Connect with us

india

മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് മുന്നിലുള്ള വെല്ലുവിളികള്‍ ചെറുതല്ല

കോണ്‍ഗ്രസ് അധ്യക്ഷനായി 26ന് ചുമതലയേല്‍ക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് മുന്നില്‍ വെല്ലുവിളികള്‍ ചെറുതല്ല. ആദ്യ കടമ്പ പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പാണ്.

Published

on

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി 26ന് ചുമതലയേല്‍ക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് മുന്നില്‍ വെല്ലുവിളികള്‍ ചെറുതല്ല. ആദ്യ കടമ്പ പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പാണ്. പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തി ഖാര്‍ഗെ ആധികാരികത ഉറപ്പിക്കുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. പുതിയ അധ്യക്ഷന്‍ വന്ന് ഒരു മാസത്തിനകം പ്ലീനറി സെഷന്‍ ചേരണമെന്നാണ് ചട്ടം. പ്ലീനറി സെഷനില്‍ പ്രവര്‍ത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കണം. 11 പേര്‍ തിരഞ്ഞെടുപ്പിലൂടെയും 12 പേരെ അധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്തുമാണ് വരേണ്ടത്. തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഖാര്‍ഗെ നേരത്തെ പറഞ്ഞിരുന്നു. ശശി തരൂരും ഈ ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്. മത്സരത്തിലൂടെ പ്രവര്‍ത്തക സമിതി അംഗമാകാന്‍ തരൂരിനു താല്‍പര്യമില്ല.

അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് 10 ശതമാനത്തോളം വോട്ട് പിടിച്ച സാഹചര്യത്തില്‍ അധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്യുന്ന പേരുകളിലൊന്നാവാണു തരൂരിന് ആഗ്രഹം. രമേശ് ചെന്നിത്തലയും അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രിപദ തര്‍ക്കവും ഉടന്‍ പരിഹരിക്കേണ്ടതുണ്ട്. അതേ സമയം രാഹുല്‍ ഗാന്ധി 25ന് ഡല്‍ഹിയില്‍ എത്തും. 26ന് പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷമാകും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കുക. ഇതിനു പുറമെ ഉദയ്പൂര്‍ പ്രഖ്യാപനം വീഴ്ച കൂടാതെ നടപ്പിലാക്കുക എന്നതും ഖാര്‍ഗെക്കു മുന്നിലുണ്ട്. ഇതിലേക്കെത്താന്‍ പാര്‍ട്ടിയിലെ യുവാക്കളും മുതിര്‍ന്നവരും തമ്മിലെ വിടവ് നികത്തേണ്ടതുണ്ട്. സംഘടനാപരമായും രാഷ്ട്രീയമായും ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലൂടെ പാര്‍ട്ടി കടന്നുപോകുമ്പോഴാണ് ഖാര്‍ഗെ അധ്യക്ഷപദവിയില്‍ എത്തുന്നത്. തുടര്‍ച്ചയായ തിരഞ്ഞെടുപ്പു തിരിച്ചടികള്‍, നേതാക്കളുടെ കൊഴിഞ്ഞുപോക്ക്, സംഘടനാ ദൗര്‍ബല്യങ്ങള്‍ എന്നിവയടക്കം ഖാര്‍ഗെക്കു മുന്നിലുള്ളത് വലിയ കടമ്പകളാണ്. 2014നും 2022നുമിടയിലുള്ള എട്ടു വര്‍ഷത്തില്‍ 460 നേതാക്കളാണ് പാര്‍ട്ടി വിട്ടത്. 177 നിയമസഭാ, ലോക്‌സഭാ ജനപ്രതിനിധികള്‍ പാര്‍ട്ടി വിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച 222 പേര്‍ ഇതിനോടകം മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറി. ജയന്തി നടരാജന്‍, കൃഷ്ണ തിരാത്, ഹിമന്ത ബിശ്വ ശര്‍മ, റീത ബഹുഗുണ ജോഷി, എസ്എം കൃഷ്ണ, സുമിത്ര ദേവി കസ്‌ദേകര്‍, ഖുഷ്ബു, ജ്യോദിരിത്യ സിന്ധ്യ, പിസി ചാക്കോ, ജിതിന്‍ പ്രസാദ, അമരീന്ദര്‍ സിങ്, ആര്‍പിഎന്‍ സിങ്, അശ്വനി കുമാര്‍, റിപുന്‍ ബോറ, ഹാര്‍ദിക് പട്ടേല്‍, സുനില്‍ ഝാകര്‍, കപില്‍ സിബല്‍, ജെയ്‌വീര്‍ ഷേര്‍ഗില്‍, ഗുലാംനബി ആസാദ് എന്നിവരടങ്ങിയവര്‍ അധികാരം നഷ്ടമായതിന് പിന്നാലെ പാര്‍ട്ടി വിട്ടു. ജോതിരാദിത്യ സിന്ധ്യ, ഹിമന്ത ബിശ്വ ശര്‍മ ഉള്‍പ്പെടെ പലരും ബിജെപിയുടെ പ്രധാനപ്പെട്ട മുഖങ്ങളും തീവ്ര ഹിന്ദുത്വ പ്രചാരകരുമാണിപ്പോള്‍.

