തെ വെറും രാഷ്ട്രീയതട്ടിപ്പായേ പൊതുസമൂഹം കാണൂ.
Video Stories
ട്രെയിന് അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്പാളത്തില് ഇരുമ്പ് ക്ലിപ്പുകള് കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്വേ സ്റ്റേഷനുകള്ക്കിടയില് പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള് കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്പാളത്തില് ഇരുമ്പ് ക്ലിപ്പുകള് നിരത്തി ട്രെയിന് അട്ടിമറിക്കാന് ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്വേ സ്റ്റേഷനുകള്ക്കിടയില് പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള് കണ്ടെത്തിയത്.
മായന്നൂര് മേല്പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള് കണ്ടെത്തിയത്. ആര്പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില് സ്കൂള് കെട്ടിടത്തിന്റെ മേല്ക്കൂര തകര്ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല് വന് അപകടം ഒഴിവായി.

ആലപ്പുഴ കാര്ത്തികപ്പള്ളിയില് ശക്തമായ മഴയില് കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്ക്കൂര തകര്ന്നു വീണു. അവധി ദിവസമായതിനാല് വന് അപകടം ഒഴിവായി. 50 വര്ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്ക്കൂരയാണ് തകര്ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല് മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്ഥികള് പറയുന്നു.
നിലവില് 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന് സാധിക്കുമെന്നാണ് അധികൃതരില് നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില് മാറ്റം; ഇന്ന് നാല് ജില്ലകളില് റെഡ് അലര്ട്ട്
തെക്കുകിഴക്കന് ഉത്തര്പ്രദേശിന് മുകളില് തീവ്രന്യൂന മര്ദം സ്ഥിതി ചെയ്യുന്നതിനാല് സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന് ഉത്തര്പ്രദേശിന് മുകളില് തീവ്രന്യൂന മര്ദം സ്ഥിതി ചെയ്യുന്നതിനാല് സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്ണാടക-ലക്ഷദ്വീപ് തീരങ്ങളില് മത്സ്യബന്ധനത്തിന് വിലക്കേര്പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില് ഒറ്റപ്പെട്ട സ്ഥലങ്ങളില് മണിക്കൂറില് 40 മുതല് 50 കിലോമീറ്റര് വരെ വേഗത്തില് ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില് വീണ്ടും മാറ്റം. രാവിലെ കണ്ണൂര്, കാസര്കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്ട്ടിന്റെ പരിധിയില് വന്നു. ഈ ജില്ലകളില് അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില് 204.4 മില്ലീമീറ്ററില് കൂടുതല് മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട്, മലപ്പുറം ജില്ലകളില് ഓറഞ്ച് അലര്ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില് യെല്ലോ അലര്ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളില് റെഡ് അലര്ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട് ജില്ലകളില് ഓറഞ്ച് അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില് യെല്ലോ അലര്ട്ടാണ്.
-
kerala3 days ago
മദ്യലഹരിയില് പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്ക്ക് പരിക്കേറ്റു
-
india3 days ago
കരിപ്പൂരില് നിന്ന് ദോഹയിലേക്ക് പറന്നുയര്ന്ന വിമാനം തിരിച്ചിറക്കി
-
kerala3 days ago
ആലപ്പുഴ ജില്ലയില് ഇന്ന് പൊതുഅവധി
-
News3 days ago
ഗസ്സയില് കഴിഞ്ഞ ദിവസം പട്ടിണിമൂലം 15 കുട്ടികള് മരിച്ചതായി റിപ്പോര്ട്ട്
-
kerala3 days ago
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദം തള്ളി കേന്ദ്രസര്ക്കാര്
-
india3 days ago
‘മേജര് വിന്’: ജാതി വിവേചനത്തിനെതിരെ നടപടിയെടുക്കാനുള്ള കാലിഫോര്ണിയ സര്ക്കാരിന്റെ അധികാരത്തെ യുഎസ് ഫെഡറല് കോടതി ശരിവച്ചു
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്
-
Film2 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്