2022ല്‍ മാത്രം 24 എംഎല്‍എമാരാണ് മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറിയത്. 37 നിയമസഭാ തിരഞ്ഞെടുപ്പ് മത്സരാര്‍ത്ഥികള്‍ മറ്റു പാര്‍ട്ടികളിലെത്തി. അധികാരം നഷ്ടപ്പെട്ട 2014ന് ശേഷം നടന്ന 45 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ 40ലും കോണ്‍ഗ്രസിന് തോല്‍വിയായിരുന്നു ഫലം. 1998ന് ശേഷം മത്സരിച്ച 20,847 നിയമസഭാ സീറ്റുകളില്‍ പാര്‍ട്ടിക്ക് ജയിക്കാനായത് 5,397 സീറ്റുകളില്‍ മാത്രം. 26 ശതമാനം. നാലു വര്‍ഷമായി ശരാശരി പത്തു ശതമാനമാണ് വിവിധ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയ ശതമാനക്കണക്ക്.

2019ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 52 സീറ്റിലാണ് വിജയിച്ചത്. 2014 ലെ 44 സീറ്റില്‍ നിന്ന് നേരിയ വര്‍ധന കാണിച്ചെങ്കിലും എടുത്തു പറയാവുന്ന പ്രകടനമായിരുന്നില്ല അത്. 2009ല്‍ 206 സീറ്റിലും 2004ല്‍ 145 സീറ്റിലും 1999ല്‍ 114 സീറ്റിലും കോണ്‍ഗ്രസ് വിജയം കണ്ടിരുന്നു. 1998ല്‍ 141 സീറ്റാണ് പാര്‍ട്ടിക്കുണ്ടായിരുന്നത്.

98ല്‍ സോണിയാ ഗാന്ധി കോണ്‍ഗ്രസിന്റെ അമരത്ത് എത്തുമ്പോള്‍ പത്ത് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അധികാരത്തിലുണ്ടായിരുന്നു. 2006ല്‍ അത് 16 ആയി ഉയര്‍ന്നു. എന്നാല്‍ ഖാര്‍ഗെ അധ്യക്ഷനാകുന്ന 2022ല്‍ ചത്തീസ്ഗഡും രാജസ്ഥാനും മാത്രമാണ് കോണ്‍ഗ്രസിന് ഭരണമുള്ളത്. അതേ സമയം വലിയ തിരിച്ചടികള്‍ പാര്‍ട്ടി നേരിടുമ്പോഴും പ്രതീക്ഷകള്‍ക്ക് വകയുള്ള ഡേറ്റകളും ഖാര്‍ഗെക്കു മുന്നിലുണ്ട്. 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ 303 സീറ്റു കിട്ടിയ ബിജെപിക്ക് 37.3 ശതമാനം വോട്ടാണ് ലഭിച്ചതെങ്കില്‍ 52 സീറ്റു മാത്രം നേടിയ കോണ്‍ഗ്രസിന്് 19.5 ശതമാനം വോട്ടു ലഭിച്ചിട്ടുണ്ട്. ആകെ 119.5 ദശലക്ഷം വോട്ട്. മൂന്നാം സ്ഥാനത്തുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് 4.1 ശതമാനം മാത്രമാണ് ലഭിച്ചത്. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളും രണ്ട് വര്‍ഷത്തിനിടെ വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പും ഖാര്‍ഗെയുടെ സംഘാടന മികവ് പരിശോധിക്കാനുള്ള ആദ്യ പടിയാകും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പായിരിക്കും കടുപ്പമേറിയ വെല്ലുവിളി. സ്വന്തം തട്ടകമായതിനാല്‍ തന്നെ ഇവിടെയുള്ള ജയപരാജയങ്ങള്‍ ഖാര്‍ഗേയുടെ നേതൃത്വത്തിന്റെ നേരിട്ടുള്ള വിലയിരുത്തലായേക്കും. ബി.ജെ.പിക്കുള്ളിലെ രൂക്ഷമായ നേതൃപോരും ബൊമ്മെ സര്‍ക്കാറിനെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളും കോണ്‍ഗ്രസിന് നേട്ടമാകും. അതേസമയം സിദ്ധരാമയ്യ – ഡി.കെ ശിവകുമാര്‍ ഗ്രൂപ്പ്‌പോര് മറികടക്കുകയെന്ന വെല്ലുവിളിയും ഖാര്‍ഗേക്ക് നേരിടേണ്ടി വരും.തലമുറ മാറ്റത്തിനു വേണ്ടിയുള്ള പാര്‍ട്ടിക്കകത്തെ മുറവിളികളെ എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് മറ്റൊരു വെല്ലുവിളി.

അകന്നു നില്‍ക്കുന്ന ജി 23 നേതാക്കളെ കൂടെ നിര്‍ത്തലും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തടയലും മറ്റൊരു വെല്ലുവിളിയാണ്. 2024ലെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പിക്കെതിരെ മതേതര ബദല്‍ രൂപപ്പെടുത്തുക എന്നതായിരിക്കും മറ്റൊരു വെല്ലുവിളി. ലാലു പ്രസാദ് യാദവും നിതീഷ് കുമാറും തുടങ്ങിവെച്ച ചര്‍ച്ചകളെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. ബി.ജെ.പിക്ക ബദല്‍ കോണ്‍ഗ്രസ് മാത്രമാണെന്ന ലാലു- നിതീഷ് നിലപാട് ഖാര്‍ഗേക്ക് ഏറ്റവും നല്ല പിടിവള്ളിയാണ്.

അതേസമയംതന്നെ ആ ലക്ഷ്യത്തിലേക്ക് കൂടുതല്‍ കക്ഷികളെ എത്തിക്കുക എന്നത് വെല്ലുവിളിയും. അനുഭവ സമ്പത്ത് തന്നെയാണ് ഖാര്‍ഗെ എന്ന രാഷ്ട്രീയക്കാരന്റെ ഏറ്റവും വലിയ മൂലധനം. ബി.ജെ.പി നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടം എല്ലാറ്റിനേയും ചവിട്ടിമെതിച്ച് മുന്നോട്ടു പോകുമ്പോള്‍ രാജ്യം ഇപ്പോഴും പ്രതീക്ഷയര്‍പ്പിക്കുന്നത് കോണ്‍ഗ്രസില്‍ തന്നെയാണ്. ആ പ്രതീക്ഷകള്‍ നിറവേറ്റാന്‍ ഖാര്‍ഗേയിലെ അനുഭവ സമ്പത്ത് തുണയാകുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യാത്രയ്ക്കിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ വിന്‍ഡോ ഫ്രെയിം ഇളകിയാടി; അപകടമില്ലെന്ന് എയര്‍ലൈന്‍

ചൊവ്വാഴ്ച ഗോവയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന എസ്ജി 1080 ഫ്ളൈറ്റ് ജനല്‍ ഫ്രെയിം വായുവില്‍ ഇളകിയാടി യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.

Published

on

ഗോവ-പുണെ സ്പൈസ്ജെറ്റ് വിമാനത്തിന്റെ വിന്‍ഡോ ഫ്രെയിം യാത്രയ്ക്കിടെ ഇളകിയാടി. എന്നാല്‍ ക്യാബിന്‍ മര്‍ദ്ദം സാധാരണ നിലയിലായി, യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് എയര്‍ലൈന്‍ ബുധനാഴ്ച അറിയിച്ചു.

ചൊവ്വാഴ്ച ഗോവയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന എസ്ജി 1080 ഫ്ളൈറ്റ് ജനല്‍ ഫ്രെയിം വായുവില്‍ ഇളകിയാടി യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.
പൂനെ വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കിയതിന് ശേഷം ഫ്രെയിം ശരിയാക്കിയെന്ന് എയര്‍ലൈന്‍ അറിയിച്ചു.

ജാലകത്തിന്റെ ഭാഗം ‘നിഴല്‍ ആവശ്യത്തിനായി വിന്‍ഡോയില്‍ ഘടിപ്പിച്ച ഘടനാപരമായ ട്രിം ഘടകമാണ്’ എന്ന് എയര്‍ലൈന്‍ പറഞ്ഞു.

എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ – ബൊംബാര്‍ഡിയര്‍ ക്യു 400 – പറഞ്ഞത് ഈ സംഭവം യാത്രക്കാരില്‍ ആശങ്കയുണ്ടാക്കി. ‘വിന്‍ഡോ പാനലിന്റെ രണ്ടോ മൂന്നോ പാളികള്‍ അഴിഞ്ഞുവീണു,’ യാത്രക്കാരനായ ആതിഷ് മിശ്ര പറഞ്ഞു. ‘വിഷാദവല്‍ക്കരണം ഉണ്ടായില്ല, പക്ഷേ ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു.,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു: ‘സ്‌പൈസ് ജെറ്റിന്റെ പ്രധാനപ്പെട്ട ഒരു ജാലക ചട്ടക്കൂട് തകര്‍ന്നുകിടക്കുകയായിരുന്നു. ഇത് ഘടനാപരമായ ട്രിം ഘടകമാണ്, തണലിനുവേണ്ടി ജനലില്‍ ഘടിപ്പിച്ചിരിക്കുന്നു, വിമാനത്തിന്റെ സുരക്ഷയോ സമഗ്രതയോ യാതൊരു വിധത്തിലും വിട്ടുവീഴ്ച ചെയ്തില്ല, വിമാനത്തിലുടനീളം ക്യാബിന്‍ സമ്മര്‍ദ്ദം സാധാരണ നിലയിലായി, യാത്രക്കാരുടെ സുരക്ഷയെ ബാധിച്ചില്ല. ക്യു 400 ന് ഏകദേശം 80 യാത്രക്കാര്‍ക്ക് ഇരിക്കാനാകും. സ്റ്റാന്‍ഡേര്‍ഡ് മെയിന്റനന്‍സ് നടപടിക്രമങ്ങള്‍ക്കനുസൃതമായി ലാന്‍ഡിംഗിന് ശേഷം ഫ്രെയിം ഉറപ്പിച്ചതായി സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു.

Continue Reading

india

അഹമ്മദാബാദ് വിമാനാപകടം: ഇരട്ട എഞ്ചിന്‍ തകരാര്‍? ദുരന്തത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ എയര്‍ ഇന്ത്യ

അപകടത്തിന് മുമ്പ് ഒരു എമര്‍ജന്‍സി പവര്‍ ടര്‍ബൈന്‍ വിന്യസിച്ചതിനാല്‍ സാങ്കേതിക തകരാറാണ് സാധ്യമായ കാരണങ്ങളിലൊന്നായി അന്വേഷകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Published

on

ന്യൂഡല്‍ഹി: ജൂണ്‍ 12 ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം അഹമ്മദാബാദില്‍ തകര്‍ന്നുവീണ് ആഴ്ചകള്‍ക്ക് ശേഷം, അപകടത്തിന് കാരണമായേക്കാവുന്ന ഇരട്ട എഞ്ചിന്‍ തകരാറാണ് അന്വേഷണ ഉദ്യോഗസ്ഥരും എയര്‍ലൈനും പഠിക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് ആക്‌സസ് ചെയ്ത റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. എയര്‍ലൈനില്‍ നിന്നുള്ള പൈലറ്റുമാര്‍ ഒരു ഫ്‌ലൈറ്റ് സിമുലേറ്ററില്‍ അപകടകരമായ വിമാനത്തിന്റെ പാരാമീറ്ററുകള്‍ സൃഷ്ടിച്ചു.

റിപ്പോര്‍ട്ട് അനുസരിച്ച്, ലാന്‍ഡിംഗ് ഗിയര്‍ വിന്യസിച്ചും വിംഗ് ഫ്‌ലാപ്പുകള്‍ പിന്‍വലിച്ചുമാണ് ഈ സാഹചര്യം സൃഷ്ടിച്ചത്, എന്നാല്‍ ഈ ക്രമീകരണങ്ങള്‍ തകര്‍ച്ചയിലേക്ക് നയിച്ചില്ലെന്ന് കണ്ടെത്തി. അപകടത്തിന് മുമ്പ് ഒരു എമര്‍ജന്‍സി പവര്‍ ടര്‍ബൈന്‍ വിന്യസിച്ചതിനാല്‍ സാങ്കേതിക തകരാറാണ് സാധ്യമായ കാരണങ്ങളിലൊന്നായി അന്വേഷകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ ക്രമീകരണങ്ങള്‍ കൊണ്ട് മാത്രം തകരാര്‍ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) നടത്തുന്ന ഔദ്യോഗിക അന്വേഷണത്തിന്റെ ഭാഗമല്ല, ഈ സിമുലേറ്റഡ് ഫ്‌ലൈറ്റ് വെവ്വേറെയാണ് നടത്തിയത്.

വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ ഉള്‍പ്പെടെ 275-ലധികം പേരുടെ ജീവന്‍ അപഹരിച്ച എയര്‍ ഇന്ത്യ അപകടത്തെക്കുറിച്ചുള്ള ആദ്യ ഔദ്യോഗിക റിപ്പോര്‍ട്ട് എഎഐബി പുറത്തുവിടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഈ വികസനം ഉണ്ടായത്.

അഹമ്മദാബാദില്‍ തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ മുന്‍ ബ്ലാക്ക് ബോക്സില്‍ നിന്നുള്ള ക്രാഷ് പ്രൊട്ടക്ഷന്‍ മൊഡ്യൂള്‍ സുരക്ഷിതമായി വീണ്ടെടുത്തു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പറയുന്നതനുസരിച്ച്, മെമ്മറി മൊഡ്യൂള്‍ വിജയകരമായി ആക്സസ് ചെയ്തു, അതിന്റെ ഡാറ്റ AAIB ലബോറട്ടറിയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തു.

ജൂണ്‍ 12ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് സെക്കന്റുകള്‍ക്കുള്ളില്‍ ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനമായ എഐ 171 തകര്‍ന്നുവീണു. സംഭവസമയത്ത് 12 ജീവനക്കാരടക്കം 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഒരു യാത്രക്കാരന്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

വിമാനം ബിജെ മെഡിക്കല്‍ കോളജ് കാമ്പസിലെ ഹോസ്റ്റലില്‍ ഇടിച്ച് തീ പന്തമായി പൊട്ടിത്തെറിച്ചു, ദീര്‍ഘദൂര പറക്കലിനായി ധാരാളം ഇന്ധനം കയറ്റുകയായിരുന്നു. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 275 ആയി ഉയര്‍ന്നു.

ജൂണ്‍ 13നാണ് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തത്.

Continue Reading

india

‘റെയില്‍വണ്‍’ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ

റെയില്‍വേയുമായുള്ള പാസഞ്ചര്‍ ഇന്റര്‍ഫേസ് മെച്ചപ്പെടുത്തുന്നതിലാണ് റെയില്‍ വണ്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

Published

on

റെയില്‍വണ്‍ ആപ്പ് പുറത്തിറക്കി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേയുമായുള്ള പാസഞ്ചര്‍ ഇന്റര്‍ഫേസ് മെച്ചപ്പെടുത്തുന്നതിലാണ് റെയില്‍ വണ്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ‘ഇത് ഉപയോക്തൃ-സൗഹൃദ ഇന്റര്‍ഫേസുള്ള സമഗ്രവും ഓള്‍-ഇന്‍-വണ്‍ ആപ്ലിക്കേഷനാണ്. ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറിലും ഐഒഎസ് ആപ്പ് സ്റ്റോറിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണ്,’ റെയില്‍വേ വക്താവ് പറഞ്ഞു. റെയില്‍വേയുടെ പൊതുമേഖലാ സ്ഥാപനമായ (പിഎസ്യു) സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (CRIS) ആണ് ആപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.

റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ക്കും പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ക്കും 3% കിഴിവ് ഉള്‍പ്പെടെ എല്ലാ യാത്രാ സേവനങ്ങളും RailOne ആപ്പ് സമന്വയിപ്പിക്കുന്നു; ലൈവ് ട്രെയിന്‍ ട്രാക്കിംഗ്; പരാതിപരിഹാരം; ഇ-കാറ്ററിംഗ്; പോര്‍ട്ടര്‍ ബുക്കിംഗ്; അവസാന മൈല്‍ ടാക്‌സി സേവനങ്ങളും.

‘ഐആര്‍സിടിസിയില്‍ (ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍, റെയില്‍വേയ്ക്കായി ടിക്കറ്റിംഗ്, കാറ്ററിംഗ്, ടൂറിസം സേവനങ്ങള്‍ നല്‍കുന്ന പൊതുമേഖലാ സ്ഥാപനം) റിസര്‍വ് ചെയ്ത ടിക്കറ്റുകള്‍ തുടര്‍ന്നും ഓഫര്‍ ചെയ്യും. IRCTC യുമായി സഹകരിക്കുന്ന മറ്റ് വാണിജ്യ ആപ്പുകളെപ്പോലെ RailOne ആപ്പിനും IRCTC അംഗീകാരം നല്‍കിയിട്ടുണ്ട്,” വക്താവ് പറഞ്ഞു.

mPIN അല്ലെങ്കില്‍ ബയോമെട്രിക്‌സ് വഴിയുള്ള ലോഗിന്‍ ഉപയോഗിച്ച് RailOne ആപ്പ് ഒരു ഒറ്റ സൈന്‍-ഓണ്‍ ഫീച്ചര്‍ ചെയ്യുന്നു. നിലവിലുള്ള RailConnect, UTS ക്രെഡന്‍ഷ്യലുകള്‍ എന്നിവയും ഇത് പിന്തുണയ്ക്കുന്നു. പ്രതിദിന ട്രെയിന്‍ യാത്രക്കാര്‍ക്ക് റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അനുവദിക്കുന്ന ഇന്ത്യന്‍ റെയില്‍വേയുടെ മൊബൈല്‍ ടിക്കറ്റിംഗ് ആപ്ലിക്കേഷനാണ് യുടിഎസ്.

ഒന്നിലധികം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ലാത്തതിനാല്‍ RailOne ഉപകരണങ്ങളില്‍ സ്ഥലം ലാഭിക്കുന്നു, അധികൃതര്‍ പറഞ്ഞു.

ഇന്ത്യന്‍ റെയില്‍വേയുടെ ഡിജിറ്റല്‍ കോര്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ CRIS-നോട് അഭ്യര്‍ത്ഥിച്ച വൈഷ്ണവ്, നിലവിലുള്ള പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (PRS) നവീകരിക്കുന്നതില്‍ കൈവരിച്ച പുരോഗതിക്ക് CRIS ടീമിനെ അഭിനന്ദിക്കുകയും ചെയ്തു. ‘ആധുനിക പിആര്‍എസ് ചടുലവും ബഹുഭാഷയും നിലവിലെ ലോഡിന്റെ 10 മടങ്ങ് കൈകാര്യം ചെയ്യാന്‍ കഴിയുന്നതുമാണ്. ഇതിന് മിനിറ്റില്‍ 1.5 ലക്ഷം ടിക്കറ്റ് ബുക്കിംഗും 40 ലക്ഷം അന്വേഷണങ്ങളും നടത്താന്‍ കഴിയും,’ വക്താവ് പറഞ്ഞു.

”പുതിയ പിആര്‍എസില്‍ സീറ്റ് ചോയ്സിനും യാത്രാക്കൂലി കലണ്ടറിനും നൂതനമായ പ്രവര്‍ത്തനങ്ങളും, ദിവ്യാംഗന്‍ (വൈകല്യമുള്ളവര്‍), വിദ്യാര്‍ത്ഥികള്‍, രോഗികള്‍ തുടങ്ങിയവര്‍ക്കുള്ള സംയോജിത ഓപ്ഷനുകളും ഉണ്ടായിരിക്കും,” റെയില്‍വേ വക്താവ് പറഞ്ഞു.

Continue Reading

Trending